31/12/2011

രണ്ടു പച്ചക്കറിക്കവിതകള്‍ (യഹ് യ കട്ടിപ്പാറ)


യഹ്‌യ കട്ടിപ്പാറ
രണ്ട് പച്ചക്കറിക്കവിതകള്‍
ഉള്ളി !
എത്ര
ചികഞ്ഞാലും
കണ്ണീരു
മാത്രം
കയ്പ
മുഴച്ചു
നില്‍ക്കുന്ന
കയ്പുരസമുള്ള
പ്രതീക്ഷകള്‍

കവിത (റാഷിദ്‌ വി കെ )



മരുന്നു കാലം
റാഷിദ് വി കെ
മരുന്ന് കച്ചവടം
നെഞ്ചെരിച്ചിലോ...
എങ്കില്‍ മരുന്ന് വേറെയുണ്ട്
ജീവിതം ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ..
ഈ കരച്ചില്‍...പിഴിച്ചില്‍
അകാരണമോ...എങ്കില്‍ മാത്രം..
ഇതുകഴിക്കാന്‍
രോഗം വേണ്ട..
ആരോഗ്യം ഇനിയുമുണ്ടല്ലോ...
ഇതുകൂടി കഴിക്കൂ...
മരുന്നുകള്‍...
കണ്ണിനും ഹൃദയത്തിനും നല്‍കൂ...
രോഗങ്ങള്‍... ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ....
അവനുമവള്‍ക്കുമിടയില്‍
എന്തോ... പുകയുന്നുണ്ട്...
കുടുംബ പ്രശ്‌നമാകാം
കാലം ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ...
അതൊന്നും പ്രശ്‌നമാക്കേണ്ട..
ഇതോരു പ്രശ്‌നമേയല്ല...
പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ..
ഹല്ല..ഇതെന്തു ചോദ്യം....
ഇതിനൊക്കെ... ഉത്തരം പറയാന്‍ നിന്നാല്‍
ഇനിയെത്ര ചോദ്യം ഉണ്ട്
ഇതും കൂടി കഴിക്കൂ...
വെളുക്കാന്‍ തേച്ചതല്ല...
പാണ്ടായത്....
ഇനിയെത്ര പാണ്ടാവാനുണ്ട്..
ഇതും കഴിക്കൂ
കാലം ഒരുപാട് കഴിഞ്ഞു.....
കാലം നാറിക്കഴിഞ്ഞു...
കീറിയും...
തിരിഞ്ഞു നോക്കാന്‍
മറന്നപ്പോള്‍...
കുറേ മരുന്ന് കുപ്പികളും
കറുത്ത ഹൃദയങ്ങളും
വെളുത്ത കൃഷ്ണ മണികളും
ചിതലരിച്ച
നിയമ പാഠ പുസ്തകങ്ങളും
മാത്രം....
മനുഷ്യനെ തേടിയപ്പോള്‍
ഓരിയിടലും...
ഗര്‍ജ്ജനങ്ങളും....
മാത്രം...
ഒടുവില്‍...
ഞാന്‍...
ഭിക്ഷ ഗ്വരനായി...
വീണ്ടും ജീവിത വീഥിയിലെ...
പൊട്ടലും ചീറ്റലും...
നിര്‍വൃതിയുടെ വെളുത്ത പിഞ്ഞാണം
എന്നെ നോക്കിപ്പറഞ്ഞു..
അരുത് ഭിക്ഷഗ്വരാ...
മാ...........നിഷാദാ......

