10/11/2014

അമ്മ ജുനൈദ്. കെവി ചൊറുക്കള

ഞാന്‍
നിന്റെതൊണ്ടയില്‍ കിടന്നുരുണ്ടപ്പോള്‍
നീയെന്നെ കാര്‍ക്കിത്തുപ്പി..
അതിജീവിച്ചു ഞാന്‍ കുടലിലെത്തി
നീയെന്നെ ചുരുട്ടിക്കൂട്ടി,
ഒരുസ്വകാര്യമുറിയിലടച്ചിട്ടു..
നിന്റെ തീന്മേശയിലെ
ആട്ടിറച്ചിയായിട്ടും
കടിച്ചാല്‍ പൊട്ടാത്ത എല്ലുകള്‍
ഒരുമൂലയിലേക്ക് നീക്കി വെച്ചിട്ടും
ഞാനിന്നേകനാകേണ്ടി വന്നു
ഇനിയൊരു പാത്രത്തിലും
ഇടംതേടാനാവാതെ.........


ജുനൈദ്. കെവി ചൊറുക്കള


04/11/2014

ബന്ധുക്കള്‍











ആദ്യമായി
ഇളിച്ചുകാട്ടുന്ന
ബന്ധുക്കള്‍ക്കു മുമ്പില്‍ 
ഭീമമാംദൃംഷ്ടങ്ങളില്‍
അവരുടെ
കറുത്ത ഹൃദയങ്ങള്‍
തൂങ്ങിക്കിടക്കുതു കണ്ട്
അവന്‍ പൊട്ടിക്കരഞ്ഞു
ശേഷിയില്ലെങ്കിലും
അന്ത്യമായി,
എനിക്കൊന്നുംവേണ്ട
എന്‍ സുകൃതങ്ങളല്ലാതെ
അവന്റാത്മാവിന് 
മുമ്പില്‍
കൃത്രിമക്കരച്ചിലുമായി
അവര്‍ വണഞ്ഞപ്പോള്‍
അവന്‍ അറിയാതെ
ചിരിച്ചു പോയി.


റാഷിദ്. എം പി പെരിങ്ങളം

30/08/2014

യൂണിയന് ഉദ്ഘാടനം 2014-15


കണ്ണു നീരിനപ്പുറം

കണ്ണു നീരിനപ്പുറം




ഗസ്സ
കണ്ണു നീരെന്ന് നിന്നെ
എഴുതാനാവിأ
കാരണം
ചോരച്ചാലിനകത്തും
ജീവിതം തിരയുന്ന
നിന്റെ ചിത്തമ്പലം
കണ്ണീരിനന്യമത്രെ




ഫൈസല് കെ.വൈ

ആത്മ നൊമ്പരം

ആത്മനൊമ്പരം
മൃത്യുവരിച്ചൊരെന്നാكാവു പേറി ഞാ
നെത്ര കാലം ഇനി തെണ്ടി നട،ും
പുലരുന്ന നേരത്തെ കാ،،ലഹം തൊ
ട്ടിരുളിന്‍ കയത്തിآ ഞാന്‍ കണ്‍ തുറ،ും വരെ
മൂത്രം നിറھെന്റുടുപ്പാآ വിറച്ചുإ
നീല യാമത്തിന്‍ നിറം മാത്രമെന്തിനും
അമ്മത്തലോടലിآ മോന്തുന്ന കണ്ണു നീരു
പ്പാണെന്‍ പ്രാതലും ഊണും കറി،ൂട്ടും
അവിടം വിരിയുന്ന കവിതാ ദളങ്ങളാ
ണെന്‍ عാന ലോകം ദയനീയ രാഗം
ഒരു ദിനം ഭീതി،ിരിപ്പാനിടം വേറെ
ഒരു ധൈര്യത്തണലിآ ഒരു،ി ഞാനഛനോ
ടാരാരുമിأാത്ത വേളയിآ ചോദിച്ചു
ഞാന്‍ തന്നെയأേ നിന്നരുമാ മകؤ ?!
അന്നു ഞാന്‍ കണ്ടു ലോകത്തിന്റെ കണ്ണീരു
ഗംഗയും യമുനയും പാമ്പാറുമأാ
സന്ദേഹം തീہന്നു പോയെന്തു കൊണ്ടെന്റമ്മ
തെറി വാ،സഭ്യം ചൊരിയാത്തതെന്തേ...?
തങ്ക،ുടമേ എന്നാكാവും മൃത്യുവായ്
അമൃതാ،ി മാنുവാനിأأോ സിദ്ധിയും
കര കہണ മിഴി മുതലെന്തു നശിച്ചാലും
ഹൃദയ വിള،ു നീ കാ،ണം പൈതലേ........






