ഫൈസല്‍ മുള്ളൂര്‍ക്കര
കേരള ഹൗസില്‍ നിന്നും കരോള്‍ ബാഗിലെ ഇന്റര്‍വ്യൂസ്ഥലത്ത് ബസ്സില്‍ സഞ്ചരിക്കവേ അവന്‍ മനസ്സില്‍ കണ്ടത് തന്റെ വീടിനു മുന്നില്‍ തൂങ്ങാന്‍ പോകുന്ന നെയിം ബോര്‍ഡായിരുന്നു.
“വിനോദ് ചന്ദ്ര ശേഖര്‍ ഐ എ എസ്”
ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ ബസ്സ് മുന്നോട്ടു നീങ്ങവേ ഇന്ത്യയെപ്പറ്റിയും ഡല്‍ഹിയെ പറ്റിയും ചരിത്രത്തില്‍ നിന്നും പഠിച്ച ഭാഗങ്ങള്‍ അവന്‍ ഓര്‍മിച്ചെടുത്തു.ചൈനയുടെ അധിനിവേശം ഡല്‍ഹിയെ വിറപ്പിച്ചതും മുഗള്‍രാജാക്കന്മാരുടെ പടയോട്ടവും രാജപുത്ര വീഴ്ചയും ഇന്ദിരാഗാന്ധിയുടെ “ഗരീബി ഹഠാവോ”യും ഇന്നലെയെന്ന പോല്‍ അവന്റെ മുന്നില്‍ തെളിഞ്ഞു.
കരോള്‍ബാഗിലെത്തി, അഭിമുഖം തുടങ്ങാന്‍ ഇനിയും അല്‍പം കഴിയണം, അവന്‍ ചുറ്റുവട്ടം വീക്ഷിച്ചു.തന്നെപ്പോലെ എത്രയെത്ര ആളുകളാണ് ഞാന്‍ കണ്ട അതേ സ്വപ്‌നവുമായി നടക്കുന്നത്.ഇവരില്‍ ചിലരുടെയെങ്കിലും സ്വപ്‌നങ്ങള്‍ വൃഥാവിലായിപ്പോവില്ലേ?
എന്തായിരിക്കും അപ്പോഴത്തെ മാനസികാവസ്ഥ?.....
ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ടിരിക്കെ അഭിമുഖം തുടങ്ങിയെന്ന അറിയിപ്പുണ്ടായി.
മുന്നില്‍ കണ്ട കണ്ണാടിച്ചില്ലില്‍ നോക്കി അവന്‍ മുടിയും കഴുത്തില്‍ കെട്ടിയ ടൈയും ശരിയാക്കി അല്‍പ സമയത്തിനു ശേഷം അവന്റെ ഊഴമായി. അവന്‍ ധൈര്യം സംഭരിച്ച് കടന്നു ചെന്നു. മദ്ധ്യ വയസ്‌കരായ 6 പേര്‍ ഒരു വൃത്തത്തില്‍ ഇരിക്കുന്ന കൂട്ടത്തില്‍ ഒരാള്‍ സത്രീയാണ് .നടുവിലായി ഇട്ടിരുന്ന കസേരയില്‍ അവനിരുന്നു,
ഇന്റര്‍വ്യൂ പാനലിന് മുമ്പാകെ സമര്‍പ്പിച്ചിരുന്ന ബയോഡാറ്റ ആസ്പദമാക്കിയായിരുന്നു ഒന്നാമത്തെ ആളുടെ ചോദ്യങ്ങള്‍.
രണ്ടാമത്തെയാള്‍ക്കറിയേണ്ടത് ഇന്ത്യയുടെ സമ്പദ്ഘടനക്ക് ചൈനയുടേതിനേക്കാള്‍ എന്ത് മേന്മയാണുള്ളതെന്നായിരുന്നു.ഇവ രണ്ടിനും ഒഴുക്കന്‍ മട്ടിലുള്ള ഇംഗ്ലീഷില്‍ അവന്‍ മറുപടി നല്‍കി.
'ഒരു ശിശുവിന്റെ വളര്‍ച്ചയില്‍ അമ്മയുടെ മുലപ്പാലിന്റെ പങ്കെ്ന്താണ ്'? ചോദിച്ചത് ഇന്റര്‍വ്യൂ ബോഡിലുള്ള വനിതാ അംഗം.