നെഞ്ചെരിച്ചിലോ...
എങ്കില്‍ മരുന്ന് വേറെയുണ്ട്
ജീവിതം ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ..
ഈ കരച്ചില്‍...പിഴിച്ചില്‍
അകാരണമോ...എങ്കില്‍ മാത്രം..
ഇതുകഴിക്കാന്‍
രോഗം വേണ്ട..
ആരോഗ്യം ഇനിയുമുണ്ടല്ലോ...
ഇതുകൂടി കഴിക്കൂ...
മരുന്നുകള്‍...
കണ്ണിനും ഹൃദയത്തിനും നല്‍കൂ...
രോഗങ്ങള്‍... ഇനിയുമുണ്ടല്ലോ..
ഇതു കൂടി കഴിക്കൂ....
അവനുമവള്‍ക്കുമിടയില്‍
എന്തോ... പുകയുന്നുണ്ട്...
കുടുംബ പ്രശ്‌നമാകാം
കാലം ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ...
അതൊന്നും പ്രശ്‌നമാക്കേണ്ട..
ഇതോരു പ്രശ്‌നമേയല്ല...
പ്രശ്‌നങ്ങള്‍ ഇനിയുമുണ്ടല്ലോ...
ഇതും കൂടി കഴിക്കൂ..
ഹല്ല..ഇതെന്തു ചോദ്യം....
ഇതിനൊക്കെ... ഉത്തരം പറയാന്‍ നിന്നാല്‍
ഇനിയെത്ര ചോദ്യം ഉണ്ട്
ഇതും കൂടി കഴിക്കൂ...
വെളുക്കാന്‍ തേച്ചതല്ല...
പാണ്ടായത്....
ഇനിയെത്ര പാണ്ടാവാനുണ്ട്..
ഇതും കഴിക്കൂ
കാലം ഒരുപാട് കഴിഞ്ഞു.....
കാലം നാറിക്കഴിഞ്ഞു...
കീറിയും...
തിരിഞ്ഞു നോക്കാന്‍
മറന്നപ്പോള്‍...
കുറേ മരുന്ന് കുപ്പികളും
കറുത്ത ഹൃദയങ്ങളും
വെളുത്ത കൃഷ്ണ മണികളും
ചിതലരിച്ച
നിയമ പാഠ പുസ്തകങ്ങളും
മാത്രം....
മനുഷ്യനെ തേടിയപ്പോള്‍
ഓരിയിടലും...
ഗര്‍ജ്ജനങ്ങളും....
മാത്രം...
ഒടുവില്‍...
ഞാന്‍...
ഭിക്ഷ ഗ്വരനായി...
വീണ്ടും ജീവിത വീഥിയിലെ...
പൊട്ടലും ചീറ്റലും...
നിര്‍വൃതിയുടെ വെളുത്ത പിഞ്ഞാണം
എന്നെ നോക്കിപ്പറഞ്ഞു..
അരുത് ഭിക്ഷഗ്വരാ...
മാ...........നിഷാദാ......

കവിത സാലിം കെ കെ മൂരിക്കുത്തി()


മരുന്ന് കച്ചവടം                                                                                                                                  

    സാലിം കെ കെ   മൂരിക്കുത്തി
(ഒന്നാം സ്ഥാനം, സീനിയര്‍ കവിതാരചന)


ചുമച്ച് ചുമച്ച്                                    
നെഞ്ചിലെ ദൈന്യത                                 
ചോരയായ് നീട്ടിത്തുപ്പി
ചൊറിയുടെ കാലുകള്‍
മരുന്ന് മണമുള്ള  മുറികയറി
ഡോക്ടര്‍ അളന്നു, ദീനവും
ഇടനെഞ്ചിലെ തീപ്പുകച്ചൂടും
പിന്നെ കീശയിലെ വലിയ വലിയ
ഗാന്ധിത്തലകളും...
കവിത പോലെ വരച്ചിട്ടു
മരുന്ന് കുറിപ്പുകള്‍
പേജ് നിറക്കണനത്രെ
മരുന്നുടമയുടെ വയറുകാക്കാന്‍
രാവിലെ ഒന്ന് വീതം
പിന്നെയവന്റെ ദീനം മാറാന്‍
രാത്രിയും രാവിലെയും
പാര്‍ശ്വഫലനാശിനി
ദിവസം ഒന്ന്
പിന്നെ വന്നതിനും
വരാതിരിക്കാനും
ദിവസം മൂന്ന് നേരം
ഭക്ഷണം കുറക്കണമത്രെ
ഇനിയെന്ത് ഭക്ഷണമെന്ന് ഞാനും
പിന്നെ നാളെ വരാന്‍
കുറച്ച് കൂടികുറിക്കാനുണ്ടത്രെ...
മരുന്ന് കെട്ടി കയ്യില്‍ വാങ്ങി....
ചുമച്ചും... കിതച്ചും....
നടന്നു...
മനസ്സില്‍ കൃതാര്‍ത്ഥത
വരു കമ്പനക്കാരുടെ
കുടുംബം പോറ്റിയതിന്റെ
വൈദ്യന്റെ
കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതിന്റെ
പിന്നെ പുതിയ രോഗവുമായ്
ഇനിയുമൊരിപാടിതുപോലെ
ചതിക്കുഴി താണ്ടണമെന്നതിന്റെ....

