ജംഉം ഖസ്വ്‌റും
രണ്ട് സമയങ്ങളിലുള്ള
നിസ്‌കാരങ്ങളെ ഏതെങ്കിലുമൊന്നിന്റെ സമയത്ത് നിസ്‌കരിക്കലണ് ജംഅ്. നാല് റക്അതുള്ള നിസ്‌കാരങ്ങളെ
ചുരുക്കി രണ്ട് റക്അത് നിസ്‌കരിക്കലാണ് ഖസ്വ്‌റ്. ഈ രണ്ട് ഇളവുകളും ഒന്നിച്ച് അനുഭവിക്കാവുന്നതാണ്.
ഇവ രണ്ടിനും പൊതുവായും അല്ലാതെയും പല നിബന്ധനകളും ബധകമാണ്.
പൊതുവായ നിബന്ധനകള്‍:
- യാത്ര ദീര്‍ഘമായിരിക്കുക. (132 km ലധികമായിരിക്കുക)
- അനുവദനീയ യാത്രയായിരിക്കുക.
- ലക്ഷ്യ സ്ഥാനം അറിഞ്ഞിരിക്കുക
- യാത്രികന്റെ നാട് വിട്ട് കടക്കുക
ഖസ്വ്‌റിന്റെ നിബന്ധനകള്‍:
അഞ്ച് വഖ്ത് നിസ്‌കാരങ്ങളില്‍
നാല് റക്അതുള്ളവയെ മാത്രമെ ഖസ്വ്‌റാക്കാവൂ. ഇവതന്നെ അദാഓ ഖസ്വ്‌റ് അനുവദനീയമായ യാത്രയില്‍
നഷ്ടപ്പെട്ടതോ ആയിരിക്കണം.ദീര്‍ഘയാത്രയില്‍ മാത്രമേ ഇതും ഖസ്വ്‌റാക്കാവൂ
- പൂര്‍ണ്ണമായ് നിസ്‌കരിക്കുന്നവനോട് തുടരാതിരിക്കുക.
- തുടക്കത്തില്‍ രന്നെ ഖസ്‌റിന്റെ നിയ്യത്ത് ചെയ്യുക
- തീരുവോളം പ്രസ്തുത നിയ്യത്തില്‍ ഉറച്ച് നില്‍ക്കുക
- നിസ്‌കാരം കഴിയുവോളം യാത്രയിലായിരിക്കുക
- ഖസ്വ്‌റ് അനുവദനീമാണെന്നറിയുക
ജംഅ്
ളുഹ്‌റ്,അസ്വ്‌റ് ഇവതമ്മിലും
മഗ്‌രിബ ്,ഇശാഅ് ഇവ തമ്മിലും
മാത്രമേ ജംആക്കാനാവൂ.. സൗകര്യാര്‍ത്ഥം മുന്തിച്ചും പിന്തിച്ചും ജംആക്കാം. രണ്ട് നിസ്‌കാരവും
ആദ്യ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന്ന് മുന്തിച്ച് ജംആക്കല്‍ എന്നും
രണ്ടും രണ്ടാം സമയത്ത് നിര്‍വ്വഹിക്കലിന് പിന്തിച്ച് ജംആക്കല്‍ എന്നും പറയുന്നു. ഇവ
രണ്ടിനും വ്യത്യസ്ത നിബന്ധനകളാണ്.
മുന്തിക്കലിന്റെ നിബന്ധനകള്‍:
തുടക്കം ആദ്യ നിസ്‌കാരം
കൊണ്ടായിരിക്കുക
ആദ്യ നിസ്‌കാരത്തില്‍നിന്ന്
വിരമിക്കും മുമ്പായി ജംആക്കുന്നു എന്ന് കരുതുക
അധിക ഇടവേളയില്ലാതെ
രണ്ടും തുടരെയായിരിക്കുക
രണ്ടാം നിസ്‌കാരം
തുടങ്ങും വരെ യാത്രയിലായിരിക്കുക
പിന്തിക്കലിന്റെ നിബന്ധനകള്‍:
രണ്ടു നിസ്‌കാരവും
പൂര്‍ത്തിയാകും വരെ യാത്രയിലായിരിക്കുക.
ആദ്യ നിസ്‌കാരത്തിന്റെ
സമയം തീരും മുമ്പ് ജംഇനെ കരുതുക.
