24/10/2012

ശഅബാന്‍ 15 ന്‍റെ നോമ്പ്



ഇമാം റംലി (റ)യോട് ചോദിക്കപ്പെട്ടു:
ചോ: 'ശഅ്ബാന്‍  പകുതിയുടെ രാവായാല്‍ അതിന്റെ രാത്രിയില്‍ നിന്ന് നിസ്‌കരിക്കുകയും പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക'എന്ന ഇബ്‌നു മാജ ഉദ്ധരിച്ച ഹദീസ് പ്രകാരം ശഅ്ബാന്‍  പതിനഞ്ചിന്റെ നാളില്‍ നോമ്പ് സുന്നത്തുണ്ടോ? പ്രസ്തുത ഹദീസ് സ്വഹീഹാണോ? അല്ലെങ്കില്‍ ആരാണതിനെ ളഈഫാക്കിയത ്?
ഉ: ശഅ്ബാന്‍  പതിനഞ്ചിന്റെ നോമ്പ് സുന്നത്താണ്. മാത്രഅഷ്ട ശഅ്ബാന്‍ പതിമൂന്നിനും പതിനാലിനും കൂടി നോമ്പ് നോല്‍ക്കലും സുന്നത്താണ്.പ്രസ്തുത ഹദീസ് ഇതിന് തെളിവാണ.് (ഫതാവാ ഇമാം റംലി)
 ഇമാം ഇബ്‌നുഹജറില്‍ഹൈതമിയുടെ പക്ഷം  ശഅ്ബാ ന്‍  പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നത് 'അയ്യാമുല്‍ ബീ ളില്‍'പെട്ട ഒരുദിനമാണെന്നത് കൊണ്ടാണെന്നും ആ ദിനത്തിന്റെ മാത്രം പ്രത്യേകതയില്ലെന്നുമാണ് (ഫതാവല്‍കുബ്‌റ).
( سُئِلَ ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟ ( فَأَجَابَ ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ .)فتاوى رملي)
وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ (فتاوي الكبرى – لإبن حجر الهيتمي)
POSTED BY FIQH FAQULTY


No comments:

Next previous home

Search This Blog