കവിത (സദഖത്തുള്ള മുസ്ലിയാരങ്ങാടി

മരുന്ന്കച്ചവടം                                                                                                                                                                           (സദഖത്തുള്ള മുസ്ലിയാരങ്ങാടി)


ക്ഷങ്ങള്‍ വിതറിയ മണ്ണില്‍                          
കൊയ്‌തെടുക്കലിന്റെ മനസുമായ്                          
ആതുരസേവവേല രംഗം
മര്‍ത്യനെ പലതാക്കി പകുത്തു.

ഒന്ന്: ശിശുഗേഹം
ഗര്‍ഭനീറ്റുനോവിന്
അമ്മ കഴിക്കണം എ.ബി.സി
രണ്ട്: ഭൂജാതനം
സിസേറിയന്‍ മാമാങ്കത്തിന്
അങ്കം വെട്ടാന്‍
പൈതല്‍ ഇരയാവണം

മൂന്ന്: ബാല്യ കാലം
പോളിയോ പിള്ളക്ക്
പിച്ച വെച്ച് പിടിക്കാന്‍
അനിവാര്യമത്രെ

നാല്: യൗവ്വനത്തിമിര്‍പ്പ്
പ്രതാപപ്രപഞ്ചത്തില്‍
കുളിരല ഒഴുകേണ്ട നേരത്ത്
അവന്‍ പ്രമേഹ ഫിസ്റ്റുല
യില്‍ കിടപ്പാണ്

അഞ്ച്: വിരാമം
ആയുസ്സിന് വിരാമം
കുറിക്കും മുമ്പ് അവന്‍
വെന്റിലേറ്ററില്‍ സുഖിക്കണം
          .  .  .  .          
പലവുരു കാണിച്ചിട്ടും
രോഗം നിര്‍ണ്ണയിക്കാതെ
പ്ലെസ്‌ബോ നല്‍കി
ഒപ്പം ആരോഗ്യ മാസികയും
                .  .  .  .                                                                                                                                     2
പച്ചക്കറി വിലക്കയറ്റത്തില്‍
പ്രതിഷേധമിരമ്പിയ രോഗി
ഇന്നലെ ആധുരാലയത്തിലെ
കിടപ്പിലറിഞ്ഞില്ല മരുന്നിന്റെ
കൊല്ലും വിലയും
                .  .  .  .

മിനിക്കഥകള്‍


ബശീര്‍ അഹമ്മദ് പാപ്പിനിശ്ശേരി

ഉമ്മയും മകനും
മരണാസന്നയായി കിടക്കുന്ന ഉമ്മയുടെ അടുത്തു നിന്നു പുറത്തേക്കു പോവുന്ന മകനോടു ഞാന്‍ ചോദിച്ചു: എവിടേക്കാ........... മകന്‍: ഇന്നു ബ്രസീലിന്റെ കളിയുണ്ടു.

ലൗ ജിഹാദ്
ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച അവള്‍ പര്‍ദ്ദയെടിത്തിട്ടു. യുവാവായ ഞാന്‍ അവളെ വിവാഹം ചെയ്തു. ഉടനെ റിപ്പോര്‍ട്ട് വന്നു 'ലൗ ജിഹാദ'

