10/03/2016

കവിത


മുഹ്‌സിന്‍ ഷംനാദ് പാലാഴി 

ജീവിതം


ഞാനിന്ന് എഴുതിക്കൊണ്ടിരിക്കുന്നത്
ആത്മഹത്യക്കുറിപ്പാണോ എന്നതാണ്
അച്ഛന്റെ ഉത്കണ്ഡ

പ്രേമലേഖനമാണോ എന്നതാണ്
അയല്‍ക്കാരന്റെ  ആശങ്ക

കവിതയാണേ എന്നതാണ്
പത്രാധിപരുടെ ആകാംക്ഷ

ഞാനിന്നെന്നെ തന്നെ
മലര്‍ത്തി നിരത്തി എഴുതിപ്പോകുമോ
എന്നതാണെന്റെ സംശയം

അവസാനം ജീവിതം എന്നെഴുതി
“തം” എന്ന് തികക്കും മുമ്പേ
തൂലികയുടെ ജീവിതം
ആകസ്മികമായി അവസാനിച്ചു


മുഹ്‌സിന്‍ ഷംനാദ് പാലാഴി
എട്ടാം തരം
കെ.കെ.എം.ഇസ്ലാമിക് അക്കാദമി കാപ്പാട്.
കാപ്പാട് (po) ചേമഞ്ചേരി
കോഴിക്കോട് 673 304 (pin)     9544447144 mob


കഥ

            കൂവാതെ മക്കളെ

അറ്റം കാണാത്ത കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ ബസ് പാഞ്ഞു തുടങ്ങിയതും വിദ്യാര്‍ത്ഥികള്‍ അന്ധാളിപ്പുകൊണ്ട് ആര്‍ത്തുവിളിച്ചു. ഞൊടിയിടയില്‍ ബ്രേക്കിട്ട ബസ്സിന്റെ നടുക്കളത്തിലേക്ക് മൈക്കുമെടുത്തിറങ്ങിവന്ന പ്രൊഫ രാംധാസ് പുലമ്പി്്ത്തുടങ്ങി.
   മക്കളെ നമ്മളിപ്പൊ പ്രവേശിച്ചിരിക്കുന്നത് ആധുനികതയുടെ മട്ടുപ്പാവിലേക്കാണ്. ഇതാണ് പുരോഗതിമാത്രം ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലം. ഇളകിയാ
ടുന്ന പഴഞ്ചന്‍ രീതികളെയൊക്കെ പരിവര്‍ത്തിപ്പിച്ച് വളര്‍ച്ചയുടെ നവമോഡലുതള്‍ സൃഷ്ടിക്കുന്ന സ്ഥലം.
   മരം, മണ്ണ്, മല തുടങ്ങിയ മനം മടുപ്പിക്കുന്ന അശ്രികരങ്ങളില്‍ നിന്ന് തികച്ചും വേര്‍പ്പെടുത്തി സ്വിസ്റ്റമാറ്റിക്കായി സൃഷ്ടിച്ചെടുത്ത രാജ്യം.
 പുതു വളര്‍ച്ചയുടെ പടവുകള്‍ പണയുന്ന ഫാക്ടറിയിലാണെന്ന സന്തോഷത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ ആനന്ദം പ്രകടിപ്പിച്ചു. ജീവനുള്ള ഹൃദയങ്ങളുടെ നാട്ടില്‍ നിന്ന് പുറപ്പെട്ട ഒരുത്തന്‍ മാത്രം ഇതൊക്കെ കേട്ടാല്‍ മുതല്‍ അസ്വസ്ത്ഥത പ്രകടിപ്പച്ച് തുടങ്ങിയിരുന്നു. അല്‍പം വിസമ്മതത്തോടെയാണെങ്കിലും അവരോട് കൂടെ അവനും ബസില്‍ നിന്നിറങ്ങി.
  കണ്ണെത്താ ദൂരത്തോളമുള്ള കോണ്‍ഗ്രീറ്റ് ക്യഷിയിടമാണ് ചുറ്റും മാനം മുട്ടെ വളര്‍ന്ന് ചന്തം ചോര്‍ന്ന ഭൗതിക നിര്‍മ്മിതികളുടെ മനം മടുപ്പിക്കുന്ന ഗന്ധം അവനെ തുടരെതുടരെ അസ്വസ്ഥനാക്കുകയായിരുന്നു.
ഹരിതകം പൂത്ത പച്ചപ്പും അതിന്റെ നിഷ്‌കളങ്കതയും കാണാനെന്നോണം ചുറ്റുപാടുകളില്‍ ചൂഴ്്ന്നന്വേഷിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.
  പന്തലിച്ച് നില്‍ക്കുന്ന ഫഌറ്റുകള്‍ വൃക്ഷങ്ങളതിലം ഒന്നൊഴിയാതെ വെട്ടിനിരത്തി തീര്‍ത്തും പച്ചിലമുക്തമായ അന്തരീക്ഷം ടാറിങ്ങും ഇന്റര്‍ലോക്കിങ്ങുമായി ഭൂമു മുഴുവന്‍ കെട്ടിയുറപ്പിച്ച് ബന്ധാക്കിയിരുന്നു.
  തിരക്കിട്ട നടത്തിത്തിനിടെ പ്രൊഫസര്‍ വീണ്ടും കൂട്ടിച്ചേര്‍ത്തു. ഇവിടെ നമ്മള്‍ പാഠപുസ്തകത്തിലൊക്കെ കണ്ടിട്ടുള്ള നീണ്ട പാരമ്പര്യമേറുന്ന ഒരു വലിയ മലയായിരുന്നു. അതിനപ്പുറം വെറുപ്പുളവാക്കുന്ന കൂറ്റന്‍ വൃക്ഷങ്ങളും ഏറെ പണിപ്പെട്ടാണ് അവയൊക്കെ ഇവിടെ നിന്ന് കൊത്തിക്കോരി നിര്‍മ്മാര്‍ജ്ജനം ചെയ്തത്.
  നേരെ ചെന്ന് കയറിയത് സെമാനാര്‍ ഹാള്‍ എന്ന് ബോര്‍ഡ് വെച്ച ഒരു വലിയ കെട്ടിടത്തിലേക്കായിരുന്നു. മുറികള്‍ ഒന്നൊഴിയാതെ ഏസീകരിച്ച അത്യാധുകതയുടെ ഗന്ധം സ്ഥുരിക്കുന്ന ഭീമന്‍ ഹാള്‍
  പ്രൊഫസര്‍ വീണ്ടും വിസ്താരം തുടങ്ങി.
   മക്കളെ ഇവിടെ നീണ്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വലിയ ലൈബ്രറിയായിരുന്നു. ഇനി നിങ്ങള്‍ക്കുള്ള ഗവേഷണ ശാലയാണ്. ഇവിടിരുന്ന് നന്നായി അഭിനയിക്കുക ഈവില്ലേജ് മുഴുവന്‍ നിങ്ങള്‍ക്കള്ളതാണ്. പണ്ട് പഴഞ്ചന്‍മാരായ ബുദ്ധിശൂന്യരായ കുട്ടികള്‍ കളിച്ചിരുന്ന ഒരു മൈതാനത്തിന്റെ അവശിഷ്ടം അവിടെ ദൂരെ കാണാം. നന്നായി അത്തരം നീച കൃത്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സില്‍ ഒരു വെറുപ്പ് രൂപപ്പെടുത്തിയെടുക്കുക. അതിന് വേണ്ടി മാത്രം ബാക്കി വെച്ച അവശിഷ്ടങ്ങളാണീ കാണുന്നവ.
പിന്നെ ആരും തന്നെ കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല. നിങ്ങള്‍ക്കുള്ള ഗവേഷണ ബപ്രബന്ധനങ്ങള്‍ ആറാം മാസം കൃത്യം നിങ്ങളൂടെ കൈകളിലെത്തും,. അതിനുള്ള വിഷയങ്ങളും മുകളില്‍ രൂപപ്പെടുത്തേണ്ട ഗൈഡുകളുടെ പേരും ഓരോരുത്തരും ഇപ്പോള്‍ത്തന്നെ നിര്‍ദ്ദേശിച്ചുതരണം .
  മനസ്സു മരവിച്ചു പോയോ എന്നറിയാന്‍ നെഞ്ചത്ത് കൈവച്ചു നോക്കുന്ന ചിലര്‍ സ്വപ്‌നത്തിലാണോ എന്ന് സംശയിച്ച് തലയിളക്കി നോക്കുന്ന മറ്റു ചിലര്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അന്ധം വിട്ടു നില്‍ക്കുന്ന ചിലര്‍
 പ്രൊഫസര്‍ വീണ്ടും തുടര്‍ന്നു. പിന്നെ ബാഗ്ലൂര്‍ ഭാഗത്ത് നിന്ന് നിങ്ങള്‍ക്കുള്ള പ്രബന്ധം ഓഫര്‍ ചെയ്ത് പല കമ്പനികളും സമീപിച്ചേക്കാം. അത്തരം വഞ്ചനകളില്‍ ആരും അകപ്പെട്ട് പോകരുത്. കാരണം ഒരു പ്രബന്ധത്തിന് 15 ലക്ഷം വരെയാണ് അവര്‍ ഈടാക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ ആറ് മാസത്തെ ഫീസും പ്രബന്ധചാര്‍ജ്ജുമടക്കം വെറും 13 രൂപ മാത്രം മതിയാകും .
 പി്‌ന്നെ ഈ,,സെമിനാര്‍ ഹാള്‍ പരമാവധി ഉപയോഗപ്പെടുത്തണം . നിങ്ങള്‍ക്ക് ഇവിടെ തലങ്ങും വിലങ്ങും സെമിനാറുകള്‍ നടത്തി ആഘോഷിക്കാം .പ്രബന്ധങ്ങള്‍ കൈയിലെത്തും മുമ്പ് ചുരുങ്ങിയത് പത്ത് പേപ്പറെങ്കിലും ഓരോരുത്തരും അവതരിപ്പിക്കണം .ലോകത്തിന്റെ പത്ത് കോണില്‍ നിന്നെന്ന് തോന്നിപ്പിക്കുന്ന പത്ത് രീതിയിലുള്ള സര്‍ട്ടിഫക്കറ്റുകള്‍ തയ്യാറാക്കിത്തരും .വില്‍പന ചെകിചത്തൊന്ന് പൊട്ടിച്ച് പ്രൊഫസര്‍ തന്റെ വിദ്യാ വിവരണം വീണ്ടും തുടര്‍ന്നു. കൂവാതെ മക്കളെ കൂവാതെ മക്കളെ എന്ന് പറയാതെ പറഞ്ഞ് കൊണ്ട്....