                                        ജുനൈദ് കെ.വി ചൊറു،ള 
ഒന്നാം വہഷം ബി .എ ഇംഗ്ലീഷ് സാഹിത്യം 
കെ. കെ. എം. ഐ. ഇസ് ലാമിക് അ،ാദമി കാപ്പാട്






05/05/2014

അനന്തരാവകാശം - കവിത

അനന്തരാവകാശം  -  ജുറൈജ്.ഇ പുകയൂര്‍
 കവിത            

ല്ല, മനുഷ്യനെ അറിഞ്ഞ
യുക്തി വാദിയില്ല.
സമൂഹത്തെ അറിഞ്ഞ
ദൈവങ്ങളില്ല,
ഏക ദൈവമല്ലാതെ.

'നിരീശ്വരന്‍'
ഒരു കഥയിലെ കാര്യമിതാണ്.
അവന്‍ മലയാളി പ്രവാസി,
അച്ഛന്റെ മരണം മണത്ത്
കടല്‍ കടന്ന് പോന്ന
നിരീശ്വരന്‍.

മരണ വീട്ടില്‍ കയറി
ഒരു ശ്ലോകം പാടി.
' അച്ഛനെ കൊല്ലണം,
അമ്മയ്‌ക്കൊന്നും കൊടുക്കല്ലാ..
ചുളിവില്‍ സ്വത്തും കയ്യിലാക്കി
ശവം നല്‍കി അമ്മയെ യാത്രയാക്കി
പൊതു ശ്മശാനത്തിലേക്ക്..

എം.പിയുടെ കഥകള്‍ പ്രകാശിതമായി.

       എം.പിയുടെ കഥകള്‍ പ്രകാശിതമായി.
കപ്പാട്: കാപ്പാട് ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി മുഹമ്മദ് റാഷിദ് എം.പി പെരിങ്ങൊളത്തിന്റെ പത്തോളം കഥകളുടെ സമാഹാരം പുറത്തിറങ്ങി. അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ എഡിറ്റേഴ്‌സ് കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന് കീഴിലാണ് പുസ്തകം പുറത്തിറക്കിയത്.  അല്‍ ഇഹ്‌സാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ റഫീഖ് സകരിയ്യ ഫൈസി സ്റ്റുഡന്റ്‌സ് എഡിറ്റര്‍ സിയാദ് ചെറുവറ്റക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ നിസാര്‍ ഹുദവി, രചിസ്ട്രാര്‍ ശാകിര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.


എഴുത്തോല കുഞ്ഞു വാരിക ഒന്നാം ലക്കം പുറത്തിറങ്ങി

    


   എഴുത്തോല 
                                കുഞ്ഞു വാരിക 
      ഒന്നാം ലക്കം പുറത്തിറങ്ങി.
 
       കാപ്പാട്:ഖാസി കുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് കീഴില്‍ എഴുത്തോല കുഞ്ഞു വാരിക പുറത്തിറക്കി. സ്റ്റുഡന്റ്‌സ് എഡിറ്റര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിലെ സര്‍ഗ്ഗ കൂട്ടായ്മ എഴുത്തുകൂട്ടമാണ് കുഞ്ഞു വാരിക പുറത്തിറക്കിയത്. അല്‍ ഹുദാ മസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുറഊഫ് പട്ടിണിക്കര അസിസ്റ്റന്റ് എഡിറ്റര്‍ നിസാമുദ്ദീന്‍ കൊടുവള്ളിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സിയാദ് ചെറുവറ്റ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, മറ്റു ഉസ്താദുമാരടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 

