10/03/2016

കവിത

 ജുനൈദ് കെ വി ചൊര്‍ക്കള            


കറുപ്പിച്ച ബിന്ദു

ഇനിയുമൊരു വെടിവെപ്പു വേണമാവും
ഇവിടെ “കുര്‍ദി“തന്‍ “മൗനമാം രോദനം” കേള്‍പ്പാന്‍
ശാന്തമായി മണ്ണില്‍ മയങ്ങുമൊരു സഹതാപ
പ്രതിരൂപമല്ലോ കരഞ്ഞത്
പ്രതിയോഗി തന്‍ ഹൃദയ നോവോര്‍ത്തപ്പൈതല്‍
കരയാന്‍ മടിച്ചിട്ടിരിക്കയാവോ?
വര്‍ഗ്ഗീയ വിഷലിപ്ത ഹൃദയങ്ങളൊന്നി
ച്ചൊരേ ബിന്ദുവില്‍ കണ്ണു നട്ടിരിക്കുന്നു
കറുപ്പിച്ചൊരാ ബിന്ദു വീണ്ടും കനക്കുവാന്‍
ജന്മമാം നിധി പോലും ബലി നല്‍കിടുന്നു
ആ ബിന്ദുവില്‍ തട്ടാത്തതെന്തും അപക്വമായി
വെറുതെയേകാന്തമായലയുന്നു

കല കരുണ തന്‍ കവിതയില്‍ മുങ്ങി
താളാത്മക ചക്രവാളങ്ങള്‍ പടച്ചിടേണ്ടേ?
കാലനായ് കരിംഭൂതങ്ങളായ് കലാപങ്ങളില്‍
കലിയിളപ്പിക്കുവാനാണോ കല?

മാപ്പെരിക്കലെങ്കില്‍ മാപ്പ് മാപ്പു തന്നെ
പ ക്ഷെ മാപ്പിന്‍ ഖനിക്കുമൊരഗ്രമില്ലേ
തന്ന മാപ്പൊരല്‍പ്പം ഹാ തിരിച്ചുതായോ
വീണ്ടുമേകാ മൊരായിരം മാപ്പ് മാപ്പ്
ജുനൈദ് കെ വി ചൊര്‍ക്കള
കെ കെ എം ഇസ്്‌ലാമിക് അക്കാദമി കാപ്പാട്
ചേമഞ്ചേരി, കോഴിക്കോട് 673 304

No comments:

Next previous home

Search This Blog