സിയാദ് ചെറുവറ്റ

മിനിക്കഥ

ദയാവധം


തലച്ചോറിന്‍ 'അഴിമതി' ബാധിച്ച് കിടപ്പിലായ അയാള്‍ക്ക് 'അസഹിഷ്ണുത' കൂടി വന്നതോടെ മസ്തിഷ്‌ക മരണം സംഭവിച്ചു. ഇന്ന് അയാളുടെ (ഭരണഘടന) ദയാവധ ഹരജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

ഷാജഹാന്‍ പാറക്കടവ്

പ്രതികരണം

മതം ശാസ്ത്രത്തിനു പ്രചോദനം


എം. ആര്‍ വിഷ്ണുപ്രസാദിന്റെ ' ആവാസശാസ്ത്രം മനുഷ്യേതര ലോകത്തിന്റെ സാധ്യതകള്‍'  എന്ന ലേഖനത്തിലെ (ചന്ദ്രിക ആഴ്ചപ്പതിപ്പ് പുസ്തകം 600 ലക്കം 15) മതം ശാസ്ത്രനിരീക്ഷണങ്ങള്‍ക്ക് വിഘാതമാണെന്ന് ധ്വനിപ്പിക്കുന്ന ഭാഗങ്ങളാണ് ഈ കുറിപ്പിനാധാരം. ആധികാരികവും പഠനാര്‍ഹവുമായ പ്രസ്തുത ലേഖനം എന്തു കൊണ്ടും ആകര്‍ഷകവും അനിവാര്യവുമാണ്. പക്ഷെ, ' ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയാല്‍ പിന്നെ ചോദ്യങ്ങള്‍ എല്ലാം അവസാനിക്കുന്നു. എല്ലാം ദൈവം സൃഷ്ടിച്ചു എന്നു തീര്‍ച്ചപ്പെടുത്തുകയും പുസ്തകം അടച്ചു വെക്കുകയും ചെയ്യും. ' എന്ന ലേഖകന്റെ അഭിപ്രായത്തോട് വായനക്കാരനായ ഈ വിനീതന് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്താനുള്ളത്. പ്രസ്തുത പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് തെളിയാന്‍ ആഗോളതലത്തില്‍ അനുദിനം ദ്രുതഗതിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇസ് ലാം മതത്തെ കുറിച്ച് നിഷ്പക്ഷമായി പഠിച്ചാല്‍ മാത്രം മതിയാകും.
ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ശാസ്ത്രഗവേഷണങ്ങളും നിരീക്ഷണ പരീക്ഷണങ്ങളും അവാച്യമായ ദൈവിക പ്രതിഫലങ്ങള്‍ക്ക് ഹേതുകങ്ങളാണ്. കാരണം മനുഷ്യജീവിതത്തിന്റെ വിജയമാനദണ്ഡം ഹൃദയവിശുദ്ധിയാണ്. പ്രപഞ്ചസൃഷ്ടിപ്പിലെ അത്ഭുതങ്ങളെക്കുറിച്ചുള്ള ചിന്താനൈരന്തര്യം കൊണ്ട് വിശാലമായ ഹൃദയാന്തരങ്ങളില്‍ ആത്മീയമായ അനുഭൂതികള്‍ അധികരിക്കുമെന്നും തദ്വരാ അത്യന്തികവിജയത്തിന്റെ അളവുകോലായ ഹൃദയവിശുദ്ധി പ്രാപിക്കാമെന്നാണ് ഇസ്ലാം മതവീക്ഷണം. ' എന്റെ സമ്പത്ത് എന്റെ മക്കളും സഹോദരങ്ങളും പങ്കിട്ടെടുക്കും. എന്നാല്‍ അവര്‍ക്ക് പങ്കിട്ടെടുക്കാന്‍ സാധിക്കാത്ത ഒന്നുണ്ട്. അത് എന്റെ ഉന്നതകൃതിയും (കിതാബുല്‍ കിയ്മിയാഅ്) എന്റെ മഹത്തായ ഹൃദയവുമാണ്. അത് എന്റേതു മാത്രമാണ്' എന്ന വിശ്രുദ മുസ്ലിം ശാസ്ത്രജ്ഞന്‍ ജാബിറുബ്‌നു ഹയ്യാന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്് വിശ്വാസി ഹൃദയവും ശാസ്ത്രഗവേഷണവും തമ്മിലുള്ള അഭേദ്യമായ ഇണക്കത്തെയാണ്.
അതു കൊണ്ടാണ് ആകാശം, ഭൂമി, ഒട്ടകം, സമുദ്രം, ശരീരം, തേനീച്ച, സൂര്യചന്ദ്രനക്ഷത്രഗോളങ്ങള്‍, പക്ഷികള്‍, പ്രാണികള്‍ തുടങ്ങി പ്രകൃതിയിലെ മഹാത്ഭുതങ്ങളുടെ അനന്തവിഹായസ്സിലേക്ക് വിശുദ്ധ ഖുര്‍ആന്‍ (ദൈവികവചനങ്ങള്‍) മനുഷ്യകുലത്തെ നിരവധിയാവൃത്തി ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ (88:17-20) , (16:46) , (55:57) , ( 55:14) , (76:2) , (75:3,4) എന്നിവ ശകലം ഉദാഹരണങ്ങള്‍ മാത്രം. അല്ലാഹുവിന്റെ സൃഷ്ടിവൈശിഷ്ട്യത്തെ മനസ്സിലാക്കി അല്ലാഹുവിനെ കണ്ടെത്താനാണ് പ്രവാചകന്‍ മുഹമ്മദ് (സ) പഠിപ്പിച്ചത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്നറിയുന്ന വിശ്വാസിക്ക് എങ്ങനെ പുസ്തകം അടച്ചു വെക്കാന്‍ സാധിക്കും. അറിവന്വേഷണത്തിന്റെ അഗാധതകളിലേക്കൂളിയിട്ടിറങ്ങാന്‍ മറ്റാരേക്കാളും ബാധ്യസ്ഥന്‍ ദൈവവിശ്വാസിയാണെന്ന് വിശ്വസിക്കുന്നതല്ലേ യുക്തിസഹം.
ഖുര്‍ആനിന്റെ വെളിച്ചത്തില്‍  മുസ്ലിംകള്‍ തുടങ്ങി വെച്ചതല്ലാതെ ഒന്നും യൂറോപ്യന്മാര്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ചരിത്രസത്യമാണ്. ശാസ്ത്രഗവേഷണങ്ങള്‍ ഗലീലിയോയില്‍ നിന്നും ഐസക് ന്യൂട്ടണില്‍ നിന്നും ആരംഭിക്കുന്നത് ചരിത്രവിസ്മൃതിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളാണെന്നു വേണം മനസ്സിലാക്കാന്‍. ഗണിത ശാസ്ത്രം, ദര്‍ശനശാസ്ത്രം, ജ്യോതശാസ്ത്രം തുടങ്ങി ഒട്ടേറെ ശാസ്ത്രശാഖകളില്‍ നൈപുണ്യം തെളിയിച്ച രണ്ടാം ടോളമി എന്നറിയപ്പെട്ട വിശ്വപ്രസിദ്ധ ശാസ്ത്രസ്രോതസ്സ് കിതാബുല്‍ മനാളിറിന്റെ രചയിതാവും കൂടിയായ അബൂ അലി ഹസനിബ്‌നുല്‍ ഹസന്‍ (965-1045) ഗലീലിയോ, ന്യൂട്ടണ്‍ തുടങ്ങിയ ആധുനികരില്‍ ചെലുത്തിയ സ്വാധീനങ്ങള്‍ ക്രൂരമായി മറച്ചു വെക്കാന്‍ മടി കാണിക്കാത്തവരാണ് ബഹുഭൂരിഭാഗവും. വായുവില്‍ ഒരു ഭാരമുള്ള വസ്തുവിന്റെ ചലനസാധ്യതകള്‍ ഒരു പക്ഷിയുടെ രൂപത്തിലൂടെ പരീക്ഷിച്ചു കണ്ടെത്തിയ അബ്ബാസുബ്‌നു ഫിര്‍നാസിനെ (810-887) 1903 ല്‍ ആധുനിക രൂപത്തിലുള്ള വിമാനം പറത്തിയ റൈറ്റ് സഹോദരങ്ങളെ അറിയുന്ന എത്ര പേര്‍ക്കറിയാം. ആദ്യമായി ശ്വസനനാള ശസ്ത്രക്രിയ ആടുകളിലൂടെ നടത്തി ശസ്ത്രക്രിയ വിദ്യ ലോകത്തിനു പരിചയപ്പെടുത്തിയ ഇബ്‌നു സുഹ്‌റും (1904-1162) ഗോളശാസ്ത്രത്തില്‍ 146 ഗ്രന്ഥങ്ങള്‍ രചിച്ച അല്‍ ബിറൂനിയും കിതാബുല്‍ കിയ്്മിയാഅ് രചിച്ച ജാബിറുബ്‌നു ഹയ്യാനും (721-815) വിസ്മൃതിയിലാണ്ടു പോയ ചരിത്രത്തിന്റെ / പ്രഖ്യാപിതലക്ഷ്യാധിഷ്ഠിത ചരിത്ര വക്രീകരണത്തിന്റെ ഇരകള്‍ തന്നെയാണ്.
മതം ശാസ്ത്രത്തിനു വിരുദ്ധമാണെന്ന  സങ്കുചിത ചിന്താഗതിയില്‍ മാറ്റം വരാന്‍ വിശുദ്ധ ഖുര്‍ആനെന്ന വിശ്വശാസ്ത്ര വിജ്ഞാന കോശം മറിച്ചു നോക്കിയാല്‍ മതി. ഖുര്‍ആനെ പഴഞ്ചനാക്കി മാറ്റി വെക്കുന്ന ശാസ്ത്രപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. ഖുര്‍ആന്‍ ഒരു ശാസ്ത്രഗന്ഥമല്ലെങ്കില്‍ കൂടി ഖുര്‍ആനിലില്ലാത്ത ശാസ്ത്രങ്ങളേതുമില്ല എന്നത് അനിശേധ്യയാഥാര്‍ത്ഥ്യത്തിനു മുന്നിലിരുന്നു കൊണ്ടുള്ള ഇത്തരം അരികുവല്‍ക്കരണം അപലപിനീയമാണ്. പരിമിതമായ മനുഷ്യബുദ്ധിക്ക് അറിവിന്റെ ആ അക്ഷയഖനിയില്‍ നിന്നും അധികമൊന്നും പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നു മാത്രം.

