കെ. കെ. സിദ്ദീഖ് പുവ്വാട്ടുപറമ്പ്
പുതുവാര്‍ത്തകള്‍ അറിയുന്നിടത്ത് മനുഷ്യരിലുള്ള പ്രതികരണം വ്യത്യസ്തമാണ് എഴുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതുകാലത്തിന്റെ പീഢന,കൊലപാതക, ഭീകരവാര്‍ത്തകള്‍ വിശ്വസിക്കാനോ യഥാവിധി ഉള്‍ക്കൊള്ളാനോ കഴിയില്ല. അന്‍പത് പിന്നിട്ടവര്‍ ഭൂരിഭാഗവും ആ കഥന വാര്‍ത്തകള്‍ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും അയവിറക്കുകയുമെല്ലാം ചെയ്യുന്നത് എരിയുന്ന ഹൃദയത്തോടയും നിറയുന്ന കണ്ണുകളോടുമായിരിക്കും. അപ്പോള്‍ നവ വിദ്യാര്‍ത്ഥി തലമുറക്ക് ക്ലാസ് മുറികളില്‍ നിന്നും നരച്ച് തുടങ്ങിയ, ജ്ഞാനം കുനിപ്പിച്ച ഗുരുനാഥന്റെ ആദരാദരങ്ങള്‍ വിറച്ച് കൊണ്ട് വേദനയില്‍ വദനം വെന്ത് മൊഴിയുന്നത് കേള്‍ക്കാം 'ഹാ ചില കാമ പിശാചുക്കള്‍ ഇറങ്ങിയിരിക്കുന്നു ഇന്ന്, പൈതങ്ങളെപ്പോലും വെറുതെ വിടുന്നില്ല ശാപം! ദൈവമേ നീ കാക്കുക'. എന്നാല്‍ ഭൂരിഭാഗം യുവതലമുറയേയും കേട്ടമാത്രയില്‍ ഒരുഗ്രന്‍ മാനവികകമന്റ് എന്നതിലുപരിയായി ഈ വാര്‍ത്തകള്‍ കൂടുതലൊന്നും അലോസരപ്പെടുത്തുന്നില്ല സംഘടനാതലങ്ങളില്‍ അജണ്ടകളാക്കി ഇവയെ അവര്‍ തരംപോലെ ചൂഷണം ചെയ്യുന്നതിനെ മറക്കുന്നില്ല (സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ യുവനായകര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ ക്കേസില്‍ ആരോപണ വിധേയരാവുകയുണ്ടായല്ലേ) കാരണം അതവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ന്യൂജെന്നിനെ സംബന്ധിച്ചിടത്തോളം ഇതനിവാര്യവും സ്വാഭാവികമായി പരിമിതപ്പെട്ടേക്കാം. നാഥാ നീയാണ് കാവല്‍!
ലിംഗസമത്വ വാദവുമായി ഫാറൂഖ് കോളേജിനെ ചര്‍ച്ചയാക്കിയ രതി വൈകൃതക്കാര്‍ അറിഞ്ഞിരിക്കും പഠന സഹായത്തിന് സഹവിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ച് കൂട്ടുകാരോടൊത്ത് പിഢിപ്പിച്ച് വിട്ട ഡല്‍ഹിയിലെ പത്താം ക്ലാസുകാരന്റെ കഥ. എന്തിനതികം, സമൂഹത്തിന്റെ ലൈംഗിക സ്വാതന്ത്രത്തിനു വേണ്ടി ചുംബന സമരം നടത്തിയ പശുപാല ദമ്പതിമാര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ മാനവികതയോട്, മനുഷ്യകുലത്തോട് ചെയ്ത കൊടും ക്രൂരതകള്‍. വിദ്യാഭ്യാസം നേടേണ്ട കുടുംബത്തിനും കളിക്കൂട്ടുക്കാര്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കേണ്ട ഇളം പെണ്‍ തരികളെപ്പോലും വഞ്ചിച്ച് കടത്തിക്കൊണ്ടു പോയി പണത്തിന് വേണ്ടി അന്യര്‍ക്ക്് ആ ഇറച്ചി വിറ്റ് കാട്ടുക്രൗര്യങ്ങള്‍,അന്നവര്‍ക്ക് വീരപരിവേശം നല്‍കിയ മാധ്യമങ്ങള്‍,മാനവികതയിലും മാധ്യമ ധര്‍മത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സമൂഹത്തോ ട് മാപ്പ് പറയേണ്ടേ. അതിനു പകരം 'എന്നെതല്ലണ്ടമ്മാവാ' നയത്തില്‍ ന്യായീകരണങ്ങള്‍ വിളമ്പുന്നത് 'മാതൃഭൂമി'യാകുമ്പോള്‍ വലിയ കൗതുകമില്ല എന്നാലും അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു മാത്രമല്ല,പശുപാലന്റെ വിപ്ലവാശയത്തെ ചര്‍ച്ചചെയ്യുമ്പോള്‍ പിതാവിന്റെ അഭിപ്രായം കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും.
