09/03/2014

മുറിവുണങ്ങാതെമുസാഫര്‍ നഗര്‍ --- ശബീര്‍കാക്കുനി

   മുറിവുണങ്ങാതെ മുസാഫര്‍ നഗര്‍
 ദേശീയ രാഷ്ട്രീയത്തില്‍ ഫാഷിസത്തിന്റെവര്‍ഗീയരഥം ഉരുളാന്‍ തുടങ്ങിയതിന്റെ ആപല്‍ സൂചകങ്ങളായിരുന്നു ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ അറങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍. രാഷ്രട്രീയ പാര്‍ട്ടികളുടെചരടുവലികള്‍ കാരണം ഇന്നലെ വരെ തോളോട് തോളൊരുമ്മി നിന്ന ഇവിടത്തെ മുസ്ലിം ജാട്ട് സമുദായങ്ങളുടെ സൗഹാര്‍ദ്ദത്തിന് മേല്‍കത്തി വെക്കുക വഴി വ്രണപ്പെടുത്തപ്പെട്ട മുസാഫര്‍ നഗറിന്റെ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പതിനായിരങ്ങള്‍ ഇന്ന് തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കീഴെ ജീവിതം തള്ളി നീക്കുകയാണ്. നിരാലംബരായ അനാഥമക്കളുടെയും അമ്മമാരുടെയും കണ്ണുനീര്‍തുള്ളികള്‍ തടംകെട്ടി നില്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നിട്ട ജയിലറാകളായി നരകിക്കുകയാണ് കലാപബാധിതര്‍.

സ്വാതന്ത്രത്തിന് ശേഷം ഇന്നേവരെ സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ നല്ല ഇന്നലകളെകുറിച്ച് മാത്രമായിരുന്നു മുസാഫര്‍ നഗറിനു പറയാനുണ്ടായിരുന്നത്.
                മുസ്ലിം സമുദായവും ജാട്ട് സമുദായവും തമ്മില്‍ സൂക്ഷിച്ചു പോന്നിരുന്ന ഐക്യവും സൗഹാര്‍ദ്ദവും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യത്തില്‍ പെട്ടതായിരുന്നു. എന്നാല്‍ വിളിപ്പാടകലെ വരാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുവര്‍ഗീയ ഫാസിസ്റ്റ്ശക്തികളുടെകഴുകക്കണ്ണുകള്‍  മുസാഫറിനെ നോട്ടമിട്ടതുമുതല്‍ ഈ പ്രദേശത്തിന്റെ ഉറക്കംകെടുത്തപ്പെട്ടുകഴിഞ്ഞിരുന്നു. മതസൗഹാര്‍ദ്ദത്തെ മാറോടണച്ച ഈ മക്കള്‍ പെട്ടെന്നൊരുസൂപ്രഭാതത്തില്‍ അന്യോന്യം കൊലവിളിക്കുന്ന ആജന്മ ശത്രുക്കളായി ദ്രുവീകരിക്കപ്പെടുകയായിരുന്നു. തത്ഫലംഇന്നലെവരെതോളില്‍കൈവെച്ച് നടന്ന മുസ്ലിം ജാട്ട് സൗഹാര്‍ദ്ദത്തിന് തിരിച്ചു പിടിക്കാന്‍ പറ്റാത്ത വിധം തിരശ്ശീല വീഴുകയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം മുസ്ലിംകള്‍ താമസിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. യു.