ക്യാമ്പസ്‌ വാര്‍ത്തകള്‍



കാമ്പസിന്റെ മനം കവര്‍ന്ന് പവര്‍പോയന്റ് ക്വിസ് പ്രോഗ്രാം
 
കാപ്പാട്: ഇന്ത്യയില്‍ ഭീകരാക്രമണത്തിനെതിരെ പോരാടി മരിച്ച ഇദ്ദേഹം ആരാണ് ? ഒളിമ്പ്ക്‌സ് വളയങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു . ഒരാളുടെ വുളു മുറിയുന്നതോടെ ബാക്കിയുള്ളവരുടെ നിസ്‌ക്കാരവും ബാത്വിലാകുന്നു, എപ്പോള്‍?... 
അസ്ത്രം കണക്കെ വന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആദ്യമൊന്ന് പകച്ചങ്കിലും പതറാതെ മറിപടിയുമായി പ്രായത്തെ വെല്ലുന്ന പക്വതയോടെ ലിറ്റില്‍ ജീനിയേഴ്‌സ്, ചോദ്യ ശരങ്ങളെ തെല്ലും ക്രൂസാതെ നെഞ്ച് വിരിച്ച് നേരിട്ട സീനിയേഴ്‌സ്!.......തങ്ങള്‍ സീനിയറാകാന്‍ യോഗ്യരാണ് എന്നസന്ദേശമുയര്‍ത്തിപ്പിടിച്ച് കൊണ്ട് ചോദ്യങ്ങള്‍ക്ക് വായടപ്പന്‍ മറുപടിയുമായി ജൂനിയേഴ്‌സ്.....
അല്‍വാന്‍ 2011ന്റെ കലാമാമാങ്കത്തില്‍ വൈവിദ്യങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി പവര്‍പോയന്റ് ക്വിസ് പ്രോഗ്രാം  ശ്രദ്ധ പിടിച്ചുപറ്റി. ക്വിസ് മാസ്റ്ററും ചോദ്യങ്ങളും മാത്രമുള്ള ക്വിസ് മത്സര ലോകത്ത് നിന്നും പുത്തന്‍ രീതിയിലേക്കുള്ള കടന്നുവരവായിരുന്നു പരിപാടി. നിസാര്‍ ഹുദവി പുകയൂര്‍ , അബ്ദു ശുക്കൂര്‍ പാപ്പിനിശ്ശേരി , സ്വാദിഖ് മൂരാട് എന്നിവര്‍ ചേര്‍ന്നൊരുക്കിയ പ്രസ്‌ന്റേഷന്‍ കാമ്പസിന് നവ്യനുഭവമായിരുന്നു.
സ്‌ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം മത്സരാര്‍ത്ഥികളുടെ മനസ്സും മാറിമറിഞ്ഞപ്പോള്‍ സ്‌കോര്‍ ബോഡില്‍ വിരിയുന്ന അക്കങ്ങള്‍ക്കും വേഗത കൈവന്നു. മുഹര്‍റം വ്രതത്തിന്റെ ക്ഷീണം മറന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സദസ്സ് സജീവമായപ്പോള്‍ വേദിയില്‍ ആവേശത്തിന്റെ അണപൊട്ടി.  ഒടുവില്‍ പരിപാടിക്ക്  പരിസമാപ്തയായപ്പോള്‍ മത്സരാര്‍ത്തികളുടെ ആവേശത്തിനൊപ്പം സദസ്സില്‍ നിന്ന് തക്ബീറിന്റെ  അലയൊലികളുയര്‍ന്നു. പ്രസന്റേഷന്‍ കാമ്പസിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം തുന്നിച്ചേര്‍ത്തെന്ന് സദസ്സിന്റെ പൂര്‍ണ്ണ സാക്ഷ്യം .
മത്സരത്തില്‍ സബ്ജൂനിയര്‍ വീഭാഗത്തില്‍ അല്‍ അമീന്‍ കോട്ടയം ഒന്നാം സ്ഥാനവും സഈദ് രണ്ടാം സ്ഥാനവും, ഫാരിസ്  മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് ഗ്രൂപ്പ് തലത്തിലായിരുന്നു മത്സരം. സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും അല്‍-ജൗഹര്‍ ഹൗസിന്റെ ചുണക്കുട്ടികള്‍ വിജയം കൈയിലൊതുക്കി.
Next previous home

Search This Blog