ചുംബന സമരം അരങ്ങേറിയ സമയംതന്നെ പോലീസിനുപുറമെ ചില മാധ്യമങ്ങളും ദീര്‍ഘ വീക്ഷണത്തോടെ ആഭാസസമരരീതിയെ നിരീക്ഷിച്ചിരുന്നു. സെക്‌സ്ടൂറിസം വഴി എയ്ഡ്‌സിന്റെ മൊത്തവല്‍പ്പനക്കാരനായിമാറിയ താഴ്‌ലാന്റിന്റെ നിന്ദ്യ ഗതിയിലേക്ക് ദൈവനാടിനേയും വലിച്ചിയക്കാനുള്ള കോര്‍പറേറ്റ് കുതന്ത്രങ്ങളുടെ ഉല്‍പ്പന്നമാണിതെന്ന് ആപഠ നങ്ങള്‍ അന്ന് വ്യക്തമാക്കി. കാലം സാക്ഷ്യപ്പെടുത്തലിന്റെ വഴിയിലാണ്. സ്ത്രീക്ക് വേണ്ടിയുള്ള ലിംഗ സമത്വ മുന്നേറ്റങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ ഫിഫ്റ്റി ഫിഫ്റ്റിയടക്കം എല്ലാ തലങ്ങളിലും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.എന്നാല്‍ ഈ സമത്വം അവളുടെ സുരക്ഷയെ ഉറപ്പ് വരുത്തിയോ എന്നതിന് സമത്വ വാദികള്‍ മറുപടി പറയണം.ലിംഗാടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് തന്നെയാണ് എന്റെയും വിശ്വാസം.എന്നാല്‍ അത് നവസമത്വവാദികള്‍ വ്യാഖ്യാനിക്കുന്ന സ്ത്രീ-പുരുഷ വ്യക്തിത്വ ഭിന്നതകളെ പോലും മറന്നുകൊണ്ടുള്ളതല്ല.മറിച്ച് ഉള്‍കൊണ്ടുകൊണ്ടുള്ളതാണ്.സ്ത്രീകളേയും കുട്ടികളേയും വളര്‍ത്തുന്ന,സംരക്ഷിക്കുന്ന മൂ ല്ല്യ ബോധമുള്ള മനുഷ്യരില്‍നിന്നും തങ്ങളുടെ തോന്നിവാസങ്ങള്‍ക്കും വാണിജ്യ താല്‍പര്യങ്ങള്‍ക്കും അവളെ ചൂഷണം ചെയ്യാന്‍ കഴിയാതെ വരുമ്പോ ഴുണ്ടാകുന്ന വിഭ്രാന്തികളാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രകൃതി വിരുദ്ധ വാദികള്‍ സിദ്ധാന്തിക്കുന്നത്.വിശന്നു വലയുന്ന ഈ സിംഹങ്ങള്‍ ഇരകള്‍ക്കായി ആക്രോശം കൂട്ടുമ്പോല്‍ ധര്‍മ ബോധമുള്ള മനുഷ്യര്‍ പറയുന്നു ഞങ്ങളിവരെ വിട്ടുതരില്ലെന്ന്.
