25/12/2011


ഉരുകിയൊലിക്കുന്ന ദുഃഖം

അര്‍ക്കനെ തോല്‍പിക്കുവാന്‍ കഴിയില്ലെനി-      
ക്കിത്തിരി വെട്ടമേ തന്നുള്ളു തമ്പുരാന്‍.         
ആകാശമെന്തെന്ന് കണ്ടിട്ടുമില്ല ഞാന്‍
മേല്‍ക്കൂരയാണല്ലോ എന്റെ പുറം ലോകം.
ഒറ്റക്കിതെന്‍ കാലില്‍ നില്‍ക്കുമ്പോള്‍ മാത്രമേ
ഇറ്റുന്നതുള്ളെന്റെ കണ്ണീരിതെന്തമ്മേ
തീപ്പെട്ടിയാണെന്റെ യുറ്റ ചങ്ങാതിയതുരതി
യെന്‍ മെയ്യോട് ചേര്‍ക്കുന്ന നേരത്ത്
എന്‍ തല കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നു
പൃഥിയും പിന്നെന്റെ മര്‍ത്യ പ്രഭുക്കളും
എന്റമ്മ പെറ്റിട്ടുമല്ല ഞാന്‍ ജീവിക്കുന്നതെ-
ന്നെ യാരോ കൊള്ളി വെച്ചൊരു നേരത്താ
ഉരുകുകയാണെന്റെ ജീവന്‍ മുഴുക്കെയും
ഉറ്റ കളിക്കൂട്ടുകാരു മെനിക്കില്ല
എന്നമ്മ യെന്നോടു കൂടെയില്ല,ച്ഛനും
ഉരുകിയൊലിച്ചെന്റെ മുന്‍ യാര്‍ക്കോ വേണ്ടി
എന്റെ ജീവിതമൊരുറവ പോല്‍ തന്നെയാ
ഉരുകിയൊലിച്ചൊരു മല പോലെ യെന്‍ ദേഹം
ആരു മറമാടുമെന്റെ യീ ഭസ്മങ്ങള്‍
ആരാരു നീറ്റിലിറക്കുമാ മണ്‍കുടം
ഈശ്വരാ ഞാനിനിയാരോടു പറയുമെന്‍
ദുഃഖവും സന്താപമാകും കഥകളും
വ്യഥകളാണെന്നുള്ളില്‍ തലയിലോ തീയും
ആരിതൊന്നൂതിത്തരും ഇതെന്‍ പ്രാര്‍ത്ഥന



ആശിഖ് റഹ്മാന്‍

No comments:

Next previous home

Search This Blog