08/12/2012

മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃക : മുല്ലപ്പള്ളി രാമചന്ദ്രന്‍


മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃക : മുല്ലപ്പള്ളി രാമചന്ദ്രന്‍

കാപ്പാട്: മതേതരത്വം ഇന്ത്യ ഇതര രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പാട് ഐനുല്‍ ഹുദാ ഖാസി കുഞ്ഞി ഹസന്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രഥമ സനദ് ദാനസമ്മേളനത്തോടനുബന്ധിച്ച മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
     മതങ്ങളുടെ ഉല്‍കൃഷ്ട മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും മതേതരത്തിനനുകൂലമായ പോരാട്ടങ്ങള്‍ നടക്കേണ്ടത് മനുഷ്യ മനസ്സിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വോട്ടു ബാങ്ക് രാഷ്ട്രീയത്തിലൂടെ മതേതരത്തിന് വില പറയുന്നവര്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
മതേതര കൂട്ടായ്മകള്‍ നാം നടത്തുന്നുണ്ടെങ്കിലും മത സ്പര്‍ദ്ദ നമുക്കിടയില്‍ കടന്നു വരുന്നത് മുഴുവന്‍ മതങ്ങളുടെയും സാരാംശം ഉള്‍കൊള്ളാത്തത് കൊണ്ടാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
മത സൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും  മത സൗഹാര്‍ദ്ദത്തിന്റെ പ്രവാചകന്മാരായി തീരണമെന്നും മന്ത്രി ഉദ്‌ബോധിപ്പിച്ചു.
വിവിധ മതാനുയായികള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ അകറ്റി മതേതരത്വം ശക്തിപ്പെടുത്തണമെന്ന് അദ്ധ്യക്ഷന്‍ ടി.പി ചെറൂപ്പ പറഞ്ഞു. കെ.സി അബു, ഉമ്മര്‍ കെ.സി അബു, ഉമ്മര്‍ പാണ്ടികശാല, സി ജെ റോബിന്‍, കെ. ശങ്കരന്‍ മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍, സുകുമാര്‍ കക്കാട് ,വാസുദേവന്‍ മേലൂര്‍, എന്‍. സി അബൂബക്കര്‍, സൂപ്പി നരിക്കാട്ടേരി, പാറക്കല്‍ അബ്ദുല്ല, കെ. കാദര്‍ മാസ്റ്റര്‍, സി. കെ. വി യൂസുഫ്, എം. എ മജീദ, സത്യനാഥന്‍ മാടഞ്ചേരി, വി.കെ അബ്ദുല്‍ ഹാരിസ്  തുടങ്ങിയവര്‍ സംസാരിച്ചു. സമദ് പൂക്കാട് സ്വാഗതവും ഇ ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.   

നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്‌ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍

നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്‌ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍


കാപ്പാട്‌:സമുദായ നവോത്ഥാനത്തിന്‌ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്‌. സംഘടനകള്‍ തമ്മിലുള്ള സൗഹൃദത്തിലൂടെ മാത്രമേ ഇത്‌ സാധിക്കുകയുള്ളൂ. ശത്രുക്കള്‍ക്കെതിരെ കൈകോര്‍ത്ത്‌ മുന്നേറാന്‍ സാധിക്കണം. ഒന്നിക്കാവുന്ന മേഖലകളില്‍ ഒന്നിക്കാനും അഭിപ്രായ വ്യത്യാസങ്ങളെ രചനാത്മകമായി ഉള്‍ക്കൊള്ളാനും സംഘടനകള്‍ക്ക്‌ സാധിക്കണമെന്ന്‌കാപ്പാട്‌ ഐനുല്‍ ഹുദാ ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്‌ അക്കാദമി പ്രഥമ സനദ്‌ ദാന സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സംഘടനാ നേതൃ സംഗമം അഭിപ്രായപ്പെട്ടു.പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പൊതൂ പ്രശ്‌നങ്ങളില്‍ സംഘടനകള്‍ കൂടുതല്‍ സൗഹൃദപരമായി പ്രവര്‍ത്തിക്കണമെന്ന്‌ അദ്ധേഹം ഓര്‍മ്മിപ്പിച്ചു. നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു.മുസ്‌ലിം സമൂഹം ഭാവി കാഴ്‌ചപ്പാടുകള്‍ എന്ന വിഷയത്തില്‍ നടന്ന സംഗമത്തില്‍ ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി വിഷയം അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഡോ.ഹുസൈന്‍ മടവൂര്‍, അബ്‌ദുല്ലക്കോയ മദനി, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, കുഞ്ഞാലി മുസ്‌ലിയാര്‍ നാദാപുരം, വി.എം കോയ മാസ്റ്റര്‍, പി.എച്ച്‌ മുഹമ്മദ്‌ എന്നിവര്‍ സംബന്ധിച്ചു. ഉമറലി ഹസനി സ്വാഗതവും അനീബ്‌ നല്ലളം നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് സമുദായത്തിന്റെ പൊതു വേദി: നാസര്‍ ഫൈസി
മുസ്ലിം സംഘടനകള്‍ പൊതു വിഷയങ്ങളിലാണ് ഒന്നിക്കേണ്ടത് , കര്‍മ്മങ്ങളില്‍ ഒന്നിക്കുക എന്നത് വ്യത്യസ്ത സംഘടകളും നയങ്ങളും ഒരു വസ്തുതയായിരിക്കേ അസാധ്യമാണെന്നും മുസ്ലിം സംഘടനകള്‍ക്ക് പൊതു വിഷയങ്ങളില്‍ ഒന്നിക്കാനുള്ള വേദിയാണ് മുസ്ലിം ലീഗെന്നും നാസിര്‍ ഫൈസി കൂടത്തായി. കാപ്പാട് ഖാസി കുഞ്ഞി ഹസ്സന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമി സനദ്ദാന സമ്മേളനത്തോടനുബന്ദിച്ച് നടന്ന സംഘടനാ നേതൃ സംഗമത്തില്‍ മോഡറേഷന്‍ നിര്‍വ്വപിക്കുകയായിരുന്നു അദ്ദേഹം.

07/12/2012

മതങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണം -മുഖ്യമന്ത്രി













മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. മതങ്ങള്‍ പരസ്പരം ഐക്യവും സമാധാനവും മനുഷ്യനന്മയുമാണ് വിഭാവന ചെയ്യുന്നത്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാം സുതാര്യമായ മതമാണ് അതിനെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപോവില്ല. മതഭൗതിക വിദ്യാഭ്യാസം മനുഷ്യ നന്മക്ക് അനിവാര്യമാണ്. ഈ ദൗത്യം ഏറ്റെടുത്ത ഐനുല്‍ ഹുദാ സ്ഥാപനത്തെ ഞാന്‍ ശ്ലാഘിക്കുന്നു. നാടിന്റെ നന്മയ്ക്കായുള്ള പ്രവര്‍ത്തനത്തില്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സനദ് ദാന സമ്മേളന സോവനീര്‍ ശ്രീ ഉമ്മന്‍ചാണ്ടി പ്രമുഖ വ്യവസായി പി.എ ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അല്‍ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സ്വാഗതവും പ്രിന്‍സിപ്പാള്‍ റഷീദ് റഹ്മാനി കൈപ്രം നന്ദിയും പറഞ്ഞു.
അല്‍ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടിയില്‍ ശിഹാബുദ്ധീന്‍ ഫൈസി, കെ.പി.എ മജീദ്, എം.എ.
റസാഖ് മാസ്റ്റര്‍,കെ.സി അബു, പി.കെ അഹ്മദ് സാഹിബ്, ടി.ടി ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല,ആര്‍.വി കുട്ടി ഹസന്‍ ദാരിമി, കെ.പി മുഹമ്മദ് കുട്ടി, അശ്‌റഫ് വേങ്ങാട്, ജാഫര്‍ കടലൂര്‍, ആലിയ ഹമീദ് ഹാജി, ഫൈസല്‍ മലബാര്‍, ഉണ്ണി ഒളകര, എം.അഹ്മദ് കോയ ഹാജി, എ.പി.പി തങ്ങള്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