'അവരെന്റെ എല്ലുകള്‍ ഒടിച്ചു. വേദന സഹിച്ച് ഞാന്‍ ചാകാറായി. എന്നാലും എന്റെ മക്കളെ പോലീസ് പിടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല അവരെ പോലീസ് വേദനയാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.' സ്വന്തം മക്കളാല്‍ അക്രമിക്കപ്പെട്ട് ആശുപത്രിയില്‍ വേദനക്കൊണ്ട് പുളയുമ്പേഴും ഒരു മാതൃത്വം മൊഴിഞ്ഞ സമ്മി ശ്ര വികാരങ്ങളങ്കുരിപ്പിക്കുന്ന ഈ വാക്കുകള്‍ നമുക്ക് വായിക്കേണ്ടിവന്നു. കാരുണ്യം കിട്ടാകനിയാകുന്ന കാലം.മൂല്ല്യങ്ങളൊന്നുമറിയാത്ത പുതുതലമുറക്ക് മൂല്ല്യങ്ങള്‍ മാത്രമറിയുന്ന മുന്‍തലമുറയുടെ ഈ മാതൃപ്രതീകം പഠിച്ച് തീരാത്ത ഒരു സമസ്യയാണ്
ആല്‍പ്‌സ് മലനിരകളില്‍ വിമാനം തകര്‍ന്ന് വീണ് 150 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ (2015 മാര്‍ച്ച്)വിമാനം നിയന്തിച്ചിരുന്ന സഹ പൈലറ്റ് ആന്ദ്ര ലുബിറ്റ്‌സ്, 'ലോകം എക്കാലവും ഓര്‍ക്കുന്ന ഒരു ഹീന കൃത്യംചെയ്യുമെന്ന്' തന്നോട് പറഞ്ഞിരുന്നതായി ജര്‍മന്‍ പത്രം ബില്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ കാമുകി വ്യക്തമാക്കി.പീഢന കഥകളുടെ പെരുവെള്ളപ്പാച്ചിലില്‍ ചോരപൈതലുകള്‍ വരെ നിറഞ്ഞൊലിച്ചപ്പോള്‍ 'ഓടുന്ന വണ്ടികളൊരു' പഴങ്കതയായിമാറി.അധികാര മുഷ്‌ക് കൊണ്ടല്ല,മനോവൈകൃതങ്ങള്‍ കൊണ്ട് ഭൂമി വാസയോഗ്യ മല്ലാതായി മാറുന്നുവോ?സ്വഭവനത്തില്‍ പോലും ലിംഗ ഭേദമില്ലാതെ(!) കുട്ടികള്‍ അരക്ഷിതരാകുമ്പോള്‍,പ്രായ ഭേദമില്ലാതെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ മാനിഷാദ പാടാന്‍ ക്രൗഞ്ചമിഥുനങ്ങള്‍ പോലുമില്ലെയോ!?കാടുകളും കയ്യടക്കപ്പെട്ടല്ലോ!.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ അവാച്യമായ അനിവാര്യതയുടെതായിരുന്നു.'നഗരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും മുമ്പേ മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക.സ്വഛ് ഭാരത് കൊണ്ട് പൂര്‍വ്വ സൂരികള്‍ അതാണര്‍ത്ഥമാക്കിയത്'.അന്ത്യ പ്രവാചകര്‍ തിരുനബി(സ്വ) പറഞ്ഞു:'അറിയുക,ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്.അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി.അത് മലിനമായാല്‍ ശരീരം മുഴുക്കെ മലിനമായി.അറിയുക അതാണ് ഹൃദയം'.