പിയിലെ മുസഫര്‍ ഷംലി ജില്ലകളിലാണ് രാജ്യത്തെ ഞെട്ടിച്ച വര്‍ഗീയകലാപങ്ങള്‍ അറങ്ങേറിയത്. ഇവിടുത്തെ ഹിന്ദുക്കളും മുസ്ലിംകളും ജനസംഖ്യയില്‍ഏറെക്കുറെതുല്യരാണ്. ചൗധരിചരണ്‍സിംഗ്തുടങ്ങിവെച്ച കര്‍ഷകമുന്നേറ്റത്തിന്റെമുദ്രാവാക്യംജാട്ട്കളെയുംമുസ്ലിംകളേയുംഒന്നിപ്പിച്ചതിന്റെ ഫലമെന്നോണംഹിന്ദുത്വവര്‍ഗീയതയോട്ഇവിടത്തുകര്‍ മുഖംതിരിച്ചുകളയുകയായിരുന്നു. ബാബരിദുരന്തത്തിന്റെകാലഘട്ടത്തില്‍ പോലും ബി.ജെ.പി യുടെസ്വാധീനത്തിന് പുറത്തായിരുന്നുമുസാഫര്‍ നഗറടങ്ങുന്ന പടിഞ്ഞാറന്‍ യു.പി. എങ്കില്‍ നരേന്ദ്രമോഡിയെതിരഞ്ഞെടുപ്പ് പ്രചാരകനായിരംഗത്തിറക്കുന്നതോടൊപ്പംമോഡിയുടെ വലം കൈയുംഗുജറാത്ത് നരഹത്യയില്‍കുറ്റാരോപിതനുമായിഅമിത്ഷായെയു.പികുളംകലക്കി ചൂണ്ടയിടാന്‍ ഏല്‍പ്പിക്കപ്പെട്ടത് മുതല്‍ക്കാണ്‌സാമുദായിക ദ്രുവീകരണത്തിന്റെഇരുണ്ട മേഘങ്ങള്‍ യു.പിയുടെ മാനത്ത് ഉരുണ്ടു കൂടാന്‍ തുടങ്ങിയത്.
രാജ്യത്ത് തീവ്ര ഹിന്ദുത്വകാര്‍ഡ് പുറത്തെടുത്ത്‌വര്‍ഗീയ ദ്രൂവീകരണംസൃഷ്ടിക്കുകവഴി അധികാരകസേരകള്‍ തിരിച്ചു പിടിക്കാനുള്ള ബി.ജെ.പിയുടെയും തീവ്രഹിന്ദുത്വവാദികളുടെയുംഒളിയജണ്ടയുടെ ഭാഗമായിരുന്നുയഥാര്‍ത്ഥത്തില്‍മുസാഫര്‍ നഗറില്‍ അരങ്ങേറിയവര്‍ഗീയകലാപം . വരാനിരിക്കുന്ന ലോക്‌സഭാഇലക്ഷന്‍ പ്രചരണത്തിന്റെചുമതലമേഡിയില്‍ നിക്ഷിപ്തമാക്കി പ്രഛന്നമായികൊണ്ടു നടന്നിരുന്ന തീവ്രഹിന്ദുത്വ ഫാഷിസദൂര്‍ഭൂതത്തെ കുടത്തിന് പുറത്തിറക്കി അധികാരകസേരകളിലേക്കുള്ളകുറുക്കു പാലങ്ങള്‍ പണിയുന്ന വ്യഗ്രതയിലാണ്ഇന്ന് ബി.ജെ,പി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ നെല്ലിപ്പടി കണ്ട പാര്‍ട്ടിക്ക് ഇനിയൊരുതിരിച്ചുവരവ് സാധ്യമാകാന്‍ ഒരൊറ്റകാര്‍ഡ് മാത്രമേ ബി.ജെ.പിക്ക്ഇറക്കികളിക്കാനുള്ളൂ. തൊണ്ണൂറുകളില്‍ ബാബരി ധ്വംസനത്തിലൂടെവിജയകരമായി പരീക്ഷിച്ച വര്‍ഗീയ ദ്രുവീകരണത്തിന്റെകുങ്കുമകാര്‍ഡ്. കഴിഞ്ഞ മാസം ഗര്‍ഭത്തിലേഅലസിപ്പോഴരാമക്ഷേത്ര കലാപത്തിന്റെ രണ്ടാമൂഴംലക്ഷ്യമാക്കിയരാമജന്മ ഭൂമി പരിക്രമയാത്രകളുംരാജ്യത്തെ ഏറ്റവുംകൂടുതല്‍ ലോക്‌സഭാസീറ്റുകളുള്ളയു.പിയുടെവിവിധ ഭാഗങ്ങളില്‍വര്‍ദ്ദിച്ചുവരുന്ന സാമുദായികസംഘട്ടനങ്ങളുംവര്‍ഗീയകലാപങ്ങളും ഈ ഒരുലക്ഷ്യത്തെ മുര്‍ത്തിയുള്ള ഫാസിസ്റ്റ്തിരക്കഥകള്‍ മാത്രമായിരുന്നു.
