31/10/2011

മൊഴിമുത്തുകളിലൂടെ..

പച്ചമരം
അശ്രദ്ധയുള്ളവര്‍ക്കിടയില്‍ദൈവസ്മരണ നടത്തുന്നവന്‍  തോറ്റോടുന്നവര്‍-
ക്കിടയില്‍ സധൈര്യം പോരാടുന്നവരെപ്പോലെയാണ് അശ്രദ്ധയുള്ളവര്‍ക്കി-
ടയില്‍ ദൈവസ്മരണ നടത്തുവ ന്‍ ഉണങ്ങിയ മരങ്ങള്‍ക്കിടയിലുള്ള പച്ച
മരത്തിനു സമാനമാണ്.........      (ഹദീസ്)
ഹൃദയ കാഠിന്യം
ഇരുമ്പിനെ പോലെ ഹൃദയങ്ങളും കറ പിടിക്കും.
പിന്നെ അതെങ്ങനെ നീക്കും തിരുദൂതരേ..
ഖുര്ആന് പാരായണവും മരണസ്മരണയും വഴി
കപ്പല്‍
 നബി(സ) അബുദര്‍റു ല്‍ ഗിഫരിയോട്‌ പറഞ്ഞു: അബൂദര്‍! കപ്പല്‍ പുതുക്കി പണിയൂ.......കടല്‍ ആഴമേറിയാതണ്! ഭക്ഷണം കൂടുതല്‍ കരുതൂ യാത്ര ദീര്‍ഘമേറിയതാണ്........!  ഭാരം കുറക്കൂ കടലിടുക്ക്‌ ദുര്‍ഘടമാണ്....! പ്രവര്‍ത്തിക ള്‍  നിഷ്കളങ്കമാക്കൂ നിരീക്ഷിക്കുന്നവന്‍   സൂക്ഷമ ദര്‍ശിയാണ്........!


അധികം ചിരിക്കുന്നവന്‍റെ  ഗാംഭീര്യം കുറയും,
ജനങ്ങളെ വകവെക്കാത്തവന്‍  നിസ്സാരനായി കണക്കാക്കപ്പെടും,
ഏതെങ്കിലും കാര്യത്തി ല്‍  അധികമായി ഏര്‍പ്പെടുന്നവന്‍ അതിന്‍റെ
മേല്‍വിലാസത്തി ല്‍ അറിയപ്പെടും, അധികമായി സംസാരിക്കുന്നവന്ന്‍  അധികമായി പിഴവ് പറ്റും, അധികമായി പിഴവ് പറ്റുന്നവന് ലജ്ജ കുറയും, ലജ്ജ കുറഞ്ഞാ ല്‍ സൂക്ഷമത കുറയും, സൂക്ഷമത കുറഞ്ഞാല്‍  
ഹൃദയം മരിക്കും...!

  

പുഴ ജീവിതം

ജാലകത്തിലൂടെയെ  ന്‍
തലപുറത്തിട്ടു ഞാ ന്‍,
പെട്ടെന്നൊരു കാററ് വന്നു,
എനിക്കു  കുളിര്‍ത്തു
ദൂരെനോക്കുമ്പോള്‍
പുഴയുടെ ഓളം കണ്ടു,
അതില്‍  ചാടുന്ന മീനുണ്ട്
ഒഴുകി വന്ന ചുള്ളിക്കമ്പുണ്ട്,
കാറ്റിന്‍റെ  ചുഴിയുണ്ട്,
മനുഷ്യനു പോലും ഇല്ലാത്ത
സുന്ദര മനസ്സുണ്ട്
അതങ്ങനെ ചെറുതില്‍  തുടങ്ങി
വലുതായിവന്നു
വീണ്ടും നശിച്ചു
മനുഷ്യജീവിതം പോലെ.............!!!!!
ആശിഖ് റഹ്മാന് പി.എം

28/10/2011

മൂന്നു കവിതകള്‍

ഉള്ളി
എത്ര
ചികഞ്ഞാലും
കണ്ണീരു
മാത്രം.....


ദ്വാരം
അവിടം
കാണുവാന്‍
ഇത്തിരി,
ഇവിടം കാണുവാന്‍
ഒത്തിരി വേണം...

