08/07/2015

റമളാന്‍ വിശുദ്ധിയുടെ വസന്തകാലം;;;;

                                                                                           
                                                                                  ഷാജഹാന്‍ പാറക്കടവ്


ദേഹവും ദേഹിയും പരം പുരാനിലര്‍പ്പിച്ച്, സകലവികാര വിചാരങ്ങള്‍ക്കും കടിഞ്ഞാണിട്ട് ശുദ്ധികലശം നടക്കുന്ന കാലമാണ് പുണ്യറമളാന്‍. ഹൃദയമാണ് നോമ്പിനെ നിയന്ത്രിക്കുന്നത്. ഹൃദയ വിശുദ്ധി കൈവരിക്കലാണ് നോമ്പ് കൊണ്ടള്ള ലക്ഷ്യം. ചീത്തവിചാരങ്ങളൊന്നും തന്നെ ഇല്ലാതെ സംശുദ്ധമായ മനസ്സില്‍ മാത്രമേ ദിവ്യ പ്രകാശത്തിന്റെ ആന്തല്‍ ഉണ്ടാവുകയുള്ളൂ. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശ്രവും ആര്‍ത്തിയുമുള്ള വസ്ത്തുക്കളാണ് ഭക്ഷണവും ലൈംഗികാസ്വാദനവും. ഈ രണ്ട് കാര്യങ്ങളും ത്യജിക്കാനുള്ള ത്യാഗ മനസ്‌കത സൃഷ്ടിക്കുന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 
         പരമ കാരുണികന്റെ കരുണ പരത്തിലെ ഒരോ പരമാണുവിലും നിറയുന്നതാണ് റമളാന്റെ ആദ്യ പത്ത് ദിന രാത്രങ്ങള്‍. പാപത്തിന്റ ആഴക്കടലില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന് പാപമോചനത്തിന്റെ കവാടങ്ങള്‍ തുറന്ന് കൊടുത്ത് വിശുദ്ധിയുടെ തീരമണയാനുള്ള അവസരമാണ് റമളാനിന്റെ മദ്ധ്യം. ജീവിതകാലത്തെ പാപം കാരണം നരകാവകാശികളായവര്‍ക്ക് മോചനം നല്‍കുന്ന നരക വിമോചനമാണതിന്റെ അന്ത്യം.
         മാനവരാശിക്ക് മാര്‍ഗദര്‍ശനമായി,സര്‍വ്വ വിജ്ഞാനങ്ങളുടെയും ഉറവിടമായ വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് പരിശുദ്ധ റമളാന്റെ ഏറ്റവും വലിയ സുകൃതി എന്ന് പ്രപന്ജ നാഥന്‍ തന്നെ   ഉണര്‍ത്തുന്നുണ്ട്.
        ഉള്ളവനും ഇല്ലാത്തവനും ഇഴചേര്‍ന്ന് കഴിയുന്ന ഒരു സമൂഹത്തില്‍ ഇല്ലാത്തവന്റെ വിശപ്പിന്റെ വേദന ഉള്ളവനെ അറിയിക്കുക എന്ന മഹത്തായ സാമൂഹിക സമത്വവാദം റമളാന്‍ വിളിച്ചോതുന്നുണ്ട്. ഇല്ലാത്തവന്റെ
ഇല്ലായ്മ വല്ലായ്മ പരിഹരിക്കാന്‍ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന ഒരു കാര്യമാണ് സകാത്. വിശിഷ്യ പെരുന്നാള്‍ ദിനത്തില്‍ നല്‍കപ്പെടുന്ന ഫിത്വര്‍ സകാത്. ഒരു മാസത്തെ പട്ടിണി ജീവിതത്തിന് ശേഷം എല്ലാവരും പെരുന്നാള്‍ ഒരേപോലെ ആഘോഷിക്കണം എന്ന ഒര് കാഴ്ചപാടാണ് ഫിത്വര്‍ സകാതില്‍ നിന്നുയര്‍ന്ന് വരുന്നത്.
      

No comments:

Next previous home

Search This Blog