തികച്ചും അപ്രതീക്ഷിതമായ ചോദ്യം.കുപ്പിപ്പാലിന്റെ മധുരം മാത്രമറിഞ്ഞ അവന്റെ ബോധമണ്ഡലത്തിനും അപ്പുറമായിരുന്നു അമ്മിഞ്ഞപ്പാലിന്റെ കിടപ്പ്.അവന്‍ നിശബ്ദനായി,അവന് തലകറങ്ങും പോലെ തോന്നി, അവന് ആത്മവിശ്വാസം ചോര്‍ന്ന്‌പോയി
ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയില്‍ അവന്‍ ചിന്തിച്ചത് അമ്മിഞ്ഞപ്പാലിനെന്ത് മേന്മ എന്നായിരുന്നു. കയ്യിലുള്ള ഐഫോണില്‍ ഗൂഗിളെടുത്ത് അവന്‍തപ്പി. ലോകത്തിലുള്ള സര്‍വ്വവും തന്റെ വിരല്‍തുമ്പില്‍ തന്ന ഗൂഗിള്‍ ഈപ്രാവശ്യം കാണിച്ചു കൊടുത്തത് ചില നഗ്നസ്തനങ്ങളുടെ ചിത്രങ്ങളായിരുന്നു.വീട്ടിലെത്തിയ ഉടനെ അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു.ആ മാറിടം അവനോടെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു
ഗൂഗിളിനും പറഞ്ഞുതരാനാവാത്ത എന്തോ ഒന്ന്....
ഫൈസല്‍ മുള്ളൂര്‍ക്കര
ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷം
കെ.കെ എം ഇസ്ലാമിക് അക്കാദമി കാപ്പാട്.
കാപ്പാട് (പിഒ) ചേമഞ്ചേരി,
കോഴിക്കോട് 673 304
95 4444 71 44
Faisalyousaf203@gmail.com
അണ്‍ ഗൂഗിളബിള്‍
ഡല്‍ഹി കേരളം ഹൗസിലെ 44ാം നമ്പര്‍ റൂമില്‍ നിന്നും വിനോദ് ധൃതിയില്‍ പുറത്തിറങ്ങി. ഇന്ന് ജീവിതത്തിലെ വിധി നിര്‍ണായക ദിനമാണ്.സിവില്‍ സര്‍വീസ് എന്ന വലിയൊരു കടമ്പയിലെ അവസാന ചവിട്ടു പടിയിലാണ് താനിപ്പോള്‍. ഇന്ന് 10:30 ന് നടക്കാനിരിക്കുന്ന അഭിമുഖത്തില്‍ കൂടി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കുട്ടിക്കാലം മുതല്‍ താന്‍ താലോലിച്ചു കൊണ്ടിരുന്ന വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോവുകയാണ്.8ാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനായി നാരായണന്‍ മാഷ് ചാര്‍ജ്ജെടുത്തതോടെയാണ് തന്റെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം മുളപൊട്ടിയത്. നാരായണന്‍ മാഷ് പാകിയ ആവിത്തിന് വെള്ളവും വളവും നല്‍കാന്‍ ഒരു പാട് പേരുണ്ടായിരുന്നു. അവസാനമായി പങ്കെടുത്തത് ദേബാശിഷ് ചാറ്റര്‍ജിയുടെ മോട്ടിവേഷന്‍ ക്ലാസിലായിരുന്നു.പരീക്ഷയുടെ തലേ ദിവസം നേരത്തെ കിടന്നുറങ്ങാനും പുറപ്പെടുന്നതിനു മുമ്പ് നന്നായി പ്രാര്‍ത്ഥിക്കാനും അദ്ധേഹം പറഞ്ഞിരുന്നു.താനത് അപ്പടി അനുസരിക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ 9:30 ന് ഉറങ്ങിയെന്നു മാത്രമല്ല ഇന്ന് മുറി വിടുന്നതിനു മുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഗണേശ വിഗ്രഹം പുറത്തെടുത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്്തിരുന്നു.കേരള ഹൗസില്‍ നിന്നും കരോള്‍ ബാഗിലെ ഇന്റര്‍വ്യൂസ്ഥലത്ത് ബസ്സില്‍ സഞ്ചരിക്കവേ അവന്‍ മനസ്സില്‍ കണ്ടത് തന്റെ വീടിനു മുന്നില്‍ തൂങ്ങാന്‍ പോകുന്ന നെയിം ബോര്‍ഡായിരുന്നു.
“വിനോദ് ചന്ദ്ര ശേഖര്‍ ഐ എ എസ്”
ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ ബസ്സ് മുന്നോട്ടു നീങ്ങവേ ഇന്ത്യയെപ്പറ്റിയും ഡല്‍ഹിയെ പറ്റിയും ചരിത്രത്തില്‍ നിന്നും പഠിച്ച ഭാഗങ്ങള്‍ അവന്‍ ഓര്‍മിച്ചെടുത്തു.ചൈനയുടെ അധിനിവേശം ഡല്‍ഹിയെ വിറപ്പിച്ചതും മുഗള്‍രാജാക്കന്മാരുടെ പടയോട്ടവും രാജപുത്ര വീഴ്ചയും ഇന്ദിരാഗാന്ധിയുടെ “ഗരീബി ഹഠാവോ”യും ഇന്നലെയെന്ന പോല്‍ അവന്റെ മുന്നില്‍ തെളിഞ്ഞു.
