മാതൃത്വം
ഓര്‍മ്മകള്‍ക്ക്
മുലപ്പാലിന്‍ ഗന്ധം
ഓര്‍മ്മകള്‍ കുടിയിരിക്കും
ഇരുട്ടറകളില്‍
മാതൃത്വത്തിന്‍റെ നൊമ്പരങ്ങ ള്‍
ഇരുട്ടിനോട് കലഹിക്കുന്നു
അടുപ്പുതിണ്ണയില്‍,
അമ്മിക്കല്ലി ല്‍
മുലപ്പാലി൯ ഗന്ധം.....!
കരിപുരണ്ട
ചേലകളില്‍ കിടന്ന്
മാതൃത്വം വിതുമ്പുന്നു......
ഓര്‍മ്മയുടെ പുസ്തകത്താളുകളി ല്‍
വായിക്കപ്പെടാത്ത
മുലപ്പാലി൯ ഗന്ധം....!
(ഒരിക്കല്‍ മാത്രം
കണ്ടുമുട്ടിയ സുഹൃത്തിന്‍റെ
ഓര്‍മ്മകള്‍ക്ക്
കുപ്പിപ്പാലിന്‍
ഗന്ധമായിരുന്നു.........!!!!)
യഹിയ കട്ടിപ്പാറ
1 comment:
عن معاوية بن جاهمة السلمي
أن جاهمة جاء إلى النبي صلى الله عليه وسلم فقال يا رسول الله أردت أن أغزو وقد جئت أستشيرك فقال هل لك من أم قال نعم قال فالزمها فإن الجنة تحت رجليها
Post a Comment