04/12/2012

സെസ്റ്റ്' കിരീടം സബീലുല്‍ ഹിദായക്ക്


 സെസ്റ്റ്' : കിരീടം സബീലുല്‍ ഹിദായക്ക്





കാപ്പാട് ഐനുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ''സെസ്റ്റ് '12'' ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. 114 പോയിന്റ് നേടി പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് കരസ്ഥമാക്കി. 102 പോയിന്റ് നേടി താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് രണ്ടാം സ്ഥാനവും 79 പോയന്റ് നേടി മാണൂര്‍ ദാറുല്‍ ഹിദായ അറബിക് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടുവള്ളി റിയാളുസ്സ്വാലിഹീന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ എന്‍.കെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍ഗോഡ് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

കല സമൂഹ നന്മക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.- പി. വി. ഗംഗാധരന്‍







കല സമൂഹ നന്മക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.- പി. വി. ഗംഗാധരന്‍
കാപ്പാട്: കല മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അത് സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും പി. വി ഗംഗാധരന്‍. കാപ്പാട് ഐനുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ''സെസ്റ്റ് '12'' ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല സാമൂഹിക നന്മ ലക്ഷ്യമിട്ട് ഉപയോഗിക്കണം. അപ്പോള്‍ മാത്രമേ സമൂഹത്തില്‍ ഐക്യവും സമാധനാനവും രൂപപ്പെടുകയുള്ളൂ. പഠനത്തോടൊപ്പം തന്നെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ഇത്തരം ധര്‍മ്മ സ്ഥാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് എം. അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി, പി. കെ. കെ ബാവ, സയ്യിദ് ഹാഷിം തങ്ങള്‍ തിക്കോടി, ടി. ഖാലിദ്, പ്രിന്‍സിപ്പാള്‍ റശീദ് റഹ്മാനി കൈപ്രം, ശാഹുല്‍ ഹമീദ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് കാലത്ത് പത്ത് മണിക്ക് മഹല്ല് സംഗമം നടക്കും. എ. വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, റഹ്മത്തുല്ല ഖാസിമി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് മജീഷ്യന്‍ അബ്ദുല്‍ മജീദ് മൗലവി യുടെ മാജിക് ഷോ ഉണ്ടായിരിക്കുന്നതാണ്




സെج് 2012 ഇന്ന് തുടങ്ങും

സെج് 2012 ഇന്ന് തുടങ്ങും കാ¸ാട്: ഐനുآ ഹുദാ ഇസ്‌ലാമിക് അ،ാദമി പ്രഥമ സനദ്ദാന സമ്മേളനത്തോടനുബشിച്ച് അآ ഇഹ്‌സാന്‍ സ്نുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പി،ുന്ന സംطാന തല ഫെج് 'സെج് 2012' പി.വി ഗംഗാധരന്‍ ഉദ്ഘാടനം ചെ؟ും. കേരളത്തിലെ പത്തോളം അറബിക് കോളേജുകؤ മാنുര،ുന്ന ഫെجിന് ഔദ്യോഗിക നാന്ദി കുറിച്ച്‌കൊണ്ട് കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസി പതാക ഉയہത്തും.


21/11/2012

ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി
 




 കാപ്പാട്: ഇസ്രായേലിന്റെ നരനായാട്ടിന് ഇരകളാവേണ്ടി വന്ന ഫലസ്തീനി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാപ്പാട് ഐനുല്‍ ഹുദാ യതീംഖാനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രകടനം നടത്തി. ഇരുനൂറു കണക്കിന് ആളുകള്‍ പെെങ്കടുത്ത റാലി കാപ്പാട് അങ്ങാടിയെ സ്തംഭിപ്പിച്ചു. ഐനുല്‍ ഹുദാ ഓര്‍ഫനേജില്‍ നിന്നാരംഭിച്ച റാലിക്ക് പി.കെ.കെ ബാവ, എം. അഹ്മദ് കോയ ഹാജി, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാന്‍ ബാഖവി, ബീരാന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.