മഗ്‌രിബ, സുബ്ഹ് എന്നിവയെ ഖസ്വ്‌റാക്കാനും
സുബ്ഹിയെ ജംആക്കാനും പാടില്ലെന്ന് ഇവിടെ വ്യക്തമായി.
മേല്‍ നിബന്ധനകള്‍ക്ക്
വിധേയമല്ലാത്ത ജംഉം ഖസ്വ്‌റും നിഷ്ഫലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത നിബന്ധനകളെ
ചെറുതായൊന്ന് പരിചയപ്പെടാം.
ദീര്‍ഘയാത്രക്ക്
കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞ പരിധി രണ്ടു മര്‍ഹല (48 ഹാഷിമി മൈല്‍)യാണ്.ആധുനിക
കിലോമീറ്റര്‍ അളവനുസരിച്ച് ഇത് 132 km ആണ്.കാരണം ഒരു മൈല്‍ നാലായിരം ചുവടും ഒരു
ചുവട് മൂന്നു കാല്‍പാദവും രണ്ടു പാദം ഒരു മുഴവും.അതിനാല്‍ ഒരു മൈല്‍ ആറായിരം
മുഴമാണെന്നും ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്.(തുഹ്ഫ:2/370) ക്ര്ത്യമായ അളവനുസരിച്ച് ഒരു
മുഴം 46.1cm ആണ്.(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിതരീ പേജ് 21) അപ്പോള്
46.1x6000= 2766cm(2km 766m) ആണ് ഒരു ഹാഷിമി മൈല്‍ എന്ന് വന്നു. ഇനിയിത് 48ല്‍
ഗുണിച്ചാല്‍ 132768cm (132km 768) എന്ന് ലഭിക്കുന്നതാണ്.
യാത്രയുടെ ദൈര്‍ഘ്യം
നിര്‍ണ്ണയിക്കുന്നതില്‍ കരയും കടലും തമ്മില്‍ വ്യത്യാസമില്ല. പ്രസ്തുത വഴിദൂരം
യാത്ര ഉദ്ദേശിക്കുന്നെങ്കില്‍ കടല്‍ യാത്രികനും ജംഉം ഖസൃമാക്കാവുന്നതാണ്.
ഇവിടെയെല്ലാം എത്ര ദൂരം യാത്രചെയ്യുന്നു എന്നതാണ് നോട്ടം. എത്ര സമയം എടുക്കുന്നു
എന്നതല്ല. അതുകൊണ്ടുതന്നെ വിമാനയാത്രികാനും പ്രസ്തുതവഴിദൂരം യാത്ര ഉന്ടെന്കില്‍
ഇളവ് ലഭ്യമാണ്. സമയ ഹ്ര്സ്വത ഇവിടെ പ്രശ്നമേയല്ല.
യാത്ര
നിഷിധമാല്ലാതിരിക്കുക എന്നേ അനുവടനീയ്മായിരിക്കുക എന്നതിനര്തമുള്ളൂ അതുകൊണ്ട് തന്നെ
കരാഹത്തായ യാത്രയിലും ഇളവുകള്‍ ലഭ്യമാണ്. യാത്രകാരണം ദോശിയായിതീരുന്നവര്‍ക്ക്
ഇളവുകള്‍ ലഭ്യമല്ല. തിന്മകള്‍ക്കു ഇളവുകള്‍ ലഭ്യമല്ല എന്നതുതന്നെ കാരണം. അനുവദനീയ
യാത്ര തുടരവേ അത് നിഷിദ്ധമാക്കി മാറ്റിയാലും അവിടം മുതല്‍ക്ക് ഇളവുകള്‍ ലഭ്യമല്ല.
നിഷിദ്ധയാത്ര
തുടരവേ ശരിയായ തൌബ ചെയ്‌താല്‍ അവിടുന്നങ്ങോട്ട് ഇളവുകള്‍ ലഭ്യമാണ്.തുടര്‍ന്നും
രണ്ടു മര്‍ഹാല യാത്ര ഉണ്ടെങ്കില്‍ ജംഉം ഖസൃമാക്കാം. എന്നാല്‍ ശരിയായ
തൌബയല്ലെങ്കില്‍ ഇളവുകള്‍ ലഭ്യമല്ല.