ജുനൈദ് ചൊറുക്കള
കെ. കെ. എം ഇസ്ലാമിക് അക്കാദമി കാപ്പാട്്.
കടവന്‍ (H) അരിയില്‍ (PO), പട്ടുവം (VIA)
വെള്ളിക്കീല്‍
കണ്ണൂര്‍ (DIS), 670 134 (PIN)
9544447144


കഥ

   ഫൈസല്‍ മുള്ളൂര്‍ക്കര          


അണ്‍ ഗൂഗിളബിള്‍

ഡല്‍ഹി കേരളം ഹൗസിലെ 44ാം നമ്പര്‍ റൂമില്‍ നിന്നും വിനോദ് ധൃതിയില്‍ പുറത്തിറങ്ങി. ഇന്ന് ജീവിതത്തിലെ വിധി നിര്‍ണായക ദിനമാണ്.സിവില്‍ സര്‍വീസ് എന്ന വലിയൊരു കടമ്പയിലെ അവസാന ചവിട്ടു പടിയിലാണ് താനിപ്പോള്‍. ഇന്ന് 10:30 ന് നടക്കാനിരിക്കുന്ന അഭിമുഖത്തില്‍ കൂടി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കുട്ടിക്കാലം മുതല്‍ താന്‍ താലോലിച്ചു കൊണ്ടിരുന്ന വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോവുകയാണ്.8ാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനായി നാരായണന്‍ മാഷ് ചാര്‍ജ്ജെടുത്തതോടെയാണ് തന്റെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം മുളപൊട്ടിയത്. നാരായണന്‍ മാഷ് പാകിയ ആവിത്തിന് വെള്ളവും വളവും നല്‍കാന്‍ ഒരു പാട് പേരുണ്ടായിരുന്നു. അവസാനമായി പങ്കെടുത്തത് ദേബാശിഷ് ചാറ്റര്‍ജിയുടെ മോട്ടിവേഷന്‍ ക്ലാസിലായിരുന്നു.പരീക്ഷയുടെ തലേ ദിവസം നേരത്തെ കിടന്നുറങ്ങാനും പുറപ്പെടുന്നതിനു മുമ്പ് നന്നായി പ്രാര്‍ത്ഥിക്കാനും അദ്ധേഹം പറഞ്ഞിരുന്നു.താനത് അപ്പടി അനുസരിക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ 9:30 ന് ഉറങ്ങിയെന്നു മാത്രമല്ല ഇന്ന് മുറി വിടുന്നതിനു മുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഗണേശ വിഗ്രഹം പുറത്തെടുത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്്തിരുന്നു.
       കേരള ഹൗസില്‍ നിന്നും കരോള്‍ ബാഗിലെ ഇന്റര്‍വ്യൂസ്ഥലത്ത് ബസ്സില്‍ സഞ്ചരിക്കവേ അവന്‍ മനസ്സില്‍ കണ്ടത് തന്റെ വീടിനു മുന്നില്‍ തൂങ്ങാന്‍ പോകുന്ന നെയിം ബോര്‍ഡായിരുന്നു.
“വിനോദ് ചന്ദ്ര ശേഖര്‍ ഐ എ എസ്”
  ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ ബസ്സ് മുന്നോട്ടു നീങ്ങവേ ഇന്ത്യയെപ്പറ്റിയും ഡല്‍ഹിയെ പറ്റിയും ചരിത്രത്തില്‍ നിന്നും പഠിച്ച ഭാഗങ്ങള്‍ അവന്‍ ഓര്‍മിച്ചെടുത്തു.ചൈനയുടെ അധിനിവേശം ഡല്‍ഹിയെ വിറപ്പിച്ചതും മുഗള്‍രാജാക്കന്മാരുടെ പടയോട്ടവും രാജപുത്ര വീഴ്ചയും ഇന്ദിരാഗാന്ധിയുടെ “ഗരീബി ഹഠാവോ”യും ഇന്നലെയെന്ന പോല്‍ അവന്റെ മുന്നില്‍ തെളിഞ്ഞു.
  കരോള്‍ബാഗിലെത്തി, അഭിമുഖം തുടങ്ങാന്‍ ഇനിയും അല്‍പം   കഴിയണം, അവന്‍ ചുറ്റുവട്ടം വീക്ഷിച്ചു.തന്നെപ്പോലെ എത്രയെത്ര ആളുകളാണ് ഞാന്‍ കണ്ട അതേ സ്വപ്‌നവുമായി നടക്കുന്നത്.ഇവരില്‍ ചിലരുടെയെങ്കിലും സ്വപ്‌നങ്ങള്‍ വൃഥാവിലായിപ്പോവില്ലേ?
എന്തായിരിക്കും അപ്പോഴത്തെ മാനസികാവസ്ഥ?.....
 ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ടിരിക്കെ അഭിമുഖം തുടങ്ങിയെന്ന അറിയിപ്പുണ്ടായി.
 മുന്നില്‍ കണ്ട കണ്ണാടിച്ചില്ലില്‍ നോക്കി അവന്‍ മുടിയും കഴുത്തില്‍ കെട്ടിയ ടൈയും ശരിയാക്കി അല്‍പ സമയത്തിനു ശേഷം അവന്റെ ഊഴമായി. അവന്‍ ധൈര്യം സംഭരിച്ച് കടന്നു ചെന്നു. മദ്ധ്യ വയസ്‌കരായ 6 പേര്‍ ഒരു വൃത്തത്തില്‍ ഇരിക്കുന്ന കൂട്ടത്തില്‍ ഒരാള്‍ സത്രീയാണ് .നടുവിലായി ഇട്ടിരുന്ന കസേരയില്‍ അവനിരുന്നു,
ഇന്റര്‍വ്യൂ പാനലിന് മുമ്പാകെ സമര്‍പ്പിച്ചിരുന്ന ബയോഡാറ്റ ആസ്പദമാക്കിയായിരുന്നു ഒന്നാമത്തെ ആളുടെ ചോദ്യങ്ങള്‍.
രണ്ടാമത്തെയാള്‍ക്കറിയേണ്ടത് ഇന്ത്യയുടെ സമ്പദ്ഘടനക്ക് ചൈനയുടേതിനേക്കാള്‍ എന്ത് മേന്മയാണുള്ളതെന്നായിരുന്നു.ഇവ രണ്ടിനും ഒഴുക്കന്‍ മട്ടിലുള്ള ഇംഗ്ലീഷില്‍ അവന്‍ മറുപടി നല്‍കി.
'ഒരു ശിശുവിന്റെ വളര്‍ച്ചയില്‍ അമ്മയുടെ മുലപ്പാലിന്റെ പങ്കെ്ന്താണ ്'? ചോദിച്ചത് ഇന്റര്‍വ്യൂ ബോഡിലുള്ള വനിതാ അംഗം.
തികച്ചും അപ്രതീക്ഷിതമായ ചോദ്യം.കുപ്പിപ്പാലിന്റെ മധുരം മാത്രമറിഞ്ഞ അവന്റെ ബോധമണ്ഡലത്തിനും അപ്പുറമായിരുന്നു  അമ്മിഞ്ഞപ്പാലിന്റെ കിടപ്പ്.അവന്‍ നിശബ്ദനായി,അവന് തലകറങ്ങും പോലെ തോന്നി, അവന് ആത്മവിശ്വാസം ചോര്‍ന്ന്‌പോയി
ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയില്‍ അവന്‍ ചിന്തിച്ചത് അമ്മിഞ്ഞപ്പാലിനെന്ത് മേന്മ എന്നായിരുന്നു. കയ്യിലുള്ള ഐഫോണില്‍  ഗൂഗിളെടുത്ത് അവന്‍തപ്പി. ലോകത്തിലുള്ള സര്‍വ്വവും തന്റെ വിരല്‍തുമ്പില്‍ തന്ന ഗൂഗിള്‍ ഈപ്രാവശ്യം കാണിച്ചു കൊടുത്തത് ചില നഗ്നസ്തനങ്ങളുടെ ചിത്രങ്ങളായിരുന്നു.വീട്ടിലെത്തിയ ഉടനെ അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു.ആ മാറിടം അവനോടെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു
ഗൂഗിളിനും പറഞ്ഞുതരാനാവാത്ത എന്തോ ഒന്ന്....



