26/10/2012
25/10/2012
ഗുഹ്യരോമം ടോയ്‌ലറ്റില്‍ ഉപേക്ഷിക്കാമോ....?
ചോദ്യം: ഗുഹ്യ രോമം നീക്കം ചെയ്യുന്നത് മല മൂത്ര വിസര്‍ജ്ജനം നടത്തുന്നിടത്തു നിന്നാവുകയും അതില്‍ ഉപേക്ഷിക്കുകയും ചെയ്താലുള്ള വിധി എന്ത് ...? അനുവദനീയമാണോ..?
നിവാരണം : ഇന്ന് നിലവിലുള്ള ടോയ്‌ലറ്റുകളില്‍ ഉപേക്ഷിക്കുന്നത്
അനുവദനീയമാണ്, അവ മറക്കപ്പെടുന്നുണ്ട്
എന്നതുകൊണ്ട്. പക്ഷേ കറാഹത്ത് വരും
പരസ്യമായിടങ്ങളില്‍
മലമൂത്രത്തിലും അല്ലാത്തിടത്തും ഉപേക്ഷിക്കാവതല്ല.മറക്കല്‍ നിര്‍ബന്ധമാണ്.
ഇവ നീക്കം ചെയ്യല്‍
ടോയ്‌ലറ്റില്‍ നിന്നാവുന്നതിന് പ്രത്യേക കുഴപ്പമൊന്നും കാണുന്നില്ല.
ബുജൈരിമി പറയുന്നു
:
أَمَّا
لَوْ كَانَ مِنْهَا كَعَانَةِ الرَّجُلِ وَظُفْرٍ وَشَعْرِ امْرَأَةٍ وَخُنْثَى
فَيَنْبَغِي وُجُوبُ السِّتْرِ لِحُرْمَةِ النَّظَرِ إلَيْهِ ؛ لَكِنْ هَلْ
يُكْتَفَى بِإِلْقَائِهَا فِي الْأَخْلِيَةِ لِوُجُودِ السِّتْرِ أَوْ لَا ؟
الظَّاهِرُ الِاكْتِفَاءُ لَكِنْ مَعَ الْكَرَاهَةِ
'പുരുഷന്റെ ഗുഹ്യരോമം,സ്ത്രീയുടെ നഖം,മുടി പോലോത്തവ നീക്കം ചെയ്താല്‍ മറക്കല്‍ നിര്‍ബന്ധമാവേണ്ടതാണ്,
നോട്ടം ഹറാമായ കാരണത്താല്‍.പക്ഷേ അവയെ ടോയ്‌ലറ്റില്‍
ഉപേക്ഷിക്കല്‍ മതിയാകുമോ ഇല്ലയോ എന്നതില്‍ മതിയാകുമെന്നാണ് വ്യക്തമാകുന്നത്,
മറക്കല്‍ ഉണ്ടാകുന്നു എന്ന കാരണത്താല്‍. പക്ഷേ കറാഹത്ത്
വരും'
U ഇക്കാര്യം നിഹായയുടെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശബ്‌റാ
മില്ലസിയും പറയുന്നു:
وَهَلْ يَحْرُمُ إلْقَاءُ ذَلِكَ
فِي النَّجَاسَةِ كَالْأَخْلِيَةِ أَوْ لَا ؟ فِيهِ نَظَرٌ . وَظَاهِرُ
إطْلَاقِ سَنِّ الدَّفْنِ الثَّانِي فَلْيُرَاجَعْ
'ഇത് ടോയ്‌ലറ്റുകള്‍
പോലെയുള്ള നജസുകളില്‍ ഒഴിവാക്കിയിടുന്നത് ഹറാമാകുമോ ഇല്ലയോ എന്നതില്‍ അല്‍പം ചിന്തിക്കേണ്ടിയിരിക്കുന്നു,
'മറമാടല്‍ സുന്നത്താണ്' എന്ന നിരുപാധിക ഉപയോഗത്തിന്റെ (നജസല്ലാത്തതില്‍ വേണമെന്നോ മറ്റോ
പറയാതെ) ബാഹ്യാര്‍ത്ഥം രണ്ടാമത്തെതാണ് ,ഹറാമില്ല എന്നാണ്.'(നിഹായ)
U മാത്രമല്ല ഒരാള്‍ ഇവ പരസ്യമായി ഉപേക്ഷിച്ച് പോയാല്‍
വൃത്തിയാക്കുന്നവനോ മറ്റോ ഇത് ചെയ്യണമെന്നും പണ്ടിതര്‍ വ്യക്തമാക്കുന്നത് കാണുക.
ثُمَّ
لَوْ لَمْ يَفْعَلْهُ صَاحِبُ الشَّعْرِ أَيْ مَثَلًا يَنْبَغِي لِغَيْرِهِ
مُزَيَّنًا أَوْ غَيْرَهُ فِعْلُهُ لِطَلَبِ سَتْرِهِ عَنْ الْأَعْيُنِ فِي حَدِّ
ذَاتِهِ وَاحْتِرَامِهِ -حاشية النهاية.
'ഇനി മുടിയുടെ ഉടമ
അത് ചെയ്തില്ലെന്ന് വെക്കുക എന്നാല്‍ വൃത്തിലാക്കുന്നവനോ മറ്റോ ഇത് ചെയ്യല്‍ അത്യാവശ്യമാണ്.