തലെനാള്‍വരെസൗഹൃദം ഭാവിച്ചര്‍ പെടുന്നനെ കഠാരയുംകുന്തവുമായിവന്ന്‌കൊലവിളിക്കുന്ന കാപാലരായിമാറിയമുസാഫര്‍ കലാപത്തിന് 2002ലെ മോഡിസര്‍ക്കാറിന് കീഴില്‍ അറങ്ങേറിയഗുജറാത്ത്‌വംശീയകലാപത്തോട്‌സാമ്യതകള്‍ഏറെയാണ്.ജാട്ട് ഗ്രാമത്തില്‍ നിങ്ങള്‍സുരക്ഷിതരാണെന്ന് പകല്‍ ഉറപ്പ് നല്‍കിയവര്‍ഇരുട്ട് പരന്നതോടെവര്‍ഗീയകോമരങ്ങളുടെ തീപന്തമേന്തിക്കൊണ്ട്മുസ്ലിംവീടുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു.വെടിയുംവടിവാളുമായിവന്ന്‌കൊലവിളിക്കുന്നു. പച്ചമനുഷ്യരെചുട്ടുകൊല്ലുന്നു. മാതാപിതാക്കളുടെമുന്നലിട്ട് പെണ്‍മക്കളെകൂട്ട ബലാല്‍സംഘത്തിന് വിധേയമാക്കുന്നു. വ്യാജവീഢിയോകള്‍ പ്രദര്‍ശിപ്പിച്ചുംവര്‍ഗീയവിഷംചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തിയും നേതാക്കള്‍ എരിതീയില്‍എണ്ണഴൊയിക്കുന്നു. തുടങ്ങി ബി.ജെ.പിആസൂത്രണത്തില്‍ അരങ്ങേറിയഗുജറാത്ത് നരഹത്യയുടെഒട്ട്‌നവധി ആവര്‍ത്തനങ്ങള്‍ മുസാഫര്‍ കലാപത്തിലും നമുക്ക്ദര്‍ശിക്കാം.
തീവ്ര ഹിന്ദുത്വത്തെ പണ്ടേ പടിക്ക് പുറത്ത് നിര്‍ത്തിയ പടിഞ്ഞാറന്‍ യു.പിയുടെ പേരില്‍ആഹ്ലാദത്തിമര്‍പ്പിലാണിന്ന്‌രാജ്യത്തെ വര്‍ഗീയ ഫാഷ്സ്റ്റ്ശക്തികള്‍. ഓര്‍ക്കാപ്പുറത്ത്കലാപമിളിക്കിവിടുകവഴി പരന്വരാഗതമായി ബന്ധുക്കളായിരുന്ന മുസ്ലിംകളേയുംജാട്ടുകളെയും ആജന്മ ശത്രുക്കളാക്കിമാറ്റുകവഴിഹിന്ദുത്വവോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കിയിരിക്കയാണ് ബി.ജെ.പി. ഒരുവെടിക്ക് രണ്ട് പക്ഷിയെന്നോണംകലാപം കത്തിപ്പടര്‍ന്നപ്പോള്‍വിഢ്ഢിവേഷംകെട്ടി നോക്കി നിന്ന അഖിലേഷ്‌യാദവിലും ബി.എസ്.പിയിലുംകലാപബാധിതരായമുസ്ലിംകള്‍ക്ക്‌വിശ്വാസം നഷ്ടപ്പെട്ടുഎന്നതും ബി.ജെ.പി യുടെഉദ്യമത്തെ കൂടുതല്‍ എളുപ്പത്തിലാക്കുന്നു. ഈ കലങ്ങിയവെള്ളത്തില്‍ എങ്ങനെ മീന്‍പിടിക്കുമെന്നറിയാതെ പകച്ചു നല്‍ക്കുകയാണ്മറുവശത്ത്‌കോംഗ്രസും ബി.എസ്.പിയും.
