31/12/2011

കവിത (റാഷിദ്‌ വി കെ )



മരുന്നു കാലം
റാഷിദ് വി കെ
മരുന്ന് കച്ചവടം
നെഞ്ചെരിച്ചിലോ...
എങ്കില്‍ മരുന്ന് വേറെയുണ്ട്
ജീവിതം ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ..
ഈ കരച്ചില്‍...പിഴിച്ചില്‍
അകാരണമോ...എങ്കില്‍ മാത്രം..
ഇതുകഴിക്കാന്‍
രോഗം വേണ്ട..
ആരോഗ്യം ഇനിയുമുണ്ടല്ലോ...
ഇതുകൂടി കഴിക്കൂ...
മരുന്നുകള്‍...
കണ്ണിനും ഹൃദയത്തിനും നല്‍കൂ...
രോഗങ്ങള്‍... ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ....
അവനുമവള്‍ക്കുമിടയില്‍
എന്തോ... പുകയുന്നുണ്ട്...
കുടുംബ പ്രശ്‌നമാകാം
കാലം ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ...
അതൊന്നും പ്രശ്‌നമാക്കേണ്ട..
ഇതോരു പ്രശ്‌നമേയല്ല...
പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ..
ഹല്ല..ഇതെന്തു ചോദ്യം....
ഇതിനൊക്കെ... ഉത്തരം പറയാന്‍ നിന്നാല്‍
ഇനിയെത്ര ചോദ്യം ഉണ്ട്
ഇതും കൂടി കഴിക്കൂ...
വെളുക്കാന്‍ തേച്ചതല്ല...
പാണ്ടായത്....
ഇനിയെത്ര പാണ്ടാവാനുണ്ട്..
ഇതും കഴിക്കൂ
കാലം ഒരുപാട് കഴിഞ്ഞു.....
കാലം നാറിക്കഴിഞ്ഞു...
കീറിയും...
തിരിഞ്ഞു നോക്കാന്‍
മറന്നപ്പോള്‍...
കുറേ മരുന്ന് കുപ്പികളും
കറുത്ത ഹൃദയങ്ങളും
വെളുത്ത കൃഷ്ണ മണികളും
ചിതലരിച്ച
നിയമ പാഠ പുസ്തകങ്ങളും
മാത്രം....
മനുഷ്യനെ തേടിയപ്പോള്‍
ഓരിയിടലും...
ഗര്‍ജ്ജനങ്ങളും....
മാത്രം...
ഒടുവില്‍...
ഞാന്‍...
ഭിക്ഷ ഗ്വരനായി...
വീണ്ടും ജീവിത വീഥിയിലെ...
പൊട്ടലും ചീറ്റലും...
നിര്‍വൃതിയുടെ വെളുത്ത പിഞ്ഞാണം
എന്നെ നോക്കിപ്പറഞ്ഞു..
അരുത് ഭിക്ഷഗ്വരാ...
മാ...........നിഷാദാ......

നെഞ്ചെരിച്ചിലോ...
എങ്കില്‍ മരുന്ന് വേറെയുണ്ട്
ജീവിതം ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ..
ഈ കരച്ചില്‍...പിഴിച്ചില്‍
അകാരണമോ...എങ്കില്‍ മാത്രം..
ഇതുകഴിക്കാന്‍
രോഗം വേണ്ട..
ആരോഗ്യം ഇനിയുമുണ്ടല്ലോ...
ഇതുകൂടി കഴിക്കൂ...
മരുന്നുകള്‍...
കണ്ണിനും ഹൃദയത്തിനും നല്‍കൂ...
രോഗങ്ങള്‍... ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ....
അവനുമവള്‍ക്കുമിടയില്‍
എന്തോ... പുകയുന്നുണ്ട്...
കുടുംബ പ്രശ്‌നമാകാം
കാലം ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ...
അതൊന്നും പ്രശ്‌നമാക്കേണ്ട..
ഇതോരു പ്രശ്‌നമേയല്ല...
പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ..
ഹല്ല..ഇതെന്തു ചോദ്യം....
ഇതിനൊക്കെ... ഉത്തരം പറയാന്‍ നിന്നാല്‍
ഇനിയെത്ര ചോദ്യം ഉണ്ട്
ഇതും കൂടി കഴിക്കൂ...
വെളുക്കാന്‍ തേച്ചതല്ല...
പാണ്ടായത്....
ഇനിയെത്ര പാണ്ടാവാനുണ്ട്..
ഇതും കഴിക്കൂ
കാലം ഒരുപാട് കഴിഞ്ഞു.....
കാലം നാറിക്കഴിഞ്ഞു...
കീറിയും...
തിരിഞ്ഞു നോക്കാന്‍
മറന്നപ്പോള്‍...
കുറേ മരുന്ന് കുപ്പികളും
കറുത്ത ഹൃദയങ്ങളും
വെളുത്ത കൃഷ്ണ മണികളും
ചിതലരിച്ച
നിയമ പാഠ പുസ്തകങ്ങളും
മാത്രം....
മനുഷ്യനെ തേടിയപ്പോള്‍
ഓരിയിടലും...
ഗര്‍ജ്ജനങ്ങളും....
മാത്രം...
ഒടുവില്‍...
ഞാന്‍...
ഭിക്ഷ ഗ്വരനായി...
വീണ്ടും ജീവിത വീഥിയിലെ...
പൊട്ടലും ചീറ്റലും...
നിര്‍വൃതിയുടെ വെളുത്ത പിഞ്ഞാണം
എന്നെ നോക്കിപ്പറഞ്ഞു..
അരുത് ഭിക്ഷഗ്വരാ...
മാ...........നിഷാദാ......

1 comment:

Unknown said...

നല്ല ഈയശയം നല്ല വരികള്‍. ഈ തൂളികതുംബില്‍നിന്നു ഇനിയും ഉതിര്‍ന്നു വീഴട്ടെ... മ്സ്നുശ്യത്വരാഹിത്യത്തിനെതിര നന്മ നിറഞ്ഞ ഉണര്‍ത്തു പാട്ടുകള്‍... ആശംസകള്‍.

Next previous home

Search This Blog