09/03/2014

മുറിവുണങ്ങാതെമുസാഫര്‍ നഗര്‍ --- ശബീര്‍കാക്കുനി

   മുറിവുണങ്ങാതെ മുസാഫര്‍ നഗര്‍
 ദേശീയ രാഷ്ട്രീയത്തില്‍ ഫാഷിസത്തിന്റെവര്‍ഗീയരഥം ഉരുളാന്‍ തുടങ്ങിയതിന്റെ ആപല്‍ സൂചകങ്ങളായിരുന്നു ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ അറങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍. രാഷ്രട്രീയ പാര്‍ട്ടികളുടെചരടുവലികള്‍ കാരണം ഇന്നലെ വരെ തോളോട് തോളൊരുമ്മി നിന്ന ഇവിടത്തെ മുസ്ലിം ജാട്ട് സമുദായങ്ങളുടെ സൗഹാര്‍ദ്ദത്തിന് മേല്‍കത്തി വെക്കുക വഴി വ്രണപ്പെടുത്തപ്പെട്ട മുസാഫര്‍ നഗറിന്റെ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പതിനായിരങ്ങള്‍ ഇന്ന് തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കീഴെ ജീവിതം തള്ളി നീക്കുകയാണ്. നിരാലംബരായ അനാഥമക്കളുടെയും അമ്മമാരുടെയും കണ്ണുനീര്‍തുള്ളികള്‍ തടംകെട്ടി നില്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നിട്ട ജയിലറാകളായി നരകിക്കുകയാണ് കലാപബാധിതര്‍.

സ്വാതന്ത്രത്തിന് ശേഷം ഇന്നേവരെ സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ നല്ല ഇന്നലകളെകുറിച്ച് മാത്രമായിരുന്നു മുസാഫര്‍ നഗറിനു പറയാനുണ്ടായിരുന്നത്.
                മുസ്ലിം സമുദായവും ജാട്ട് സമുദായവും തമ്മില്‍ സൂക്ഷിച്ചു പോന്നിരുന്ന ഐക്യവും സൗഹാര്‍ദ്ദവും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യത്തില്‍ പെട്ടതായിരുന്നു. എന്നാല്‍ വിളിപ്പാടകലെ വരാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുവര്‍ഗീയ ഫാസിസ്റ്റ്

മാതൃത്വം മരവിക്കുമ്പോള്‍ --- -സിയാദ് ചെറുവറ്റ

                 മാതൃത്വം മരവിക്കുമ്പോള്‍     
    ഹൃദയം നഷ്ടപ്പെട്ട മാതൃത്വത്തിന്റെ നിഷ്ടൂര ക്രൂരതയുടെ ഇരകളുടെ കണ്ണീരുകൊണ്ടാണ് നവ പുലരികളില്‍ മാധ്യമങ്ങള്‍ രചിക്കപ്പെടുന്നത്. ചോരക്കുഞ്ഞുങ്ങള്‍ക്ക് ചോരയില്‍ മുക്കി യാത്രയയപ്പ് നല്‍കുന്ന കാഴ്ച. പിഞ്ചു പൈതങ്ങള്‍ക്ക് ആദരാഞ്ചലികളര്‍പ്പിച്ച് മലയാളിയുടെ കണ്‍തടങ്ങളില്‍ കണ്ണീരിനുപോലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
    എന്തുകൊണ്ട് ഇത്തരം മാനസം മുറിക്കുന്ന ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം മാതാവിനെ അറുകൊല ചെയ്ത് മടങ്ങാനൊരുങ്ങുന്ന മകന്റെ കാല്‍ വഴുതിയതുകണ്ട് മകനെ ശ്രദ്ധിച്ച് നടക്ക് എന്ന്  ഉപദേശിക്കുന്ന മാതൃ ഹൃദയം.സ്വശരീരത്തില്‍നിന്ന് സ്വയം ജന്മം നല്‍കിയ സ്വന്തം പിഞ്ചോമനയുടെ ജീവ ചേതനയെ സ്വകരങ്ങള്‍കൊണ്ട് അപഹരിച്ചെടുക്കാന്‍ മനസ്സ് കാണിക്കു

ഭരണകര്‍ത്താക്കള്‍ ഉണരാന്‍ സമയമായി
രണഘടന നിയമങ്ങളും അനുശാസനകളും നീതിപൂര്‍ണവും യുക്തിയില്‍ അധിഷ്ടിതമായതുമാണെങ്കില്‍ പോലും വര്‍ത്തമാന കാലയളവിലെ ഭരണകര്‍ത്താക്കളും നിയമപാലകരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിലും ഉദ്യോഗങ്ങളിലും കര്‍മ്മങ്ങളിലും കൈപ്പയെപ്പോലെ ജനങ്ങളെ കബളിപ്പിക്കുകയും പ്രത്യക്ഷത്തില്‍ നന്മ പ്രകടിപ്പിക്കുകയും ചെയ്യുന്ന് കപട കര്‍മോത്സുകരായിക്കൊണ്ടിരിക്കുകയാണ്. നീതിയുടേയും സമാധാനത്തിന്റെയും മാനങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്ന രാഷ്ട്രീയത്തെ അഴിമതിയിലും അനീതിയിലും മുക്കി