കണ്ണാടി
ഒരു പക്ഷെ
നീയെന്നെ
അറിഞ്ഞെന്നു വരാം
എങ്കിലും
നീയറിയില്ല
എന്നിലുള്ള മറ്റാരെയും
കാരണം
ഞാനൊരു
കണ്ണാടിയല്ലല്ലോ........?
യഹിയ കട്ടിപ്പാറ



സ്മരണ

വിശ്വാസം അതല്ലെ എല്ലാം, എന്ന തത്വത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ച പൂര്‍വ്വ സൂരികളാണ് ബദ്‌രീങ്ങള്‍. ചരിത്രത്തില്‍ ഇങ്ങനെ ആയുധവും വിശ്വാസവും ബലാളാലം നിന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. മഹാനായ താലൂത്വിന്റെയും അക്രമിയായ ജാലൂത്വിന്റെയും ഇടയില്‍ നടന്ന യുദ്ധം നമുക്ക് ഇത്തരത്തില്‍ പെടുത്താവുന്നതാണ്. എങ്കില്‍ ഇത്തരം മഹത്തായ സംഭവത്തില്‍ നിന്നും വ്യതിരക്തമായി ബദ്‌റില്‍ പ്രകമ്പനം കൊണ്ട വിശ്വാസ വിപ്ലവ വീര്യം ഒന്നുവേറെ തന്നെയാണ്.
ആയിരത്തോളം വര്‍ഷം ആയുധം ഉരസി രക്തം ചിന്തിയ അറബികള്‍ക്ക് വിപ്ലവങ്ങളും സംഘട്ടനങ്ങളും സ്ഥിരം ഹോബിയായിരുന്നു. വെറുമൊരു ഒട്ടകത്തിന്റെ പേരില്‍ ആയിരം വര്‍ഷങ്ങളോളം തമ്മിലടിച്ച് രക്തം ചിന്തിയത് ഇതിന് ഉദാഹരണമാണ്. ഇത് ഇവര്‍ക്ക് മാത്രം അവകാശപ്പെട്ട ചരിത്രമാണ്. എന്നാല്‍ തങ്ങളുടെ മൊത്തം പാരമ്പര്യങ്ങളും വിപ്ലവ വീര്യങ്ങളും ചവിട്ടിയരച്ച് കൊണ്ടായിരുന്നു ബദ്ര്‍ അരങ്ങേറിയത്. കാരണം, ബദ്ര്‍ ഒരു ആയുധ സംഘട്ടനമായിരുന്നില്ലല്ലോ? മറിച്ച് അതൊരു പവിത്രമായ പോരാട്ടമായിരുന്നു. അവിടം പട പൊരുതിയത് ഈമാനും കുഫ്‌റുമായിരുന്നു. അവിടം പൊരുതിയത് തൗഹീതും ശിര്‍ക്കുമായിരുന്നു.വെളിച്ചവും അന്ധകാരവിമായിരുന്നു. ഒടുവില്‍ സത്യം വിജയിച്ചു, അസത്യം പരാജയം കണ്ടു.
മക്ക്ക്കും മദീനക്കുമിടയിലുള്ള ഒരു ഗ്രാമമാണ് ബദ്ര്‍. അറബികളുടെ കച്ചവട കേന്ദ്രമായിരുന്നു ഇവിടം. ശാമിലേക്ക് പോകുന്നവരുടെ വിശ്രമ കേന്ദ്രം കൂടിയായിരുന്നു ബദ്ര്‍. ഇത് വഴി കടന്ന് പോകുന്ന അബൂ സുഫ്‌യാനെയും കച്ചവട സംഘത്തെയും മുസ്‌ലിംകള്‍ തടയുകയും മുസ്‌ലിംകള്‍ തടയുകയും ശേഷം നടന്ന സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെടുകയും ചെയ്തായിരുന്നു ബദ്ര്‍ യുദ്ധത്തിന്‍ കളമൊരുങ്ങിയത്.