ഫൈസല്‍ മുള്ളൂര്‍ക്കര
ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷം
കെ.കെ എം ഇസ്ലാമിക് അക്കാദമി കാപ്പാട്.
കാപ്പാട് (പിഒ) ചേമഞ്ചേരി,
കോഴിക്കോട് 673 304
95 4444 71 44
Faisalyousaf203@gmail.com


കവിത

 ജുനൈദ് കെ വി ചൊര്‍ക്കള            


കറുപ്പിച്ച ബിന്ദു

ഇനിയുമൊരു വെടിവെപ്പു വേണമാവും
ഇവിടെ “കുര്‍ദി“തന്‍ “മൗനമാം രോദനം” കേള്‍പ്പാന്‍
ശാന്തമായി മണ്ണില്‍ മയങ്ങുമൊരു സഹതാപ
പ്രതിരൂപമല്ലോ കരഞ്ഞത്
പ്രതിയോഗി തന്‍ ഹൃദയ നോവോര്‍ത്തപ്പൈതല്‍
കരയാന്‍ മടിച്ചിട്ടിരിക്കയാവോ?
വര്‍ഗ്ഗീയ വിഷലിപ്ത ഹൃദയങ്ങളൊന്നി
ച്ചൊരേ ബിന്ദുവില്‍ കണ്ണു നട്ടിരിക്കുന്നു
കറുപ്പിച്ചൊരാ ബിന്ദു വീണ്ടും കനക്കുവാന്‍
ജന്മമാം നിധി പോലും ബലി നല്‍കിടുന്നു
ആ ബിന്ദുവില്‍ തട്ടാത്തതെന്തും അപക്വമായി
വെറുതെയേകാന്തമായലയുന്നു

കല കരുണ തന്‍ കവിതയില്‍ മുങ്ങി
താളാത്മക ചക്രവാളങ്ങള്‍ പടച്ചിടേണ്ടേ?
കാലനായ് കരിംഭൂതങ്ങളായ് കലാപങ്ങളില്‍
കലിയിളപ്പിക്കുവാനാണോ കല?

മാപ്പെരിക്കലെങ്കില്‍ മാപ്പ് മാപ്പു തന്നെ
പ ക്ഷെ മാപ്പിന്‍ ഖനിക്കുമൊരഗ്രമില്ലേ
തന്ന മാപ്പൊരല്‍പ്പം ഹാ തിരിച്ചുതായോ
വീണ്ടുമേകാ മൊരായിരം മാപ്പ് മാപ്പ്




ജുനൈദ് കെ വി ചൊര്‍ക്കള
കെ കെ എം ഇസ്്‌ലാമിക് അക്കാദമി കാപ്പാട്
ചേമഞ്ചേരി, കോഴിക്കോട് 673 304