കാരുണ്യത്തിനും ശാന്തിക്കുമായി കേഴുന്ന കാലിക ലോകത്തിന് മൂല്യങ്ങളുടെ സന്ദേശങ്ങളാണ് ആവശ്യം.'അജ്ഞതയുടെ കാലമെന്ന്' വിളിക്കപ്പെടുന്ന ആറാം നൂറ്റാണ്ടില്‍ പോലും ഓരോ വര്‍ഷത്തിലും അക്രമങ്ങള്‍ നിശിദ്ധമായ നാലുമാസം അവര്‍ ആചരിച്ചിരുന്നതായി കാണാം.എന്നാലിന്ന് അക്രമമില്ലാത്ത ഒരു ദിനമെങ്കിലുമുണ്ടോ?മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക,് സമൂഹങ്ങളില്‍ നിന്ന് സമൂഹങ്ങളിലേക്ക്, നായകരില്‍ നിന്ന് അനുയായികളിലേക്ക് വിഘടനത്തിന്റേയും വിഭാഗീയതയുടേയും ദുരവാക്കുകള്‍ക്ക് പകരം നന്മയുടെ,സ്‌നേഹത്തിന്റെ സംവേദനങ്ങള്‍ വ്യാപിക്കണം.മതങ്ങളെല്ലാം ശാന്തിയുടെ സന്ദേശങ്ങളാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യമാണല്ലോ.പക്ഷേ എന്നിട്ടും ആ വിരോധാഭാസത്തിന് നാം സാക്ഷികളാകേണ്ടി വരുന്നു.ഇന്ത്യന്‍ ഫാഷിസം ഹിന്ദു മതത്തെ മറയാക്കി ന്യൂനപക്ഷങ്ങളെ വിരട്ടുന്നു.ആഗോള തലത്തില്‍ ഭീകരത സൃഷ്ടിക്കുന്ന ഐഎസ് ഇസ്ലാമിന്റെ പേരു പറയുന്നു.ബുദ്ധ തീവ്രവാദികളും സിഖ്തീവ്രവാദികളും അധിനിവേഷത്തിന്റെ വക്താക്കളായ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും തഥൈവ. മതത്തെ രാഷ്ട്രീയ ലാഭത്തിന്റെ ആയുധമാക്കുന്ന ഈ കപടര്‍ക്ക് ലോകം മതകീയത വകവെച്ച് കൊടുക്കരുത്.പ്രതിഭീകരതക്കുപകരം മതങ്ങളുടെ മഹിതസന്ദേശങ്ങള്‍ വ്യാപിപ്പിക്കാന്‍ യു.എന്‍. ഒയും ലോക രാഷ്ട്രങ്ങളും നവരീതികള്‍ സ്വീകരിക്കണം.വ്യത്യസ്ത മതപണ്ഢിതര്‍ ഒരുമിച്ച് ഒരേ സ്വരത്തില്‍ ഈ സന്ദേശങ്ങള്‍ കൈമാറുന്ന വേദികള്‍ സൃഷ്ടിക്കപ്പെടണം.