05/11/2012

ബുര്‍ദ മജ്്‌ലിസ് കാണാന്‍ വിട്ടു പോകരുതേ

ബുര്‍ദ മജ് ലിസ് കാണാന്‍ വിട്ടു പോകരുതേ


25/10/2012

ഗുഹ്യരോമം ടോയ്‌ലറ്റില്‍ ഉപേക്ഷിക്കാമോ....?


ചോദ്യം:          ഗുഹ്യ രോമം നീക്കം ചെയ്യുന്നത് മല മൂത്ര വിസര്‍ജ്ജനം നടത്തുന്നിടത്തു നിന്നാവുകയും അതില്‍ ഉപേക്ഷിക്കുകയും ചെയ്താലുള്ള വിധി എന്ത് ...? അനുവദനീയമാണോ..?
നിവാരണം :           ഇന്ന് നിലവിലുള്ള ടോയ്‌ലറ്റുകളില്‍ ഉപേക്ഷിക്കുന്നത് അനുവദനീയമാണ്, അവ മറക്കപ്പെടുന്നുണ്ട് എന്നതുകൊണ്ട്.  പക്ഷേ കറാഹത്ത് വരും
പരസ്യമായിടങ്ങളില്‍ മലമൂത്രത്തിലും അല്ലാത്തിടത്തും ഉപേക്ഷിക്കാവതല്ല.മറക്കല്‍ നിര്‍ബന്ധമാണ്.
ഇവ നീക്കം ചെയ്യല്‍ ടോയ്‌ലറ്റില്‍ നിന്നാവുന്നതിന് പ്രത്യേക കുഴപ്പമൊന്നും കാണുന്നില്ല.
ബുജൈരിമി പറയുന്നു :
أَمَّا لَوْ كَانَ مِنْهَا كَعَانَةِ الرَّجُلِ وَظُفْرٍ وَشَعْرِ امْرَأَةٍ وَخُنْثَى فَيَنْبَغِي وُجُوبُ السِّتْرِ لِحُرْمَةِ النَّظَرِ إلَيْهِ ؛ لَكِنْ هَلْ يُكْتَفَى بِإِلْقَائِهَا فِي الْأَخْلِيَةِ لِوُجُودِ السِّتْرِ أَوْ لَا ؟ الظَّاهِرُ الِاكْتِفَاءُ لَكِنْ مَعَ الْكَرَاهَةِ
'പുരുഷന്റെ ഗുഹ്യരോമം,സ്ത്രീയുടെ നഖം,മുടി പോലോത്തവ നീക്കം ചെയ്താല്‍ മറക്കല്‍ നിര്‍ബന്ധമാവേണ്ടതാണ്, നോട്ടം ഹറാമായ കാരണത്താല്‍.പക്ഷേ അവയെ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കല്‍ മതിയാകുമോ ഇല്ലയോ എന്നതില്‍ മതിയാകുമെന്നാണ് വ്യക്തമാകുന്നത്, മറക്കല്‍ ഉണ്ടാകുന്നു എന്ന കാരണത്താല്‍. പക്ഷേ കറാഹത്ത് വരും'
U             ഇക്കാര്യം നിഹായയുടെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശബ്‌റാ മില്ലസിയും പറയുന്നു:
 وَهَلْ يَحْرُمُ إلْقَاءُ ذَلِكَ فِي النَّجَاسَةِ كَالْأَخْلِيَةِ أَوْ لَا ؟ فِيهِ نَظَرٌ . وَظَاهِرُ إطْلَاقِ سَنِّ الدَّفْنِ الثَّانِي فَلْيُرَاجَعْ