ലേഖനം

കെ. കെ. സിദ്ദീഖ് പുവ്വാട്ടുപറമ്പ്

കാരുണ്യം കേഴുന്ന കാലം

 മുപ്പതുകളിലെ നാസി ജര്‍മ്മനിയില്‍  നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട് വരികയായിരുന്നവനോട് അവിടെ ആരാണ് ഭരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഭയം എന്ന് മറുപടി പറഞ്ഞതായി ബ്രഹ്ത് ഒരു കവിതയില്‍ കുറിക്കുന്നുണ്ട്. സമകാലിക ലോകത്ത് പൊതുവിലും നമ്മുടെ ഇന്ത്യയില്‍ പ്രത്യേകിച്ചും ഭയം ഭരണം കടുപ്പിച്ചിരിക്കുന്നു. ഭയത്തിന്റെ ഭരണം എന്നത് കൊണ്ട് ഫാസിസ്റ്റ് ഭരണ രീതി മാത്രമല്ല ഉദ്ദ്യേശിക്കപ്പെടുന്നത്. പ്രത്യുത നാള്‍്ക്കുനാള്‍ വര്‍ധി്ക്കുന്ന മ്യഗീയ സംസ്‌ക്കാരത്തിന്റെ അധിനിവേഷവും വ്യാപനവുമാണ് ഭയമായി ഹ്യദയങ്ങളില്‍ നിറയുന്നത്.
പുതുവാര്‍ത്തകള്‍ അറിയുന്നിടത്ത് മനുഷ്യരിലുള്ള പ്രതികരണം വ്യത്യസ്തമാണ് എഴുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതുകാലത്തിന്റെ പീഢന,കൊലപാതക, ഭീകരവാര്‍ത്തകള്‍ വിശ്വസിക്കാനോ യഥാവിധി ഉള്‍ക്കൊള്ളാനോ കഴിയില്ല. അന്‍പത് പിന്നിട്ടവര്‍ ഭൂരിഭാഗവും ആ കഥന വാര്‍ത്തകള്‍ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും അയവിറക്കുകയുമെല്ലാം ചെയ്യുന്നത് എരിയുന്ന ഹൃദയത്തോടയും നിറയുന്ന കണ്ണുകളോടുമായിരിക്കും. അപ്പോള്‍ നവ വിദ്യാര്‍ത്ഥി തലമുറക്ക് ക്ലാസ് മുറികളില്‍ നിന്നും  നരച്ച് തുടങ്ങിയ, ജ്ഞാനം കുനിപ്പിച്ച ഗുരുനാഥന്റെ ആദരാദരങ്ങള്‍ വിറച്ച് കൊണ്ട് വേദനയില്‍ വദനം വെന്ത് മൊഴിയുന്നത് കേള്‍ക്കാം 'ഹാ ചില കാമ പിശാചുക്കള്‍ ഇറങ്ങിയിരിക്കുന്നു ഇന്ന്, പൈതങ്ങളെപ്പോലും വെറുതെ വിടുന്നില്ല ശാപം! ദൈവമേ നീ കാക്കുക'. എന്നാല്‍ ഭൂരിഭാഗം യുവതലമുറയേയും കേട്ടമാത്രയില്‍ ഒരുഗ്രന്‍ മാനവികകമന്റ് എന്നതിലുപരിയായി ഈ വാര്‍ത്തകള്‍ കൂടുതലൊന്നും അലോസരപ്പെടുത്തുന്നില്ല സംഘടനാതലങ്ങളില്‍ അജണ്ടകളാക്കി ഇവയെ  അവര്‍ തരംപോലെ ചൂഷണം ചെയ്യുന്നതിനെ മറക്കുന്നില്ല (സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ യുവനായകര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ ക്കേസില്‍ ആരോപണ വിധേയരാവുകയുണ്ടായല്ലേ) കാരണം അതവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ന്യൂജെന്നിനെ സംബന്ധിച്ചിടത്തോളം ഇതനിവാര്യവും സ്വാഭാവികമായി പരിമിതപ്പെട്ടേക്കാം. നാഥാ നീയാണ് കാവല്‍!
  ലിംഗസമത്വ വാദവുമായി ഫാറൂഖ് കോളേജിനെ ചര്‍ച്ചയാക്കിയ രതി വൈകൃതക്കാര്‍ അറിഞ്ഞിരിക്കും പഠന സഹായത്തിന് സഹവിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വിളിച്ച് കൂട്ടുകാരോടൊത്ത് പിഢിപ്പിച്ച് വിട്ട ഡല്‍ഹിയിലെ പത്താം ക്ലാസുകാരന്റെ കഥ. എന്തിനതികം, സമൂഹത്തിന്റെ ലൈംഗിക സ്വാതന്ത്രത്തിനു വേണ്ടി ചുംബന സമരം നടത്തിയ പശുപാല ദമ്പതിമാര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ മാനവികതയോട്, മനുഷ്യകുലത്തോട് ചെയ്ത കൊടും ക്രൂരതകള്‍. വിദ്യാഭ്യാസം നേടേണ്ട കുടുംബത്തിനും കളിക്കൂട്ടുക്കാര്‍ക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കേണ്ട ഇളം പെണ്‍ തരികളെപ്പോലും വഞ്ചിച്ച്  കടത്തിക്കൊണ്ടു പോയി പണത്തിന് വേണ്ടി അന്യര്‍ക്ക്് ആ ഇറച്ചി വിറ്റ് കാട്ടുക്രൗര്യങ്ങള്‍,അന്നവര്‍ക്ക് വീരപരിവേശം നല്‍കിയ മാധ്യമങ്ങള്‍,മാനവികതയിലും മാധ്യമ ധര്‍മത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സമൂഹത്തോ ട് മാപ്പ് പറയേണ്ടേ. അതിനു പകരം 'എന്നെതല്ലണ്ടമ്മാവാ' നയത്തില്‍ ന്യായീകരണങ്ങള്‍ വിളമ്പുന്നത് 'മാതൃഭൂമി'യാകുമ്പോള്‍ വലിയ കൗതുകമില്ല എന്നാലും അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു മാത്രമല്ല,പശുപാലന്റെ വിപ്ലവാശയത്തെ ചര്‍ച്ചചെയ്യുമ്പോള്‍ പിതാവിന്റെ അഭിപ്രായം കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും.
   ചുംബന സമരം അരങ്ങേറിയ സമയംതന്നെ പോലീസിനുപുറമെ ചില മാധ്യമങ്ങളും ദീര്‍ഘ വീക്ഷണത്തോടെ ആഭാസസമരരീതിയെ നിരീക്ഷിച്ചിരുന്നു. സെക്‌സ്ടൂറിസം വഴി എയ്ഡ്‌സിന്റെ മൊത്തവല്‍പ്പനക്കാരനായിമാറിയ താഴ്‌ലാന്റിന്റെ നിന്ദ്യ ഗതിയിലേക്ക് ദൈവനാടിനേയും വലിച്ചിയക്കാനുള്ള കോര്‍പറേറ്റ് കുതന്ത്രങ്ങളുടെ ഉല്‍പ്പന്നമാണിതെന്ന് ആപഠ നങ്ങള്‍ അന്ന് വ്യക്തമാക്കി. കാലം  സാക്ഷ്യപ്പെടുത്തലിന്റെ വഴിയിലാണ്. സ്ത്രീക്ക് വേണ്ടിയുള്ള ലിംഗ സമത്വ മുന്നേറ്റങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ ഫിഫ്റ്റി ഫിഫ്റ്റിയടക്കം എല്ലാ തലങ്ങളിലും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.എന്നാല്‍ ഈ സമത്വം അവളുടെ സുരക്ഷയെ ഉറപ്പ് വരുത്തിയോ എന്നതിന് സമത്വ വാദികള്‍ മറുപടി പറയണം.ലിംഗാടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് തന്നെയാണ് എന്റെയും വിശ്വാസം.എന്നാല്‍ അത് നവസമത്വവാദികള്‍ വ്യാഖ്യാനിക്കുന്ന സ്ത്രീ-പുരുഷ വ്യക്തിത്വ ഭിന്നതകളെ പോലും മറന്നുകൊണ്ടുള്ളതല്ല.മറിച്ച് ഉള്‍കൊണ്ടുകൊണ്ടുള്ളതാണ്.സ്ത്രീകളേയും കുട്ടികളേയും വളര്‍ത്തുന്ന,സംരക്ഷിക്കുന്ന മൂ ല്ല്യ ബോധമുള്ള മനുഷ്യരില്‍നിന്നും തങ്ങളുടെ തോന്നിവാസങ്ങള്‍ക്കും വാണിജ്യ താല്‍പര്യങ്ങള്‍ക്കും അവളെ ചൂഷണം ചെയ്യാന്‍ കഴിയാതെ വരുമ്പോ ഴുണ്ടാകുന്ന വിഭ്രാന്തികളാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രകൃതി വിരുദ്ധ വാദികള്‍ സിദ്ധാന്തിക്കുന്നത്.വിശന്നു വലയുന്ന ഈ സിംഹങ്ങള്‍ ഇരകള്‍ക്കായി ആക്രോശം കൂട്ടുമ്പോല്‍ ധര്‍മ ബോധമുള്ള മനുഷ്യര്‍ പറയുന്നു ഞങ്ങളിവരെ വിട്ടുതരില്ലെന്ന്.
  'അവരെന്റെ എല്ലുകള്‍ ഒടിച്ചു. വേദന സഹിച്ച് ഞാന്‍ ചാകാറായി. എന്നാലും എന്റെ മക്കളെ പോലീസ് പിടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല അവരെ പോലീസ് വേദനയാക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.' സ്വന്തം മക്കളാല്‍ അക്രമിക്കപ്പെട്ട് ആശുപത്രിയില്‍ വേദനക്കൊണ്ട് പുളയുമ്പേഴും ഒരു മാതൃത്വം മൊഴിഞ്ഞ സമ്മി ശ്ര വികാരങ്ങളങ്കുരിപ്പിക്കുന്ന ഈ വാക്കുകള്‍ നമുക്ക് വായിക്കേണ്ടിവന്നു. കാരുണ്യം കിട്ടാകനിയാകുന്ന കാലം.മൂല്ല്യങ്ങളൊന്നുമറിയാത്ത പുതുതലമുറക്ക് മൂല്ല്യങ്ങള്‍ മാത്രമറിയുന്ന മുന്‍തലമുറയുടെ ഈ മാതൃപ്രതീകം പഠിച്ച് തീരാത്ത ഒരു സമസ്യയാണ്
  ആല്‍പ്‌സ് മലനിരകളില്‍ വിമാനം തകര്‍ന്ന് വീണ് 150 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ (2015 മാര്‍ച്ച്)വിമാനം നിയന്തിച്ചിരുന്ന സഹ പൈലറ്റ് ആന്ദ്ര ലുബിറ്റ്‌സ്, 'ലോകം എക്കാലവും ഓര്‍ക്കുന്ന ഒരു ഹീന കൃത്യംചെയ്യുമെന്ന്'   തന്നോട് പറഞ്ഞിരുന്നതായി  ജര്‍മന്‍ പത്രം ബില്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ കാമുകി വ്യക്തമാക്കി.പീഢന കഥകളുടെ പെരുവെള്ളപ്പാച്ചിലില്‍ ചോരപൈതലുകള്‍ വരെ നിറഞ്ഞൊലിച്ചപ്പോള്‍ 'ഓടുന്ന വണ്ടികളൊരു' പഴങ്കതയായിമാറി.അധികാര മുഷ്‌ക് കൊണ്ടല്ല,മനോവൈകൃതങ്ങള്‍ കൊണ്ട് ഭൂമി വാസയോഗ്യ മല്ലാതായി മാറുന്നുവോ?സ്വഭവനത്തില്‍ പോലും ലിംഗ ഭേദമില്ലാതെ(!) കുട്ടികള്‍ അരക്ഷിതരാകുമ്പോള്‍,പ്രായ ഭേദമില്ലാതെ സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ മാനിഷാദ പാടാന്‍ ക്രൗഞ്ചമിഥുനങ്ങള്‍ പോലുമില്ലെയോ!?കാടുകളും കയ്യടക്കപ്പെട്ടല്ലോ!.
     രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ അവാച്യമായ അനിവാര്യതയുടെതായിരുന്നു.'നഗരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും മുമ്പേ മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക.സ്വഛ് ഭാരത് കൊണ്ട് പൂര്‍വ്വ സൂരികള്‍ അതാണര്‍ത്ഥമാക്കിയത്'.അന്ത്യ പ്രവാചകര്‍ തിരുനബി(സ്വ) പറഞ്ഞു:'അറിയുക,ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്.അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി.അത് മലിനമായാല്‍ ശരീരം മുഴുക്കെ മലിനമായി.അറിയുക അതാണ് ഹൃദയം'.
കാരുണ്യത്തിനും ശാന്തിക്കുമായി കേഴുന്ന കാലിക ലോകത്തിന് മൂല്യങ്ങളുടെ സന്ദേശങ്ങളാണ് ആവശ്യം.'അജ്ഞതയുടെ കാലമെന്ന്' വിളിക്കപ്പെടുന്ന ആറാം നൂറ്റാണ്ടില്‍ പോലും ഓരോ വര്‍ഷത്തിലും അക്രമങ്ങള്‍ നിശിദ്ധമായ നാലുമാസം അവര്‍ ആചരിച്ചിരുന്നതായി കാണാം.എന്നാലിന്ന് അക്രമമില്ലാത്ത ഒരു ദിനമെങ്കിലുമുണ്ടോ?മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക,് സമൂഹങ്ങളില്‍ നിന്ന് സമൂഹങ്ങളിലേക്ക്, നായകരില്‍ നിന്ന് അനുയായികളിലേക്ക് വിഘടനത്തിന്റേയും വിഭാഗീയതയുടേയും ദുരവാക്കുകള്‍ക്ക് പകരം നന്മയുടെ,സ്‌നേഹത്തിന്റെ സംവേദനങ്ങള്‍ വ്യാപിക്കണം.മതങ്ങളെല്ലാം ശാന്തിയുടെ സന്ദേശങ്ങളാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യമാണല്ലോ.പക്ഷേ എന്നിട്ടും ആ വിരോധാഭാസത്തിന് നാം സാക്ഷികളാകേണ്ടി വരുന്നു.ഇന്ത്യന്‍ ഫാഷിസം ഹിന്ദു മതത്തെ മറയാക്കി ന്യൂനപക്ഷങ്ങളെ വിരട്ടുന്നു.ആഗോള തലത്തില്‍ ഭീകരത സൃഷ്ടിക്കുന്ന ഐഎസ്  ഇസ്ലാമിന്റെ പേരു പറയുന്നു.ബുദ്ധ തീവ്രവാദികളും സിഖ്തീവ്രവാദികളും അധിനിവേഷത്തിന്റെ വക്താക്കളായ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും തഥൈവ. മതത്തെ രാഷ്ട്രീയ ലാഭത്തിന്റെ ആയുധമാക്കുന്ന ഈ കപടര്‍ക്ക് ലോകം മതകീയത വകവെച്ച് കൊടുക്കരുത്.പ്രതിഭീകരതക്കുപകരം മതങ്ങളുടെ മഹിതസന്ദേശങ്ങള്‍ വ്യാപിപ്പിക്കാന്‍ യു.എന്‍. ഒയും ലോക രാഷ്ട്രങ്ങളും നവരീതികള്‍ സ്വീകരിക്കണം.വ്യത്യസ്ത മതപണ്ഢിതര്‍ ഒരുമിച്ച് ഒരേ സ്വരത്തില്‍ ഈ സന്ദേശങ്ങള്‍ കൈമാറുന്ന വേദികള്‍ സൃഷ്ടിക്കപ്പെടണം.