നേത്രങ്ങളെ തൊട്ട് മറക്കല്‍ തേടപ്പെട്ടതിന്ന് വേണ്ടിയും അതിനെ വന്ദിച്ചതിന്ന് വേണ്ടിയും'þ(നിഹായ)
posted by fiqh faculty
24/10/2012
സ്വാഅ്
ശറഇയ്യായ മുദ്ദിന്റെയും
സ്വാഇന്റെയും അളവ് നിര്‍ണ്ണയിക്കുന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.
മുദ്ദുന്നബി എന്ന പേരിലറിയപ്പെടുന്ന മദീനാ മുനവ്വറയിലെ നാല് മുദ്ദുകള്‍ ചേര്‍ന്നതാണ്
ഒരു സ്വാഅ് എന്നതില്‍ ഏശാഭിപ്രായമാണ്.
ഒരു മുദ്ദ് = 765
സ്വാഅ് =4
*765 ml =3.060 l
നമ്മുടെ ഇമാം ശാഫിഈ
(റ) യാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇമാം മാലിക്, അഹ്മദ്, അബൂ യൂസുഫ് തുടങ്ങി
കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ ഇതിനോട് യോജിക്കുന്നു.
posted by fiqh faculty
രണ്ട് ഖുല്ലത്ത്
രണ്ട് ഖുല്ലത്ത്
രണ്ട് ഖുല്ലത്ത് വെള്ളത്തിന്റെ വിശദീകരണത്തില്‍
അതിന്റെ തൂക്കം 500 ബാഗ്ദാദി റാത്തലാണെന്ന്
കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. . ഒരു ബാഗ്ദാദി റാത്തല്‍ നവവി ഇമാം (റ) ന്റെ പ്രബലമായ
അഭിപ്രായ പ്രകാരം '128 4/7' ദിര്‍ഹമാണ് (128.571).
ഒരു ദിര്‍ഹം 2.975 ഗ്രാമാണെന്ന് വരുമ്പോള്‍ രണ്ടു ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കം
191.25 കിലോഗ്രാം ആയിരിക്കുമെല്ലോ.
2 ഖുല്ലത്ത് = 500 ബാഗ്ദാദി റാത്തല്‍
1 ബാഗ്ദാദി റാത്തല്‍
= 128
4/7 ദിര്‍ഹം
1 ദിര്‍ഹം = 2.975 ഗ്രാം
128 4/7 * 500 =
64285.71 ദിര്‍ഹം
64285.71 * 2.975 =
191249.99/1000
=
191.25kg
191.25 ലിറ്റര്‍
NB:സാധാരണ നിലയിലാണ്
(4 ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ) ജലത്തിന്റെ ഊഷ്മാവെങ്കില്‍1ലിറ്റര്‍1കി.ഗ്രാമിന് തുല്യമാണ്.
POSTED BY FIQH FACULTY
ഖസ്‌റിന്റെ വഴിദൂരം......
ഖസ്‌റിന്റെ വഴിദൂരം......
യാത്ര ദീര്‍ഘമായാലല്ലാതെ
ജംഉം ഖസ്‌റും അനുവദിക്കപ്പെടില്ലെന്നാണ് പണ്ഡിത പക്ഷം,
ദീര്‍ഘമായ യാത്രയെ
ശാഫിഈ മദ്ഹബില്‍ നിര്‍ണയിക്കുന്നതിപ്രകാരമാണ്.
ദീര്‍ഘയാത്ര= 2 മര്‍ഹല
2 മര്‍ഹല= 48 ഹാശിമീ മൈല്‍
ഒരു ഹാശിമീ മൈല്‍
= 6,000 മുഴം
മദ്ധ്യ നിലയിലെ ഒരു
മുഴം = 46.1 സെ.മി
46.1*6000 = 276600/100 സെ.മി = 2766
2.766*48 =
132.768
132.768
posted by fiqh faculty
വെള്ളി, സ്വര്‍ണ്ണം സകാത്തിന്റെ വിഹിതം
സ്വര്‍ണ്ണം
20 മിസ്ഖാല്‍ (ദീനാര്‍) ഉണ്ടായാലാണ് സ്വര്‍ണ്ണത്തില്‍
സകാത്ത് നിര്‍ബ്ബന്ധമാവുക. ഒരു മിസ്ഖാല്‍ 4.25 ഗ്രാമാണ്. 20 നെ 4.25 ഗുണിച്ചാല്‍ കിട്ടുന്ന 85 ഗ്രാമില്‍ നിന്ന് നിര്‍ബന്ധ ദാനമായി നല്‍കേണ്ടത്
പത്തിലൊന്നിന്റെ നാലിലൊന്നാണല്ലോ (1/40)= അത് 2.125ഗ്രാം ആകുന്നു. (85 / 40 =2.125)
വെള്ളി
വെള്ളി 200 ദിര്‍ഹമുണ്ടെങ്കിലാണ് വെളളിയുടെ സകാത്ത്
നിര്‍ബന്ധമാകുക. ഒരു ദിര്‍ഹം 2.975 ആണ്. ഇതു പ്രകാരം 595 ഗ്രാം വെള്ളിക്കാണ് സകാത്ത് നിര്‍ബന്ധമാവുക
(200X2.975=595).
വെള്ളിയിലും നിര്‍ബ്ബന്ധദാനം നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണ് 14.875 ഗ്രാം ആണ് അത് 595 /40 = 14.875 ഗ്രാം
(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിത്രീ)
POSTED BY FIQH FACULTY