കെ. കെ. സിദ്ദീഖ് പുവ്വാട്ടുപറമ്പ്
ബി. എ. സോഷോളജി മൂന്നാം വര്‍ഷം
കെ. കെ. എം. ഇസ്ലാമിക്ക് അക്കാദമി - കാപ്പാട്
കാപ്പാട് (po), ചേമഞ്ചേരി (via), കോഴിക്കോട്
673 304 (pin) 95 44 44 71 44 (Phone)
കാരുണ്യം കേഴുന്ന കാലം
മുപ്പതുകളിലെ നാസി ജര്‍മ്മനിയില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട് വരികയായിരുന്നവനോട് അവിടെ ആരാണ് ഭരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഭയം എന്ന് മറുപടി പറഞ്ഞതായി ബ്രഹ്ത് ഒരു കവിതയില്‍ കുറിക്കുന്നുണ്ട്. സമകാലിക ലോകത്ത് പൊതുവിലും നമ്മുടെ ഇന്ത്യയില്‍ പ്രത്യേകിച്ചും ഭയം ഭരണം കടുപ്പിച്ചിരിക്കുന്നു. ഭയത്തിന്റെ ഭരണം എന്നത് കൊണ്ട് ഫാസിസ്റ്റ് ഭരണ രീതി മാത്രമല്ല ഉദ്ദ്യേശിക്കപ്പെടുന്നത്. പ്രത്യുത നാള്‍്ക്കുനാള്‍ വര്‍ധി്ക്കുന്ന മ്യഗീയ സംസ്‌ക്കാരത്തിന്റെ അധിനിവേഷവും വ്യാപനവുമാണ് ഭയമായി ഹ്യദയങ്ങളില്‍ നിറയുന്നത്.പുതുവാര്‍ത്തകള്‍ അറിയുന്നിടത്ത് മനുഷ്യരിലുള്ള പ്രതികരണം വ്യത്യസ്തമാണ് എഴുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതുകാലത്തിന്റെ പീഢന,കൊലപാതക, ഭീകരവാര്‍ത്തകള്‍ വിശ്വസിക്കാനോ യഥാവിധി ഉള്‍ക്കൊള്ളാനോ കഴിയില്ല. അന്‍പത് പിന്നിട്ടവര്‍ ഭൂരിഭാഗവും ആ കഥന വാര്‍ത്തകള്‍ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും അയവിറക്കുകയുമെല്ലാം ചെയ്യുന്നത് എരിയുന്ന ഹൃദയത്തോടയും നിറയുന്ന കണ്ണുകളോടുമായിരിക്കും. അപ്പോള്‍ നവ വിദ്യാര്‍ത്ഥി തലമുറക്ക് ക്ലാസ് മുറികളില്‍ നിന്നും നരച്ച് തുടങ്ങിയ, ജ്ഞാനം കുനിപ്പിച്ച ഗുരുനാഥന്റെ ആദരാദരങ്ങള്‍ വിറച്ച് കൊണ്ട് വേദനയില്‍ വദനം വെന്ത് മൊഴിയുന്നത് കേള്‍ക്കാം 'ഹാ ചില കാമ പിശാചുക്കള്‍ ഇറങ്ങിയിരിക്കുന്നു ഇന്ന്, പൈതങ്ങളെപ്പോലും വെറുതെ വിടുന്നില്ല ശാപം! ദൈവമേ നീ കാക്കുക'. എന്നാല്‍ ഭൂരിഭാഗം യുവതലമുറയേയും കേട്ടമാത്രയില്‍ ഒരുഗ്രന്‍ മാനവികകമന്റ് എന്നതിലുപരിയായി ഈ വാര്‍ത്തകള്‍ കൂടുതലൊന്നും അലോസരപ്പെടുത്തുന്നില്ല സംഘടനാതലങ്ങളില്‍ അജണ്ടകളാക്കി ഇവയെ അവര്‍ തരംപോലെ ചൂഷണം ചെയ്യുന്നതിനെ മറക്കുന്നില്ല (സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ യുവനായകര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ ക്കേസില്‍ ആരോപണ വിധേയരാവുകയുണ്ടായല്ലേ) കാരണം അതവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ന്യൂജെന്നിനെ സംബന്ധിച്ചിടത്തോളം ഇതനിവാര്യവും സ്വാഭാവികമായി പരിമിതപ്പെട്ടേക്കാം. നാഥാ നീയാണ് കാവല്‍!
