24/10/2012

വെള്ളി, സ്വര്‍ണ്ണം സകാത്തിന്റെ വിഹിതം



സ്വര്‍ണ്ണം
20 മിസ്ഖാല്‍ (ദീനാര്‍) ഉണ്ടായാലാണ് സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബ്ബന്ധമാവുക. ഒരു മിസ്ഖാല്‍ 4.25 ഗ്രാമാണ്. 20 നെ 4.25 ഗുണിച്ചാല്‍ കിട്ടുന്ന 85 ഗ്രാമില്‍ നിന്ന് നിര്‍ബന്ധ ദാനമായി നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണല്ലോ (1/40)= അത് 2.125ഗ്രാം ആകുന്നു. (85 / 40 =2.125)

വെള്ളി
വെള്ളി 200 ദിര്‍ഹമുണ്ടെങ്കിലാണ് വെളളിയുടെ സകാത്ത് നിര്‍ബന്ധമാകുക. ഒരു ദിര്‍ഹം 2.975 ആണ്. ഇതു പ്രകാരം 595 ഗ്രാം വെള്ളിക്കാണ് സകാത്ത് നിര്‍ബന്ധമാവുക (200X2.975=595).

വെള്ളിയിലും നിര്‍ബ്ബന്ധദാനം നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണ് 14.875 ഗ്രാം ആണ് അത് 595 /40 = 14.875 ഗ്രാം
(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിത്രീ)
POSTED BY FIQH FACULTY


No comments:

Next previous home

Search This Blog