19/09/2013

എഴുത്തുകൂട്ടം'ഉദ്ഘാടനം ചെയ്തു

എഴുത്തുകൂട്ടം'ഉദ്ഘാടനം ചെയ്തു












കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍-ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷ ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ കൂട്ടായ്മ 'എഴുത്തുകൂട്ടം' പ്രശസ്ത കവി ഡോ. പി.കെ ഗോപി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാ വാസനകളും സര്‍ഗ്ഗ വൈഭവങ്ങളും സമൂഹ നന്മക്കായി വിനിയോഗിക്കണമെന്നും കവിതാ രചനയുടെയും ആസ്വാദനത്തിന്റയും പഴയമാതൃകകള്‍ മുറുകെ പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ധേ ഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ എഴുത്തു മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനും അവര്‍ക്കാവശ്യമായി പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുമായി സ്റ്റുഡന്റ്‌സ് എഡിറ്ററുടെ മേല്‍ നോട്ടത്തിലാണ് എഴുത്തുകൂട്ടം രൂപീകരിച്ചത്. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി അധ്യക്ഷത വഹിച്ചു. യഹ് യ കട്ടിപ്പ ാറ
സ്വാഗതവും സിയാദ് ചെറുവറ്റ നന്ദിയും പറഞ്ഞു.

14/09/2013

കലാ വസന്തത്തിന്റെ നവ ചക്രവാളങ്ങളുമായ്...,(HORIZONE-13)


'ഹൊറിസോണ്‍-13' സ്വാഗത സംഘം രൂപീകരിച്ചു.

'ഹൊറിസോണ്‍-13'
സ്വാഗത സംഘം രൂപീകരിച്ചു.

    കാപ്പാട:് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'ഹൊറിസോണ്‍-13' സ്വാഗത സംഘം രീപീകരിച്ചു. പി.കെ.കെ ബാവ(മുഖ്യ രക്ഷാധികാരി), അലി അക്ബര്‍ ഹുദവി, അഹ്മദ് ബാഖവി, നിസാര്‍ ഹുദവി(രക്ഷാധികാരികള്‍),ശാകിര്‍ ഹസനി, സിദ്ധീഖ് റഹ്മാനി, മുഹമ്മദ് കോയ മാസ്റ്റര്‍ കാരശ്ശേരി(ഉപദേശക സമിതി), അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍),യഹ്‌യ കട്ടിപ്പാറ(ജന.സെക്ര

ജോളീ നഗര്‍ - റാഷിദ് എം.പി . പെരിങ്ങൊളം

ജോളീ നഗര്‍
    റാഷിദ് എം.പി  . പെരിങ്ങൊളം
          ളി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ചെറിയൊരു കടയുണ്ട്. അതിന്റെ പിന്നില്‍ ചെറിയൊരു മരത്തിന്റെ ഇലകള്‍ക്കിടയിലാണ് അതിന്റെ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നും കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ അത് കണ്‍മുന്നില്‍ നിഴലിച്ച് നില്‍ക്കാറുണ്ട്. 'ജനത സ്‌റ്റോഴ്‌സ്..'. പക്ഷെ, അതിന്റെ താഴെയായി മറ്റൊന്നുകൂടെ രേഖപ്പെടുത്തപ്പെട്ടിരുന്നു. 'ജോളീ നഗര്‍..'. അതേ പേര് പീടി

13/09/2013

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍ - അജ്മല്‍ ആര്‍ കെ

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍
     2001 സെപ്റ്റമ്പര്‍ 11ന് രാവിലെ 7-40 ന് ആദ്യവിമാനം റാഞ്ചപ്പെടുന്നു. ഒരു മണിക്കൂറിന് ശേഷം വടക്കേ ടവറില്‍ ഇടിക്കുന്നു. വീണ്ടും രണ്ടാമത്തെ വിമാനം തെക്കേ ടവറില്‍ ഇടിക്കുന്നു. പിന്നെ 9 മണിക്കൂറിന് ശേഷം പെന്റിഗണില്‍ വിമാനം ഇടിക്കുന്നു.വീണ്ടും 25 മിനിറ്റിന് കൊണ്ട് വാഷിംഗ്ടണ്‍ ലക്ഷ്യമാക്കിപ്പറന്ന വിമാനം പെന്‍സില്‍ സന്നാഹങ്ങളുള്ള അമേരിക്കന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും സംഭവങ്ങള്‍ അവസാനിക്കുന്നത് വരെ അന