കെ. കെ. സിദ്ദീഖ് പുവ്വാട്ടുപറമ്പ്
ബി. എ. സോഷോളജി മൂന്നാം വര്‍ഷം
കെ. കെ. എം. ഇസ്ലാമിക്ക് അക്കാദമി - കാപ്പാട്
കാപ്പാട് (po), ചേമഞ്ചേരി (via), കോഴിക്കോട്
673 304 (pin) 95 44 44 71 44 (Phone)




ലേഖനം

സിയാദ് ചെറുവറ്റ

സമുദായിക ജീര്‍ണ്ണത വിദ്യാസമ്പന്നതയുടെ സൃഷ്ടിയോ?

   സാമുദായികതയുടെ അക്ഷരാര്‍ത്ഥമോ അതിന്റെ ശാബ്ദിക സന്ദേശങ്ങളോ പ്രകടമാകുന്നിടത്തല്ലാം അതിന്റെ അനുരൂപമെന്നോണം അളവറ്റ വായാടോപങ്ങളും വാദപ്രതിവാദങ്ങളും ഉയര്‍ന്ന് വരാറുണ്ട്. സമാധാനം,സഹിഷ്ണുത, തുടങ്ങിയ ഔപചാരിക സിമ്പലുകളെ നാഴികക്ക് നാല്‍പത് വട്ടമെന്നോണം വിളിച്ച് കൂവുന്ന സാമൂഹികാദര്‍ശ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ഈ'സാമുദായികത'യെന്ന ഈസംജ്ഞക്ക് അടിത്തറ പാകുന്നത് എന്ന സത്യത്തോട് ഓരം ചേര്‍ന്ന് വേണം ഇവിടെ ജീര്‍ണ്ണതയെ കാണാനും അറിയാനും .

വിജ്ഞാനം,സത്ത,സ്വാംശീകരണം;

    വിദ്യാഭ്യാസമെന്ന മൂലാംശം ചേര്‍ത്താണ് മനുഷ്യനെന്ന പ്രതിഭാസത്തെ സാമൂഹികജീവിയുടെ അച്ചിലേക്ക് മാറ്റുന്നത്. എല്ലും തോലും അണിഞ്ഞ കേവല രൂപത്തിലേക്ക് സ്വത്വം പടക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ഇതിന്റെ ചാക്രിക സംവിധാനങ്ങളിലൂടെ കറങ്ങിവരുന്ന ഏതൊന്നിനെയും വിദ്യാസമ്പന്നനെന്ന് വിളിക്കുന്നതാണ് ആധുനികതയുടെ പതിവ്. ഇവിടെ നിര്‍മ്മാണഘട്ടത്തില്‍ ചേര്‍ക്കപ്പെടേണ്ട മൂലകങ്ങള്‍ എത്രയളവില്‍ ചേര്‍ക്കപ്പെടുന്നുവെന്നതിനെയാശ്രയിച്ചിരിക്കുന്നു ഉല്‍പന്നത്തിന്റെ ഗുണമേന്മയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതില്‍ നിന്നും ഏറെ വൈദൂര്യം പ്രാപിച്ചു കഴിഞ്ഞു പുതിയ സമൂഹം, ഇവിടെ സത്ത ചോര്‍ന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലൂടെ ഉരവം കൊള്ളുന്ന സാമുദായികതയിലേക്ക് കടക്കുന്നത് സാമുദായികതയെ ദാരുണമാം വിധം ജീര്‍ണ്ണതകള്‍ക്ക് വിധേയമാക്കുന്നു എന്ന് കാണാം .
ചേര്‍ച്ചയറ്റ ജ്ഞാന സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ രാഷ്ട്രം അതിമുന്നേറ്റം കാഴ്ചവെച്ചുഎന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ പോലും മഹിത ഭാരതത്തിന് ഇടം കണ്ടെത്താനാവാതെ പോയത്. ആദ്യ 30 കള്‍ക്കിടയില്‍ തന്നെ ബോംബെ ഐ.ഐ.ടി (IIT) യെമാത്രം കണ്ടെത്തി പഠനറിപ്പോര്‍ട്ട് ചുരുക്കുകയായിരുന്നു.