യാത്രികന് ഒരു
ലക്ഷ്യമുണ്ടായിരിക്കെണ്ടാതുകൊണ്ടുതന്നെ തന്നെ തുടക്കത്തിലെ ഒരു നിര്ന്നിത സ്ഥലം
കരുതെണ്ടതുണ്ട്. സ്ഥലം ക്ര്ത്യമായ് അറിഞ്ഞു കൊള്ളണമെന്നില്ല. വഴിദൂരം അറിഞ്ഞാലും
മതി. അഥവാ രണ്ടു മര്‍ഹലയെക്കാള്‍ ദൂരമുള്ള ഒരു സ്ഥലം കരുതനമെന്നര്‍ത്ഥം. ഇപ്രകാരം
ഒരു ലക്‌ഷ്യം വെച്ച് യാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ആവശ്യം നിരവേറിയാലോ
മറ്റോ രണ്ടു മര്‍ഹല എത്തും മുന്‍പ് തന്നെ യാത്ര നിര്‍ത്തുമെന്ന് കരുതിയാലും
അതുവരെ ഇളവുകള്‍ ലഭ്യമാണ്. ഒരു ലക്ഷ്യവുമില്ലാത്ത അലക്ഷ്യയാത്രികന് ജംഉം
ഖസ്രുമാക്കാവതല്ലെന്നു ഇവിടെ വ്യക്തമായി.അവന്‍ല്‍ ചിട്ടിക്കറങ്ങി രണ്ടു മര്‍ഹാല
താണ്ടിയാലും ഇത് തന്നെ വിധി.
ഹ്രസ്വയാത്ര പുറപ്പെട്ട
ഒരാള്‍ ഇടയ്ക്കുവെച്ച് ദീര്‍ഘ യാത്ര ഉദ്ദേശിച്ചാല്‍ അവിടുന്നങ്ങോട്ട് രണ്ടു മര്‍ഹാല
ഉണ്ടെങ്കില്‍ മാത്രമേ ഇളവ് ലഭ്യമാകൂ.മറ്റൊരാളെ തുടര്‍ന്ന് യാത്ര ചെയ്യുന്ന ഭാര്യ,
അടിമ,സൈന്യം പോലോത്തവര്‍ക്ക് തുടരപ്പെടുന്നവന്റെ ലക്ഷ്യം അറിയില്ലെങ്കില്‍ രണ്ട്
മര്‍ഹാല കഴിഞ്ഞാല്‍ ജംഉം ഖസൃമാക്കാം അതിനുമുന്‍പ് പാടില്ല. എങ്കിലും യാത്ര രണ്ടു
മര്‍ഹാല എത്തുമെന്ന് ഇവര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ ഇളവ് ലഭിക്കും.
ലക്ഷ്യ
സ്ഥാനത്തേക്ക് ദീര്‍ഘവും(രണ്ട് മര്‍ഹാലയുള്ളത്) ഹ്രസ്വവുമായ രണ്ട്
വഴികലുണ്ടായിരിക്കെ ഒരാള്‍ ദീര്‍ഘ വഴി തെരഞ്ഞെടുത്താല്‍ യാത്രാ സൌഗര്യം സിയാറത്ത് തുടങ്ങിയ
എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണ് ഇതെങ്കില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്.വഴി
പിഴച്ചോ ഹ്രസ്വ വഴി ഉള്ളതാരിയാതെയോ ആണ് ദീര്‍ഘ വഴിയിലൂടെ യാത്ര തുടര്ന്നതെങ്കില്‍പരത്ത
ആവശ്യങ്ങലോന്നുമില്ലെന്കിലും ഇളവുകള്‍ ലഭിക്കും. വെറുതെ നാട് കാണാന്‍ പോകുന്നവര്‍ക്ക്
ഇളവുകള്‍ ലഭ്യമല്ല. എന്നാല്‍ ഉല്ലാസ യാത്രയാനെന്കില്‍ ഇളവ് ലഭ്യമാണ്.മാനസിക
പിരിമുറുക്കം ഒഴിവാക്കാനും മറ്റും പ്രയോജനകരമാനിതെന്നതുകൊണ്ട്.
(അപൂര്‍ണ്ണം)
യമനൊളി