അഭിലാഷങ്ങള്‍ - സുഹൈല്‍ സി.കെ കളരാന്തിരി

അഭിലാഷങ്ങള്‍
പ്രസവ വാര്‍ഡില്‍
ജനിച്ചു വീണപ്പോള്‍
അമ്മ പറഞ്ഞു നീ ഒരു ഡോക്ടറാണ്
ഒട്ടും പൊട്ടും തിരിയാതെ
ദിനങ്ങള്‍ ഞാന്‍
ഇഴഞ്ഞു നീക്കി
ശൈശവവും ബാല്യവും
അങ്ങനെ തന്നെ
കൗമാരത്തോടടുത്തപ്പോള്‍
മനദേവി പറയാന്‍ തുടങ്ങി
നീ ഒരു പൈലറ്റാവണം
പക്ഷേ നിര്‍ബന്ധത്തിന് വഴങ്ങി
ആശകളുടെ കൊലക്കയറായി മാറി
സ്‌തെസ്‌കോപ്പ് കഴുത്തില്‍ കുടു
ങ്ങി.
                                                       സുഹൈല്‍ സി.കെ 
                                                       കളരാന്തിരി



അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍-13": ക്യാമ്പസ് ഒരുങ്ങുന്നു.
കാപ്പാട്: ക്യമ്പസിന്റെ സര്‍ഗ്ഗാഘോഷങ്ങളിലൊന്നായ അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കലയുടെ നവ ചക്രവാളങ്ങള്‍ തീര്‍ത്ത് അല്‍-ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമായി സംഘടിപ്പിച്ചു വരുന്ന അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍" എന്ന നാമഥേയത്തില്‍ ഒക്ടോബര്‍ 7മുതല്‍ 13 വരെ നടക്കും. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിന് ഇതിനകംതന്നെ ടീമുകള്‍ രൂപീകരിച്ച് പരിശീലനങ്ങളാരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ സപ്തംബറില്‍ തന്നെ നടക്കും. കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പുതിയയിനം മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ഹൊറിസോണിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. 

.............ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന ക്ലാസിന് പ്രമുഖ വാഗ്മിയും പണ്ഢിതനുമായ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം നേതൃത്വം നല്‍കി. ശ്രോദ്ധാക്കള്‍ക്ക് മനസ്സിലാക്കും വിധം മനോഹരമായ രീതിയില്‍ ക്ലാസ് നയിക്കുന്നു. ഇന്നത്തെ പഠന ക്ലാസിന് പാണണക്കാട് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏകദേശം 250 ല്‍ പരം പേര്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ഐനുല്‍ ഹൂദാ സെക്രട്ടറി പി.കെ.കെ.ബാവ, കെ. മൂസ മാസ്റ്റര്‍, എ.പി.പി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

12/09/2013

മൂര്‍ത്തീ ഭാവം - സിയാദ് ചെറുവറ്റ

                മൂര്‍ത്തീ ഭാവം
                                                                                 സിയാദ് ചെറുവറ്റ
       

തുടക്കം,
 “ പെണ്ണ് ”
“ പേര്” പറഞ്ഞു.
പൊളിച്ചടക്കണം
തള്ളിയിറങ്ങി
മാതാവിന്റെ വയറും
നീട്ടിക്കരഞ്ഞു-
“ ശാക്തീകരണം..” “ ശാക്തീകരണം..”

ഒരുക്കം,
അസംബന്ധം പൂശി
മനസ്സിനെ വഞ്ചിച്ചു.
വാസ്തവം കൊന്നു
ഗാംഭീര്യമണിഞ്ഞു.
പ്രൊഫൈല്‍ സ്#ൃഷ്ടിച്ചു
പരസ്യം നല്‍കി-
“ രാജകുമാരി”
 പൊടുന്നനെ പുറകെയൊരു വിളി-
“നീയോ.... നിന്റെ നിലയോ....?!”
ചോദ്യം, നേര്‍ത്ത ശബ്ദം
മറുപടിമുഴക്കം...!
"ദുര്‍ബലത എന്‍ നെഞ്ചെ-
പിളര്‍ത്തിയാലും,
നിലാ പോലെ പെയ്യാതടക്കമില്ല"

എഴുന്നള്ളിപ്പ് ,
ചാഞ്ഞിറങ്ങുന്നു
ലോകം ചുറ്റാന്‍
ബോയ് ഫ്രണ്ടും കയ്യിലേന്തി-
നഗരമധ്യം ഓടിപ്പിടിച്ചു
ശ്രദ്ധ കീഴടക്കി-
ഒളികണ്ണ്

നോട്ടപ്പകര്‍ച്ച - യഹ്‌യ കട്ടിപ്പാറ

നോട്ടപ്പകര്‍ച്ച
                               
                                യഹ്‌യ കട്ടിപ്പാറ


¨ചെങ്കണ്ണ്
കണ്ണാവണം
ഒരു ചെങ്കണ്ണ്...
ചുവപ്പുകെട്ടി വീര്‍ത്ത്
ഉടല്‍ മുഴുക്കെയൊരു
ചെങ്കണ്ണാവണം...
നോക്കി നോക്കി
ഉടല്‍ മുറിക്കുന്നവര്‍ക്ക്
ചെങ്കണ്ണായി
പകര്‍ന്നു നല്‍കണം...


¨പ്രണയം
നോക്കി നില്‍ക്കരുത്
അധികം ഒരു കണ്ണിലേക്കും...
ഒരു നോട്ടം

ഒരായിരം
Next previous home

Search This Blog