കരോള്‍ബാഗിലെത്തി, അഭിമുഖം തുടങ്ങാന്‍ ഇനിയും അല്‍പം കഴിയണം, അവന്‍ ചുറ്റുവട്ടം വീക്ഷിച്ചു.തന്നെപ്പോലെ എത്രയെത്ര ആളുകളാണ് ഞാന്‍ കണ്ട അതേ സ്വപ്‌നവുമായി നടക്കുന്നത്.ഇവരില്‍ ചിലരുടെയെങ്കിലും സ്വപ്‌നങ്ങള്‍ വൃഥാവിലായിപ്പോവില്ലേ?
എന്തായിരിക്കും അപ്പോഴത്തെ മാനസികാവസ്ഥ?.....
ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ടിരിക്കെ അഭിമുഖം തുടങ്ങിയെന്ന അറിയിപ്പുണ്ടായി.
മുന്നില്‍ കണ്ട കണ്ണാടിച്ചില്ലില്‍ നോക്കി അവന്‍ മുടിയും കഴുത്തില്‍ കെട്ടിയ ടൈയും ശരിയാക്കി അല്‍പ സമയത്തിനു ശേഷം അവന്റെ ഊഴമായി. അവന്‍ ധൈര്യം സംഭരിച്ച് കടന്നു ചെന്നു. മദ്ധ്യ വയസ്‌കരായ 6 പേര്‍ ഒരു വൃത്തത്തില്‍ ഇരിക്കുന്ന കൂട്ടത്തില്‍ ഒരാള്‍ സത്രീയാണ് .നടുവിലായി ഇട്ടിരുന്ന കസേരയില്‍ അവനിരുന്നു,
ഇന്റര്‍വ്യൂ പാനലിന് മുമ്പാകെ സമര്‍പ്പിച്ചിരുന്ന ബയോഡാറ്റ ആസ്പദമാക്കിയായിരുന്നു ഒന്നാമത്തെ ആളുടെ ചോദ്യങ്ങള്‍.
രണ്ടാമത്തെയാള്‍ക്കറിയേണ്ടത് ഇന്ത്യയുടെ സമ്പദ്ഘടനക്ക് ചൈനയുടേതിനേക്കാള്‍ എന്ത് മേന്മയാണുള്ളതെന്നായിരുന്നു.ഇവ രണ്ടിനും ഒഴുക്കന്‍ മട്ടിലുള്ള ഇംഗ്ലീഷില്‍ അവന്‍ മറുപടി നല്‍കി.
'ഒരു ശിശുവിന്റെ വളര്‍ച്ചയില്‍ അമ്മയുടെ മുലപ്പാലിന്റെ പങ്കെ്ന്താണ ്'? ചോദിച്ചത് ഇന്റര്‍വ്യൂ ബോഡിലുള്ള വനിതാ അംഗം.
തികച്ചും അപ്രതീക്ഷിതമായ ചോദ്യം.കുപ്പിപ്പാലിന്റെ മധുരം മാത്രമറിഞ്ഞ അവന്റെ ബോധമണ്ഡലത്തിനും അപ്പുറമായിരുന്നു അമ്മിഞ്ഞപ്പാലിന്റെ കിടപ്പ്.അവന്‍ നിശബ്ദനായി,അവന് തലകറങ്ങും പോലെ തോന്നി, അവന് ആത്മവിശ്വാസം ചോര്‍ന്ന്‌പോയി
ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയില്‍ അവന്‍ ചിന്തിച്ചത് അമ്മിഞ്ഞപ്പാലിനെന്ത് മേന്മ എന്നായിരുന്നു. കയ്യിലുള്ള ഐഫോണില്‍ ഗൂഗിളെടുത്ത് അവന്‍തപ്പി. ലോകത്തിലുള്ള സര്‍വ്വവും തന്റെ വിരല്‍തുമ്പില്‍ തന്ന ഗൂഗിള്‍ ഈപ്രാവശ്യം കാണിച്ചു കൊടുത്തത് ചില നഗ്നസ്തനങ്ങളുടെ ചിത്രങ്ങളായിരുന്നു.വീട്ടിലെത്തിയ ഉടനെ അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു.ആ മാറിടം അവനോടെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു
ഗൂഗിളിനും പറഞ്ഞുതരാനാവാത്ത എന്തോ ഒന്ന്....
ഫൈസല്‍ മുള്ളൂര്‍ക്കര
ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷം
കെ.കെ എം ഇസ്ലാമിക് അക്കാദമി കാപ്പാട്.
കാപ്പാട് (പിഒ) ചേമഞ്ചേരി,
കോഴിക്കോട് 673 304
95 4444 71 44
Faisalyousaf203@gmail.com
No comments:
Post a Comment