ലിംഗസമത്വ വാദവുമായി ഫാറൂഖ് കോളേജിനെ ചര്‍ച്ചയാക്കിയ രതി വൈകൃതക്കാര്‍ അറിഞ്ഞിരിക്കും പഠന സഹായത്തിന് സഹവിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ച് കൂട്ടുകാരോടൊത്ത് പിഢിപ്പിച്ച് വിട്ട ഡല്‍ഹിയിലെ പത്താം ക്ലാസുകാരന്റെ കഥ. എന്തിനതികം, സമൂഹത്തിന്റെ ലൈംഗിക സ്വാതന്ത്രത്തിനു വേണ്ടി ചുംബന സമരം നടത്തിയ പശുപാല ദമ്പതിമാര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ മാനവികതയോട്, മനുഷ്യകുലത്തോട് ചെയ്ത കൊടും ക്രൂരതകള്‍. വിദ്യാഭ്യാസം നേടേണ്ട കുടുംബത്തിനും കളിക്കൂട്ടുക്കാര്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കേണ്ട ഇളം പെണ്‍ തരികളെപ്പോലും വഞ്ചിച്ച് കടത്തിക്കൊണ്ടു പോയി പണത്തിന് വേണ്ടി അന്യര്‍ക്ക്് ആ ഇറച്ചി വിറ്റ് കാട്ടുക്രൗര്യങ്ങള്‍,അന്നവര്‍ക്ക് വീരപരിവേശം നല്‍കിയ മാധ്യമങ്ങള്‍,മാനവികതയിലും മാധ്യമ ധര്‍മത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സമൂഹത്തോ ട് മാപ്പ് പറയേണ്ടേ. അതിനു പകരം 'എന്നെതല്ലണ്ടമ്മാവാ' നയത്തില്‍ ന്യായീകരണങ്ങള്‍ വിളമ്പുന്നത് 'മാതൃഭൂമി'യാകുമ്പോള്‍ വലിയ കൗതുകമില്ല എന്നാലും അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു മാത്രമല്ല,പശുപാലന്റെ വിപ്ലവാശയത്തെ ചര്‍ച്ചചെയ്യുമ്പോള്‍ പിതാവിന്റെ അഭിപ്രായം കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും.
ചുംബന സമരം അരങ്ങേറിയ സമയംതന്നെ പോലീസിനുപുറമെ ചില മാധ്യമങ്ങളും ദീര്‍ഘ വീക്ഷണത്തോടെ ആഭാസസമരരീതിയെ നിരീക്ഷിച്ചിരുന്നു. സെക്‌സ്ടൂറിസം വഴി എയ്ഡ്‌സിന്റെ മൊത്തവല്‍പ്പനക്കാരനായിമാറിയ താഴ്‌ലാന്റിന്റെ നിന്ദ്യ ഗതിയിലേക്ക് ദൈവനാടിനേയും വലിച്ചിയക്കാനുള്ള കോര്‍പറേറ്റ് കുതന്ത്രങ്ങളുടെ ഉല്‍പ്പന്നമാണിതെന്ന് ആപഠ നങ്ങള്‍ അന്ന് വ്യക്തമാക്കി. കാലം സാക്ഷ്യപ്പെടുത്തലിന്റെ വഴിയിലാണ്. സ്ത്രീക്ക് വേണ്ടിയുള്ള ലിംഗ സമത്വ മുന്നേറ്റങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ ഫിഫ്റ്റി ഫിഫ്റ്റിയടക്കം എല്ലാ തലങ്ങളിലും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.എന്നാല്‍ ഈ സമത്വം അവളുടെ സുരക്ഷയെ ഉറപ്പ് വരുത്തിയോ എന്നതിന് സമത്വ വാദികള്‍ മറുപടി പറയണം.ലിംഗാടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് തന്നെയാണ് എന്റെയും വിശ്വാസം.എന്നാല്‍ അത് നവസമത്വവാദികള്‍ വ്യാഖ്യാനിക്കുന്ന സ്ത്രീ-പുരുഷ വ്യക്തിത്വ ഭിന്നതകളെ പോലും മറന്നുകൊണ്ടുള്ളതല്ല.മറിച്ച് ഉള്‍കൊണ്ടുകൊണ്ടുള്ളതാണ്.സ്ത്രീകളേയും കുട്ടികളേയും വളര്‍ത്തുന്ന,സംരക്ഷിക്കുന്ന മൂ ല്ല്യ ബോധമുള്ള മനുഷ്യരില്‍നിന്നും തങ്ങളുടെ തോന്നിവാസങ്ങള്‍ക്കും വാണിജ്യ താല്‍പര്യങ്ങള്‍ക്കും അവളെ ചൂഷണം ചെയ്യാന്‍ കഴിയാതെ വരുമ്പോ ഴുണ്ടാകുന്ന വിഭ്രാന്തികളാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രകൃതി വിരുദ്ധ വാദികള്‍ സിദ്ധാന്തിക്കുന്നത്.വിശന്നു വലയുന്ന ഈ സിംഹങ്ങള്‍ ഇരകള്‍ക്കായി ആക്രോശം കൂട്ടുമ്പോല്‍ ധര്‍മ ബോധമുള്ള മനുഷ്യര്‍ പറയുന്നു ഞങ്ങളിവരെ വിട്ടുതരില്ലെന്ന്.