അുസാഫറിന്റെദുരന്തഭൂമിയില്‍ നിന്നും അനുദിനം പുറത്ത്‌വന്ന്‌കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അതിദാരുണമാണ്. കലാപം കത്തിപ്പടര്‍പ്പോള്‍ പിറന്ന നാടുംവീടുംവിട്ട്ജീവനും കൊണ്ടോടിയ പതിനായിരങ്ങള്‍ ഇന്നുംകഷ്ടപ്പാടുകളുടെകയ്പ്പുനീര്‍കടിച്ചിറക്കുയാണ്. കലാപത്തില്‍ അന്‍പതില്‍താഴെആളുകളാണ്ഇതുവരെകൊല്ലപ്പെട്ടതെന്ന്‌സര്‍ക്കാര്‍ കണക്കുകള്‍ ആവര്‍ത്തിക്കുമ്പോഴും ഇരുനൂറ് പേരെങ്കിലുംഇതുവരെകൊല്ലപ്പെട്ടിരിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കത്തികളുംവടിവാളുകളുമല്ലമറിച്ച്‌വെടിയുണ്ടകളാണ്കൂടുതല്‍ കൃത്യം നിര്‍വ്വഹിച്ചത്. കാണാതായഅഞ്ഞൂറ് പേരുടെഗതിയുംവിധിയുംഅവ്യക്തമാണ്. ഏകദേശംഅറുപതില്‍ പരം ഗ്രാമങ്ങളില്‍ നിന്നുംമുസ്ലിംകള്‍ ആട്ടിയോടിക്കപ്പെട്ടു. വിവിധ അഭയാര്‍ത്ഥി കാമ്പുകളിലായി46000 ത്തില്‍ പരംആളുകള്‍ കഴിയുന്നുഎന്നാണ്ഔദ്യോഗിക കണക്കുകള്‍. അയല്‍ നാടുകളിലെ ദുരിതാശ്വാസ കാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇവര്‍ക്ക്മതിയായഅടിസ്ഥാന സൗകര്യങ്ങള്‍ പോലുംലഭ്യമല്ല. ജൗല,      തുടങ്ങിയ കാമ്പുകളില്‍ ആയിരങ്ങളാണ്തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടെസ്വസ്ഥമായിമലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ പറ്റിയഒരൊറ്റ ബാത്ത്‌റൂമും ഇല്ല. അഭയാര്‍ത്ഥികള്‍ക്കാവശ്യമായ ഭക്ഷണവുംവൈദ്യസഹായവും ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്നുമുള്ളവെറുംവാഗ്ദാനങ്ങളായി അവശേഷിക്കുന്നു.കലാപം പൊട്ടിപ്പുറപ്പെത്മുതല്‍ ഇന്നേ വരെവിദ്യാലയം അന്യമായികഴിയുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ഉത്തരംമുട്ടിനില്‍ക്കുകയാണ്. രോഗികളുംഗര്‍ഭിണികളുമായ അനവധി പേര്‍ ആവശ്യമായ  ശിശ്രൂഷകളോചികിത്സാ നടപടികളോലഭ്യമാകാതെദുരിതം പേറുകയാണ്. ഇതിനാല്‍തന്നെ അനവധി ശിഷു മരണങ്ങളുംഇതിനകംറിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുണ്ട്. അപരാധികളായജാട്ട്കലാപകാരികള്‍ക്കെതിരെയോകലാപത്തിന് കാരണക്കാരായ നേതാക്കള്‍ക്കെതിരെകോടതി ഇടപെട്ടിട്ട് പോലുംഉചിതമായ നടപടികളെടുക്കാന്‍ പോലുംകെല്‍പ്പില്ലാത്തവരായി നിയമപാലര്‍വര്‍ഗീയ ഫാഷിസ്റ്റ് തമ്പുരാക്കന്മാരുടെ പാദസേവതുടരുകയാണ്.  അപരാധികളായജാട്ട്‌വംശജര്‍ക്കെതിരെ പരാതിപ്പെടുന്നത് ജാട്ട്‌സമുദായങ്ങളുടെ നോട്ടപ്പുള്ളികളാവുകയല്ലാതെകലാപബാധതര്‍ക്ക്‌യാതൊന്നും നല്‍കുന്നുല്ല. അതിനാല്‍തന്നെ തങ്ങളുടെചാരിത്ര്യ വിശുദ്ധിയെ പിച്ചിച്ചീന്തിയ അപരാധികള്‍ക്കെതിരെ പരാതിപ്പെടുന്നത് മാനം പോക്കലല്ലാതെമറ്റൊരു പ്രതിഫലനവുമുണ്ടാക്കില്ലഎന്ന് മനസ്സിലാക്കി മൗനം പ്രാപിക്കുകയാണ്ജാട്ടുകളുടെകൂട്ട മാനഭംഗത്തിനിരയായ മിക്ക സ്ത്രീകളും.
    ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടിലേക്ക് ഇനിയൊരിക്കലുംതിരിച്ചുപോകില്ല എന്ന ഉറച്ച നിലപാടിലാണ് ഭയചികിതരായ അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥി കാമ്പുകള്‍ ദുരിത പൂരണ്ണമാണ്, ദീര്‍ഘകാലം ഈ അഭയാര്‍ത്ഥിത്വംതുടര്‍ന്ന്‌കൊണ്ട് പോകാന്‍ സാധിക്കില്ലഎന്നൊക്കെ അിറയാഞ്ഞിട്ടല്ല, മിറച്ച്ഇന്നലെവരെ തങ്ങളുടെതോളില്‍കൈവെച്ച് നടന്നവര്‍ പെട്ടെന്നൊരുസുപ്രഭാതത്തില്‍വര്‍ഗീയതയുടെവിഷപ്പല്ലുകള്‍ കാട്ടികൊലവിളിച്ചതിന്റെ ഭീതി ഇനിയുംഇവരെവിട്ടുമാറിയിട്ടില്ല എന്നതാണ്‌വാസ്തവം. സ്ഥിതിഗതികള്‍ ശാന്തമാണെന്ന്‌സര്‍ക്കാര്‍വൃത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കലാപ ബാധിത പ്രദേശങ്ങളിലെസ്തിഥിഗതികളന്യേഷിക്കാന്‍ ചെന്ന മുസ്ലിംയുവാക്കള്‍ക്കെതിരെവീണ്ടും അക്രമങ്ങളുണ്ടയിഎന്നതുംഒരുതിരിച്ചുപോക്കില്‍ അഭയാര്‍ത്ഥികളെതടുത്തു നിര്‍ത്തുന്നു.
രാഷ്ട്രീയമായലാഭേഛകള്‍ക്ക്‌വേണ്ടിദശകങ്ങളായിസാമുദായികസൗഹാര്‍ദത്തെ മഹിത പാരമ്പര്യമായി സൂക്ഷിച്ചു പോന്നിരുന്ന ഒരുദേശത്തിന്റെസൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തവെക്കുകവഴിവര്‍ഗീയ ഫാഷിസ്റ്റ്ശക്തികള്‍ രാജ്യത്ത്‌സൃഷ്ടിച്ച മുറിവുകള്‍ വലുതാണ്. വര്‍ഗീയകലാപം വ്രണപ്പെടുത്തിയമുസാഫര്‍ നഗറിന്റെമുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. മുറിവുണങ്ങാതെചുടുരക്തമെഴുക്കുന്ന മുസാഫര്‍ വര്‍ഗീയശക്തികള്‍ സ്വപ്നം കാണുന്ന ഭവി ഭാരതത്തെ വരച്ചുകാട്ടുന്നതാണ്. രാജ്യത്തെ വര്‍ഗീയതയുടെവറുച്ചട്ടിയിലിട്ട് അധികാരദണ്ഡുകള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന തീവ്ര ഹിന്ദുത്വത്തിന്റെഉടുതുണിയഴിഞ്ഞ ഫാസിസ്റ്റ്ദുര്‍ഭൂതങ്ങള്‍ക്കെതിരെരാജ്യംഒരുമിക്കേണ്ടതുണ്ട്.

No comments:

Next previous home

Search This Blog