ബജ്‌റംഗ്ദളിന്റെ വര്‍ഗ്ഗീയ
വ്യാധികള്‍
ബാബ്രി മസ്ജിദിന്റെ
തകര്‍ച്ചയെ മറക്കാന്‍ ശുദ്ധനായ ഒരു മതേതര വാദിക്കും കഴിയുകയില്ല. വിശിഷ്യാ,
ഒരു മുസ്ലിമിന്. എങ്കിലും ആ വികാരം പ്രകടിപ്പിക്കാന്‍
മതേതര ഭാരതത്തെ മാനിച്ച് ആരും മുതിരാറില്ല. “ബാബ്രി നമുക്ക് മറക്കാതിരി്ക്കുക” എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന
അനിവാര്യ പരിപാടിയല്ലാതെ മറ്റ് കാര്യമായ പ്രചരണങ്ങളൊന്നും ഇവ്വിശയകരമായി ആരും നടത്തുന്നില്ല.
അതേ സമയം, മതവിശ്വാസികളുടേതെന്നല്ല ആരുടെയും
മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന തരത്തിലാണ് “ബജ്‌റംഗ്ദള്‍” എന്ന വര്‍ഗ്ഗീയ സംഘടന അങ്ങാടികളില്‍ കാണപ്പെടുന്ന
പതിവ് പോസ്റ്ററുകള്‍. ഡിസംബര്‍ ആറ് വിജയദിനം എന്ന പേരില്‍ ബാബാരിയുടെ മുകളില്‍ നില്‍ക്കുന്ന
ദേവതയെ ചിത്രീകരിച്ചു കൊണ്ട് നാടു നിറയെ ബജ്‌റംഗ്ദള്‍ പതിവു പോസ്റ്ററുകള്‍ മത്തര ഭാരതത്തിനെതിരെയുള്ള
പല്ലിളിക്കലും വര്‍ഗ്ഗീയതയോടുള്ള പരസ്യ ചുംബനവുമാണ്. ശാന്തിക്കും സമാധാനത്തിനുമെതിരെയുള്ള
ഈ വര്‍ഗ്ഗീയ കണ്ണുരുട്ടലിനോട് ശക്തമായ രീതിയില്‍ പ്രബുദ്ധ മലയാളികള്‍ പ്രതികരിക്കട്ടെയെന്നാശംസിക്കുന്നു.
സിദ്ദീഖ് പൂവ്വാട്ടുപറമ്പ്
No comments:
Post a Comment