'അവരെന്റെ എല്ലുകള്‍ ഒടിച്ചു. വേദന സഹിച്ച് ഞാന്‍ ചാകാറായി. എന്നാലും എന്റെ മക്കളെ പോലീസ് പിടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല അവരെ പോലീസ് വേദനയാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.' സ്വന്തം മക്കളാല്‍ അക്രമിക്കപ്പെട്ട് ആശുപത്രിയില്‍ വേദനക്കൊണ്ട് പുളയുമ്പേഴും ഒരു മാതൃത്വം മൊഴിഞ്ഞ സമ്മി ശ്ര വികാരങ്ങളങ്കുരിപ്പിക്കുന്ന ഈ വാക്കുകള്‍ നമുക്ക് വായിക്കേണ്ടിവന്നു. കാരുണ്യം കിട്ടാകനിയാകുന്ന കാലം.മൂല്ല്യങ്ങളൊന്നുമറിയാത്ത പുതുതലമുറക്ക് മൂല്ല്യങ്ങള്‍ മാത്രമറിയുന്ന മുന്‍തലമുറയുടെ ഈ മാതൃപ്രതീകം പഠിച്ച് തീരാത്ത ഒരു സമസ്യയാണ്
ആല്‍പ്‌സ് മലനിരകളില്‍ വിമാനം തകര്‍ന്ന് വീണ് 150 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ (2015 മാര്‍ച്ച്)വിമാനം നിയന്തിച്ചിരുന്ന സഹ പൈലറ്റ് ആന്ദ്ര ലുബിറ്റ്‌സ്, 'ലോകം എക്കാലവും ഓര്‍ക്കുന്ന ഒരു ഹീന കൃത്യംചെയ്യുമെന്ന്' തന്നോട് പറഞ്ഞിരുന്നതായി ജര്‍മന്‍ പത്രം ബില്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ കാമുകി വ്യക്തമാക്കി.പീഢന കഥകളുടെ പെരുവെള്ളപ്പാച്ചിലില്‍ ചോരപൈതലുകള്‍ വരെ നിറഞ്ഞൊലിച്ചപ്പോള്‍ 'ഓടുന്ന വണ്ടികളൊരു' പഴങ്കതയായിമാറി.അധികാര മുഷ്‌ക് കൊണ്ടല്ല,മനോവൈകൃതങ്ങള്‍ കൊണ്ട് ഭൂമി വാസയോഗ്യ മല്ലാതായി മാറുന്നുവോ?സ്വഭവനത്തില്‍ പോലും ലിംഗ ഭേദമില്ലാതെ(!) കുട്ടികള്‍ അരക്ഷിതരാകുമ്പോള്‍,പ്രായ ഭേദമില്ലാതെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ മാനിഷാദ പാടാന്‍ ക്രൗഞ്ചമിഥുനങ്ങള്‍ പോലുമില്ലെയോ!?കാടുകളും കയ്യടക്കപ്പെട്ടല്ലോ!.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ അവാച്യമായ അനിവാര്യതയുടെതായിരുന്നു.'നഗരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും മുമ്പേ മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക.സ്വഛ് ഭാരത് കൊണ്ട് പൂര്‍വ്വ സൂരികള്‍ അതാണര്‍ത്ഥമാക്കിയത്'.അന്ത്യ പ്രവാചകര്‍ തിരുനബി(സ്വ) പറഞ്ഞു:'അറിയുക,ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്.അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി.അത് മലിനമായാല്‍ ശരീരം മുഴുക്കെ മലിനമായി.അറിയുക അതാണ് ഹൃദയം'.