ജ്ഞാന ബേധ പൂരക സങ്കല്‍പം;

  വിവിധങ്ങളായ വിജാഞാനീയങ്ങളെ ഹോള്‍സെയില്‍ നിലക്ക് വായിലൂടെ കടത്തുക എന്നതിലപ്പുറം വ്യക്തിജീവിതത്തിലേക്ക്, പരജീവ സ്‌നേഹത്തിലേക്ക് പാലം പണിയാന്‍ കേവല വിദ്യാഭ്യാസത്തിന് സാധിക്കുന്നില്ല എന്നത് സംശയലേശമന്യെ ഉയര്‍ത്തിക്കാണിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് . ജ്ഞാനത്തില്‍ നിന്ന് തിരിച്ചറിവ്, ബോധം, എന്നിവയെ അടര്‍ത്തിയെടുത്തത് മുതലാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ തിരികൊളുത്തിയത്.
   വ്യക്തിജീവിതത്തില്‍ തോറ്റ് തുന്നം പാറിയവര്‍ സമൂഹത്തിലേക്കും സമുദായത്തിലേക്കുമിറങ്ങി എന്നത് ജീര്‍ണ്ണതയുടെ മൂലക്കല്ലായി കാണാന്‍ സാധിക്കും

സാമുദായികത,. സംഘര്‍ഷം, താത്വിക പരിവേഷം;

    സത്ത ചോര്‍ന്ന സ്വത്ത നിര്‍മ്മിതിയില്‍ നിന്നകന്ന ജ്ഞാന പ്രക്രിയകളിലും പ്രകടനങ്ങളിലുമായി സമുദായ ജീര്‍ണ്ണതയെ ഒതുക്കുന്നത് തനിവത്തമായിരിക്കും . മത ഭൗതിക ജ്ഞാനീയങ്ങളില്‍ ഔന്നിത്യം പ്രാപിച്ചവര്‍ തന്നെ തീവ്ര മത ഭ്രാന്തന്മാരാവുന്നതും ആധുനികതയുടെ നേര്‍ക്കാഴ്ചയാണ്.
  താത്വിക പരികല്‍പനയില്‍ സാമുദായിക ജീര്‍ണ്ണതയെ ഭൂരിപക്ഷത്തിന്റെ അഹങ്കാരവും ന്യൂനപക്ഷത്തിന്റെ അതിഭീതിയും ആധാരമാക്കി അളക്കേണ്ടിവരും. ഭൂരിപക്ഷ ഹുങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷ കാഴ്ചകളും സുലഭമാണ്, ഭാരതീയ മണ്ഡലത്തിലെ ഹൈന്ദവ താണ്ഡവങ്ങളെ അങ്ങനെ മാത്രം കാണേണ്ടിയിരിക്കുന്നു.
  ഇതിനെക്കുറിച്ച് അഴീക്കോടിന്റെ പാചകം ഇവിടെ പ്രസക്തമാണ്.
      ' ഹാലിളകിയ ഹിന്ദു ഹിന്ദുവല്ല. ഇന്ത്യക്കാരനല്ല വെറും ഭ്രാന്തനാണ് . മത ഭ്രാന്ത് ഏറ്റവും വലിയ സാംക്രമിക രോഗമാണ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളെ കൊന്ന് തീര്‍ക്കുന്ന സാംക്രമിക വ്യാധിയാണത്. ഇവിടെ മതഭീകരതയെന്ന സംജ്ഞക്ക് മരണം സംഭവിക്കുന്നു. അവ കേവല വ്യക്തി സംബന്ധം മാത്രമായി മാറുന്നു. ഇതേ യാഥാര്‍ത്ഥ്യം വെച്ച് തന്നെ ന്യൂനപക്ഷത്തെയും കാണാം .
   വിജ്ഞാന മണ്ഡലത്തില്‍ നിന്ന് കാലക്രമേണ പുറം തള്ളപ്പെട്ട സഹിഷ്ണുത, സമാധാനമെന്ന പാഠ്യ ഭാഗങ്ങളാണ് ഈസംഘര്‍ഷത്തിന് പിന്നിലെന്നത് പകല്‍ പോലെ സുവ്യക്തമാണ്.