'ഇത് ടോയ്‌ലറ്റുകള്‍ പോലെയുള്ള നജസുകളില്‍ ഒഴിവാക്കിയിടുന്നത് ഹറാമാകുമോ ഇല്ലയോ എന്നതില്‍ അല്‍പം ചിന്തിക്കേണ്ടിയിരിക്കുന്നു, 'മറമാടല്‍ സുന്നത്താണ്' എന്ന നിരുപാധിക ഉപയോഗത്തിന്റെ (നജസല്ലാത്തതില്‍ വേണമെന്നോ മറ്റോ പറയാതെ) ബാഹ്യാര്‍ത്ഥം രണ്ടാമത്തെതാണ് ,ഹറാമില്ല എന്നാണ്.'(നിഹായ)
U             മാത്രമല്ല ഒരാള്‍ ഇവ പരസ്യമായി ഉപേക്ഷിച്ച് പോയാല്‍ വൃത്തിയാക്കുന്നവനോ മറ്റോ ഇത് ചെയ്യണമെന്നും പണ്ടിതര്‍ വ്യക്തമാക്കുന്നത് കാണുക.
ثُمَّ لَوْ لَمْ يَفْعَلْهُ صَاحِبُ الشَّعْرِ أَيْ مَثَلًا يَنْبَغِي لِغَيْرِهِ مُزَيَّنًا أَوْ غَيْرَهُ فِعْلُهُ لِطَلَبِ سَتْرِهِ عَنْ الْأَعْيُنِ فِي حَدِّ ذَاتِهِ وَاحْتِرَامِهِ ‏-حاشية النهاية‏.
'ഇനി മുടിയുടെ ഉടമ അത് ചെയ്തില്ലെന്ന് വെക്കുക എന്നാല്‍ വൃത്തിലാക്കുന്നവനോ മറ്റോ ഇത് ചെയ്യല്‍ അത്യാവശ്യമാണ്. നേത്രങ്ങളെ തൊട്ട് മറക്കല്‍ തേടപ്പെട്ടതിന്ന് വേണ്ടിയും അതിനെ വന്ദിച്ചതിന്ന് വേണ്ടിയും'þ(നിഹായ)
posted by fiqh faculty

24/10/2012

സ്വാഅ്



ശറഇയ്യായ മുദ്ദിന്റെയും സ്വാഇന്റെയും അളവ് നിര്‍ണ്ണയിക്കുന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. മുദ്ദുന്നബി എന്ന പേരിലറിയപ്പെടുന്ന മദീനാ മുനവ്വറയിലെ നാല് മുദ്ദുകള്‍ ചേര്‍ന്നതാണ് ഒരു സ്വാഅ്  എന്നതില്‍ ഏശാഭിപ്രായമാണ്.
ഒരു മുദ്ദ് = 765
സ്വാഅ് =4 *765 ml =3.060 l
നമ്മുടെ ഇമാം ശാഫിഈ (റ) യാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇമാം മാലിക്, അഹ്മദ്, അബൂ യൂസുഫ് തുടങ്ങി കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ ഇതിനോട് യോജിക്കുന്നു.
 posted by fiqh faculty

രണ്ട് ഖുല്ലത്ത്




രണ്ട് ഖുല്ലത്ത്
                രണ്ട് ഖുല്ലത്ത് വെള്ളത്തിന്റെ വിശദീകരണത്തില്‍ അതിന്റെ തൂക്കം 500 ബാഗ്ദാദി റാത്തലാണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. . ഒരു ബാഗ്ദാദി റാത്തല്‍ നവവി ഇമാം (റ) ന്റെ പ്രബലമായ അഭിപ്രായ പ്രകാരം '128 4/7' ദിര്‍ഹമാണ് (128.571). ഒരു ദിര്‍ഹം 2.975 ഗ്രാമാണെന്ന് വരുമ്പോള്‍ രണ്ടു ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കം 191.25 കിലോഗ്രാം ആയിരിക്കുമെല്ലോ.
2 ഖുല്ലത്ത്          =    500 ബാഗ്ദാദി റാത്തല്‍
1 ബാഗ്ദാദി റാത്തല്‍ =    128 4/7 ദിര്‍ഹം
1 ദിര്‍ഹം               =    2.975 ഗ്രാം
128 4/7 * 500                                      =             64285.71 ദിര്‍ഹം
64285.71 * 2.975                               =             191249.99/1000
                                = 191.25kg
191.25 ലിറ്റര്‍
NB:സാധാരണ നിലയിലാണ് (4 ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ) ജലത്തിന്റെ ഊഷ്മാവെങ്കില്‍1ലിറ്റര്‍1കി.ഗ്രാമിന് തുല്യമാണ്.
POSTED BY FIQH FACULTY

Next previous home

Search This Blog