കാരുണ്യത്തിനും ശാന്തിക്കുമായി കേഴുന്ന കാലിക ലോകത്തിന് മൂല്യങ്ങളുടെ സന്ദേശങ്ങളാണ് ആവശ്യം.'അജ്ഞതയുടെ കാലമെന്ന്' വിളിക്കപ്പെടുന്ന ആറാം നൂറ്റാണ്ടില്‍ പോലും ഓരോ വര്‍ഷത്തിലും അക്രമങ്ങള്‍ നിശിദ്ധമായ നാലുമാസം അവര്‍ ആചരിച്ചിരുന്നതായി കാണാം.എന്നാലിന്ന് അക്രമമില്ലാത്ത ഒരു ദിനമെങ്കിലുമുണ്ടോ?മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക,് സമൂഹങ്ങളില്‍ നിന്ന് സമൂഹങ്ങളിലേക്ക്, നായകരില്‍ നിന്ന് അനുയായികളിലേക്ക് വിഘടനത്തിന്റേയും വിഭാഗീയതയുടേയും ദുരവാക്കുകള്‍ക്ക് പകരം നന്മയുടെ,സ്‌നേഹത്തിന്റെ സംവേദനങ്ങള്‍ വ്യാപിക്കണം.മതങ്ങളെല്ലാം ശാന്തിയുടെ സന്ദേശങ്ങളാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യമാണല്ലോ.പക്ഷേ എന്നിട്ടും ആ വിരോധാഭാസത്തിന് നാം സാക്ഷികളാകേണ്ടി വരുന്നു.ഇന്ത്യന്‍ ഫാഷിസം ഹിന്ദു മതത്തെ മറയാക്കി ന്യൂനപക്ഷങ്ങളെ വിരട്ടുന്നു.ആഗോള തലത്തില്‍ ഭീകരത സൃഷ്ടിക്കുന്ന ഐഎസ് ഇസ്ലാമിന്റെ പേരു പറയുന്നു.ബുദ്ധ തീവ്രവാദികളും സിഖ്തീവ്രവാദികളും അധിനിവേഷത്തിന്റെ വക്താക്കളായ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും തഥൈവ. മതത്തെ രാഷ്ട്രീയ ലാഭത്തിന്റെ ആയുധമാക്കുന്ന ഈ കപടര്‍ക്ക് ലോകം മതകീയത വകവെച്ച് കൊടുക്കരുത്.പ്രതിഭീകരതക്കുപകരം മതങ്ങളുടെ മഹിതസന്ദേശങ്ങള്‍ വ്യാപിപ്പിക്കാന്‍ യു.എന്‍. ഒയും ലോക രാഷ്ട്രങ്ങളും നവരീതികള്‍ സ്വീകരിക്കണം.വ്യത്യസ്ത മതപണ്ഢിതര്‍ ഒരുമിച്ച് ഒരേ സ്വരത്തില്‍ ഈ സന്ദേശങ്ങള്‍ കൈമാറുന്ന വേദികള്‍ സൃഷ്ടിക്കപ്പെടണം.
കെ. കെ. സിദ്ദീഖ് പുവ്വാട്ടുപറമ്പ്
ബി. എ. സോഷോളജി മൂന്നാം വര്‍ഷം
കെ. കെ. എം. ഇസ്ലാമിക്ക് അക്കാദമി - കാപ്പാട്
കാപ്പാട് (po), ചേമഞ്ചേരി (via), കോഴിക്കോട്
673 304 (pin) 95 44 44 71 44 (Phone)
No comments:
Post a Comment