ആധുനികത -- മുഹമ്മദ് ഷാമില്‍.ടി

ആധുനികത     ----      
മുഹമ്മദ് ഷാമില്‍.ടി


ചത്തു പൊന്തും
സമസ്യകളെ നോക്കി
നെടു വീര്‍പ്പിടുന്നോ..

ഉയര്‍ന്നു പൊങ്ങും
വന്‍ മതിലുകള്‍   നിന്‍
സ്വസ്ഥതമുടക്കുന്നോ

ചുടു നീരില്‍
സ്വാന്തനം തേടുന്ന
പാവങ്ങളെ
തോണ്ടിയെറിയുന്നോ..

മനുഷ്യ രക്തത്തെ
അപമാനിച്ചു കിടത്താന്‍
നീ തന്ത്രം മെനയുന്നോ...

ക്രൂരത നിന്‍
പിതാവിനോട്കാട്ടാനും
നിനക്ക് സാധിച്ചോ...

വയ്യെനിക്ക ്
നിന്നെ
മനുഷ്യനെന്ന് വിളിക്കാന്‍..

22/02/2014

കാലത്തിന്റെ കാലം - അഫ്‌സല്‍ പി.എം

           


ഇപ്പോള്‍,
പകലുകള്‍ക്ക് കറുപ്പു നിറമാണ്.
ഒരു നല്ല കാലം
കാലം ചെയ്തിരിക്കുന്നു.
വഴിയരികില്‍
കാലത്തിന്റെ
കറുപ്പു നിറമായ്..
കോലം കെട്ട തലകള്‍ മാത്രം.

വീടുകളില്‍
നന്മയെ പടിയിറക്കി
ചെകുത്താനെ
കുടിയിരുത്തുന്നു..

പീഡിതരുടെ
ശബ്ദം(രോദനം)
മുട്ടോളം മാത്രം..
ചവിട്ടിയരക്കപ്പെടുന്നത്-
ലോകത്തിന്റെ സ്വപ്‌നങ്ങളെ,

മുല്ല മൊട്ടുകള്‍ക്ക്
്‌നിറം
ചുവപ്പായിരിക്കുന്നു.
കവിയുടെ
തൂലികയ്ക്ക്
എന്‍ഡോ സള്‍ഫാന്‍ ബാധ,

കാലത്തിന്റെ
ശബ്ദത്തിന്
കണ്ഠമിടറിയിരിക്കുന്നു.

ഇപ്പോള്‍
നോട്ടം
ചൊവ്വയിലേക്കാണത്രെ....


                                                                                                             അഫ്‌സല്‍ പി.എം





07/02/2014

ദുരിതാശ്വാസത്തിലെ ദുരിത،ാഴ്ച്ച


ദുരിതാശ്വാസത്തിലെ ദുരിത،ാഴ്ച്ച
                                                                                                                                  സ്വാദിഖ് കെ

കയറാണുത്തമം‏
ലക്ഷ്യമലക്ഷീകരി،പ്പെടുമ്പോؤ.
മാہഗ്ഗം വിലക്ഷീകരി،പ്പെടുമ്പോؤ
കയറാണുത്തമം

ഇവنകؤ،ു വേണ്ടതു കൊല،യറു തന്നെ
ജീവനിآ നിന്നാണിവരുടെ വിലപേശآ
ജീവിത മൂല്യങ്ങؤ തുടച്ച്.

ആശ്വാസ ഫണ്ടും ലക്ഷ്യത്ത്
പണച്ചാ،ുകളുടെ (പണ،ാہ) കൊമ്പത്ത്

ഇവنകؤ،ാണ് കൊല،യہ
പണത്തിനു പിന്നിലെ പിശാചു،ؤ،്.

കുھേ മാപ്പ് കുھേ മാപ്പ്
നിന്നെ കാണിയ്،ാത്തതിന്ന്
ഈ പ്രകൃതി സൗരഭ്യത്തെ.

Next previous home

Search This Blog