പ്രതികരണം


ജുനൈദ് ചൊര്‍ക്കള

പ്രവാചകനിന്ദ: ചരിത്രമറിയാത്തവന്‍ പാഠം പഠിക്കും


പ്രവാചക നിന്ദയുടെ പരമപദം കടന്ന് പ്രസ്താഅവ്യയോഗ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്തിയ മാതൃഭൂമി നഗരം പതിപ്പിലെ ഏതോ കുപ്രസിദ്ധ അജ്ഞാത സാഹിത്യകാരനും ടിയാന്റെ പിന്തുണക്കാരും മനസ്സിലാക്കേണ്ട ശകലം ചരിത്ര ഗുണപാഠങ്ങള്‍ രേഖപ്പെടുത്തുകയാണിവിടെ.
നബി (സ) പ്രവാചകലബ്ധിക്കു ശേഷം അബൂഖുബൈസ് പര്‍വ്വത ശിഖിരത്തില്‍ വെച്ച് ഇസ്ലാം മതപ്രചാരണത്തിന്റെ പരസ്യപ്രഖ്യാപനത്തിന് പ്രാരംഭം കുറിച്ച സന്ദര്‍ഭത്തില്‍ ഏകദൈവവിശ്വാസത്തിന്റെ സുന്ദര സന്ദേശം കേള്‍ക്കേണ്ട മാത്രയില്‍ വൈകാരികമായി പ്രതികരിക്കാന്‍ ആദ്യമായി ധൈര്യം കാണിച്ചത് തങ്ങളുടെ പിതൃവ്യനായ അബൂലഹബായിരുന്നു. നിങ്ങളുടെ കരങ്ങള്‍ നശിച്ചു പോകട്ടെ എന്ന അയാളുടെ ധിക്കാരപരമായ ശകാരവര്‍ഷത്തിനെ വിശുദ്ധ ഖുര്‍ആന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു കൊണ്ട് മസദ് എന്നു പേരുള്ള ഒരദ്ധ്യായം തന്നെ അവതീര്‍ണ്ണമായി (അദ്ധ്യായം. 111) അബൂലഹബും ഭാര്യ ഉമ്മുജമീലയും ശ്വാശതമായ നരകശിക്ഷക്കു പാത്രീഭൂതരാണെന്നായിരുന്നു ഖുര്‍ആനിന്റെ പ്രഖ്യാപനം. ഭാര്യ ഈ വിഷയത്തില്‍ അബൂലഹബിന്റെ പിന്തുണക്കാരിയായിരുന്നു എന്ന് ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കുക. ഈ അദ്ധ്യായം അവതീര്‍ണ്ണമായതറിഞ്ഞ് നബി (സ)യെ വധിക്കാന്‍ പുറപ്പെട്ടിരുന്നു അവള്‍. എന്നാല്‍ നബി(സ) യുടെ കൂടെയിരുന്നിരുന്ന അബൂബക്കര്‍ സിദ്ദീഖ് (റ) വിനെ കണ്ട അവളുടെ അതേ കണ്ണുകള്‍ക്ക് നബി (സ) യെ കാണാനുള്ള കാഴ്ച ശക്തി അല്ലാഹു തആല നല്‍കിയില്ല.
പരലോകശിക്ഷക്കു പുറമെ ഇഹലോകത്തും കഠിനമായ നിന്ദ്യതയായിരുന്നു പ്രവാചക നിന്ദയുടെ പരിണിതിയെന്നോണം അബൂലഹബിന് അനുഭവിക്കേണ്ടി വന്നത്. ഇസ്ലാം മതത്തിന്റെ നിര്‍ണായക ഘട്ടമായിരുന്ന ബദ് ര്‍ യുദ്ധാനന്തരം അയാള്‍ക്ക് അദസ് എന്ന ഒരു മാറാവ്യാധി പിടിപെടുകയായിരുന്നു. മരണാസന്നരോഗിയായ അയാളെ ദുര്‍ഗന്ധം സഹിക്കവയ്യാതെ കൂട്ടുകുടുംബങ്ങളും ബന്ധുമിത്രാതികളും ഒരു നായയുടെ വില പോലും നല്‍കാതെ ആട്ടിത്തൊഴിക്കുകയും മരണാനന്തരം ഒരു കുഴിയിലേക്ക്  വടിക്കഷണം കൊണ്ട് ഉരുട്ടിത്തള്ളി വിട്ട് ദൂരെ നിന്നും കല്ലെറിഞ്ഞ് കുഴി മൂടുകയാണുണ്ടായത്. ( തഫ്‌സീറു റൂഹുല്‍ മആനി: അദ്ധ്യായം111).
കുലീനമായ ആഭിജാത്യനും വ്യക്തിപരമായ അന്തസ്സും കൊണ്ട് സര്‍വ്വാദരണീയനായ ഖുറൈശീ പ്രമുഖന് ഇങ്ങനെയൊരു ഗതികേടു വന്നതിന്റെ പിന്നില്‍ തബ്ബന്‍ ലക യാ മുഹമ്മദ് ( മുഹമ്മദ് നിന്റെ കരങ്ങള്‍ നശിക്കട്ടെ ) എന്ന വാക്കുകളായിരുന്നു എന്ന് ഗൗരവതരമായി വായിച്ചറിയേണ്ട ചരിത്രസത്യമാണ്. എന്നാല്‍ നബി (സ) യുടെ ജന്മവാര്‍ത്തയറിഞ്ഞപ്പോള്‍ തന്റെ അടിമസ്ത്രീയായ സുവൈബതുല്‍ അസ്ലമിയ്യയെ മോചിപ്പിച്ച് കൊണ്ട് സര്‍വ്വലോക സന്തോഷത്തില്‍ പങ്കു ചേര്‍ന്നതു കാരണമായി ഇതേ അബൂലഹബിന് നരകത്തില്‍ നിന്നും ഒരിറ്റു ദാഗജലത്തിനായി അലമുറയിടുന്ന ദാരുണമായ സാഹചര്യത്തില്‍ എല്ലാ തിങ്കളാഴ്ചയും തന്റെ വിരലുകള്‍ക്കിടയിലൂടെ തെളിനീര്‍ ലഭിക്കുമെന്നാണ് പ്രമാണം. ഇതില്‍ ഏതു വേണമെന്ന ആലോചന അഹംഭാവികളായ അഭിനവ എഴുത്തുകാരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
ഇനി പ്രവാചക നിന്ദയുടെ തിക്തഫലങ്ങള്‍ രുചിച്ചറിഞ്ഞ മറ്റൊരു ഖുറൈശിയെ പരിചയപ്പെടാം. വലീദുബ്‌നു മുഗീറ എന്നാണ് പേര്. ' രണ്ടാലൊരു ഗോത്രത്തില്‍  (ബനൂ സഖീഫ്, ഖുറൈശി) പെട്ട സമ്പന്നരും സമര്‍ത്ഥരുമായ രണ്ടാലൊരു വ്യക്തിയെ ( ഉര്‍വതുബ്‌നു മസ്ഊദ്, വലീദുബ്‌നുല്‍ മുഗീറ) അനാഥനും ദരിദ്രനുമായ മുഹമ്മദ് (സ) ക്കു പകരം പ്രവാചക ദൗത്യം ഏല്‍പ്പിക്കാമായിരുന്നില്ലേ എന്ന് ഇസ്ലാമികന്റെ ശത്രുക്കളെക്കൊണ്ട് ചോദിപ്പിക്കാന്‍ മാത്രം വ്യക്തിപ്രഭാവമുള്ള വലീദിന് ഇസ്ലാമിന്റെ സൗന്ദര്യവും ഖുര്‍ആനിന്റെ മാസ്മരികതയും നബി (സ)യുടെ സത്യസന്ധതയും നേരിട്ട് ബോധ്യപ്പെട്ടതായിരുന്നു. എന്നിട്ടും ഇസ്ലാമാശ്ലേഷിക്കുന്നതിനോടുള്ള മനസ്സിന്റെ അടിത്തട്ടിലെ അഭിനിവേഷം പ്രയോജനപ്രദമാവാതിരിക്കാന്‍ കാരണം പണത്തിന്റെ പളപളപ്പും പദവിയുടെ പത്രാസും അയാളുടെ മനസ്സില്‍ അതിജയിച്ചു എന്നതായിരുന്നു. ഹജ്ജ് കാലത്ത് മക്കയിലേക്കൊഴുകുന്ന ഭക്തജനങ്ങളെയൊന്നടങ്കം ഖുര്‍ആനിന്റെ ദൈവികശക്തി കൊണ്ട് ആകര്‍ഷിച്ചേക്കുമോ എന്ന ഭീതിയെ തരണം ചെയ്യാന്‍ മക്കയിലെ ശത്രുകിങ്കരന്മാരുടെ തട്ടകമായിരുന്ന ദാറുന്നദ് വയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഒരു കൂടിക്കാഴ്ച നടന്നു. അനുയായികള്‍ കവി, മാരണക്കാരന്‍, ജോത്സ്യന്‍ തുടങ്ങിയ വിവിധങ്ങളായ അദ്ധ്യാരോപണങ്ങള്‍ മുഹമ്മദ് (സ) ക്കെതിരെ ഉന്നയിക്കാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഇവയൊന്നും അന്യദേശക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തക്കവിധം അനുചിതമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷവും ഈ സത്യത്തിലുറച്ചു നില്‍ക്കുന്നതില്‍ നിന്നും വലീദിനെ പിന്തിരിപ്പിച്ചത് തന്റെ ഈഗോ മെന്റാലിറ്റി മാത്രമായിരുന്നു. ഒടുവിലവന്‍ ഉറപ്പിച്ചു പറഞ്ഞു' ഖുര്‍ആന്‍ മാരണമാണ്, നബി (സ) മാരണക്കാരനും.' ഇതോടെ വേനല്‍ ശൈത്യ ഭേദമന്യെ ഫലസമ്പുഷ്ടവും സമ്പല്‍ സമൃദ്ധവുമായ വലീദിന്റെ പൂന്താനം ഫലശൂന്യമായി മാറി. തനിക്കുണ്ടായിരുന്ന പത്ത് സന്താനങ്ങളില്‍ ഹിശാം, ഖാലിദ്, വലീദ് എന്നീ മുസ്ലിംകളൊഴിച്ച് മറ്റുള്ളവരെല്ലാം ചത്തൊടുങ്ങി. സമ്പത്തും സന്താനങ്ങളും നഷ്ടപ്പെട്ടതോടും അന്തസ്സും ആഭിജാത്യവും ആളുകള്‍ക്കിടയിലെ സ്ഥാനമാനങ്ങളും ഇല്ലാതെയായി. കൂടാതെ ഖുര്‍ആന്‍ പ്രഖ്യാപിച്ചു. അവനെ സഊദ് മല ( കയറാനും ഇറങ്ങാനും എഴുപതു വര്‍ഷങ്ങളെടുക്കുന്ന ഒരു തീമല) ആവര്‍ത്തിച്ച് കയറ്റിയിറക്കുകയും സഖര്‍ എന്നു പേരുള്ള നരഗാഗ്നിയില്‍ കടത്തുകയും ചെയ്യും. ( അദ്ധ്യായം മുദ്ദസിര്‍). പ്രവാചക നിന്ദക്കു വേണ്ടി മാത്രം കച്ച കെട്ടിയിറങ്ങിയവരുടെ കാര്യം സ്വയം  ഒന്നു മനസ്സിരുത്തിച്ചിന്തിക്കുക. അല്ലാഹുവിന്റെ ഇഷ്ടദാസരില്‍ അത്യുല്‍കൃഷ്ടരായ മുഹമ്മദ് (സ) യെ നോവിച്ചാല്‍ അത് അല്ലാഹുവിനെ തന്നെ നോവിക്കുന്നതിന് തുല്യമാണ്. ഇതിനാല്‍ ഇക്കാരണത്താലുള്ള ദൈവകോപവും ശിക്ഷയും ഭയപ്പെടേണ്ടതുമാണ്. മേലുദ്ധൃത ചരിത്രങ്ങള്‍ നല്‍കുന്ന പാഠവും ഇതു തന്നെയാണ്. ചരിത്രം പഠിക്കാത്തവനെ ചരിത്രം തന്നെ പാഠം പഠിപ്പിക്കുമെന്നാണല്ലോ.?

ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതിലൂടെ ജീവിതാന്ദം കണ്ടെത്തുന്ന ഇത്തരം സാഡിസ്റ്റു മനോഗതിക്കാരാണ് മതേതരഭാരതത്തിന്റെ വിശിഷ്യ പ്രബുദ്ധകേരളത്തിന്റെ കാന്‍സര്‍ എന്നു വേണം പറയാന്‍. വര്‍ഗ്ഗീയ ലഹളകള്‍ക്കും പരസ്പര സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും ബീദാവാപം നല്‍കുന്നത് ഇത്തരക്കാരുടെ വിഷലിപ്തമായ കുരുട്ടുബുദ്ധികള്‍ മാത്രമാണ്. വിവാദങ്ങള്‍ മാധ്യമപ്രസിദ്ധിക്ക് നിറപ്പകിട്ടു നല്‍കുമെന്ന് കണക്കു കൂട്ടി അതിന്റെ ദൂരവ്യാപകമായ ദൂഷ്യഫലങ്ങളെ തൃണവല്‍ഗണിക്കുന്ന പ്രവണത ഒരു നിര്‍മാണാത്മക സമൂഹത്തിന് ഭൂഷണമാണോ. വികാരങ്ങളെ ഇളക്കി മറിക്കുന്ന രീതിയിലുള്ള വര്‍ഗ്ഗീയ ശ്രമങ്ങള്‍ തുടര്‍ന്നുണ്ടാകുന്ന ശകലം കൈയ്യാങ്കളികളുടെ മറവില്‍ നിഷ്പ്രഭമാവുകയും മുസ്ലിം തീവ്രവാദമെന്ന് ലോകം ഓമനപ്പേരിട്ടു വിളിക്കുന്ന നിഗൂഝവജ്ഞനയുടെ കണക്കു പുസ്തകത്തിലേക്ക് പുതിയൊരദ്ധ്യാം തുന്നിച്ചേര്‍ക്കുകയുമാണ് പൊതുവെ ഇത്തരം അജണ്ടകള്‍ക്കു പിന്നിലെ പ്രഖ്യാപിത ലക്ഷ്യമെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണ.്
 
Next previous home

Search This Blog