പ്രവാചകന്‍ (സ) യും വിശ്വാസികളും മക്ക മുശ്‌രിക്കുകളുടെ അക്രമങ്ങള്‍ സഹിക്ക വയ്യാതെ പിറന്ന മണ്ണ് വിട്ട് മദീനയിലേക്ക് പലായനം ചെയ്ത് മദീനയില്‍ ഇസ്‌ലാമിക പ്രബോധനങ്ങളുമായി കഴിഞ്ഞുകൂടിയപ്പോള്‍ മക്കയില്‍ നബിയും കൂട്ടരും ഉപേക്ഷിച്ച അബൂ സുഫ്‌യാനും കൂട്ടാളികളും ശാമിലേക്ക് കടത്തി വന്‍ ലാഭം കൊയ്യാന്‍ തുടങ്ങിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ യുദ്ധത്തിനായി അള്ളാഹുവിന്റെ അനുമതിയും. തങ്ങളുടെ വിലപ്പെട്ട സ്വത്തുക്കള്‍ അപഹരിച്ച് അബൂ സുഫ്‌യാനും കൂട്ടരും വന്‍ ലാഭങ്ങള്‍ വാരിക്കൂട്ടി ശാമിലേക്ക് വരുന്നുണ്ടെന്നുമുള്ള വിവരം ലഭ്യമായപ്പോള്‍ നബി (സ) യും സ്വഹാബത്തും ഈ വലിയ കച്ചവട സംഘത്തിന് മുന്നില്‍ ഒരു വിലങ്ങ് സൃഷ്ടിക്കാന്‍ ബദ്‌റിലേക്ക് പുറപ്പെടുകയായിരുന്നു.
നബി (സ) യും സ്വഹാബത്തും യുദ്ധ മുറവിളി കൂട്ടി ബദ്‌റിലേക്ക് കുതിക്കുകയായിരുന്നില്ല. മറിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിമാത്രം പുറപ്പെട്ടതായിരുന്നു. ഇതിനാല്‍ തന്നെ അംഗ ബലവും ആയുധങ്ങളും അവരില്‍ പാടെ കുറവായിരുന്നു. പക്ഷെ, യാദൃശ്ചികമെന്നോണം അബൂ സുഫ്‌യാനും സംഘവും ഈ വിവരമറിയുകയും ഉടനെ തന്നെ അദ്ധേഹം ഈ വിവരമറിയിക്കാന്‍ ഒരു ദൂദനെ അയക്കുകയും ചെയ്തു. വാര്‍ത്ത മക്കയിലെത്തിയതും അവിടെ നിന്ന് മുശ്‌രിക്കുകളുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി ഒരു വന്‍ സായുധ സന്നാഹ സൈന്യം ബദ്‌റിലേക്ക് പുറപ്പെട്ടു. എന്നാല്‍ നബി (സ) യും കൂട്ടരും ബദ്‌റിലേക്ക് വരുന്ന വിവരം അറിഞ്ഞയുടന്‍ അബൂ സുഫ്‌യാനും കൂട്ടരും ചെങ്കടല്‍ വഴി മക്കയില്‍ എത്തിയിരുന്നു. മക്കയില്‍ എത്തിയ ഉടന്‍ ഖുറൈഷി സൈന്യത്തോട് തിരിച്ച് വരാന്‍ കത്തെഴുതിയെങ്കിലും അബൂ ജഹ്‌ലിനെ പോലെയുള്ള നേതാക്കള്‍ ഇതിന് കൂട്ടാക്കിയില്ല. അവര്‍ മുസ്‌ലിംകളെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു. അവസാനം ബദ്‌റില്‍ ഇരു സൈന്യവും മുഖാമുഖം നിന്നപ്പോഴും യുദ്ധം ഒഴിവാക്കാന്‍ നബി (സ) കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമീണ്ടായില്ല.
യാതൊരു തയ്യാറെടുപ്പുമില്ലാതെ ബദ്‌റിലേക്ക് വന്ന മുസ്‌ലിംകള്‍ ഒരു ഭാഗത്ത്, മറു ഭാഗത്ത് സര്‍വ്വായുധ സജ്ജരായ യുദ്ധ പ്രഭുക്കളാണ് മക്കാ മുശ്‌രിക്കുകള്‍ ഇതായിരുന്നു ബദ്‌റിന്റെ രംഗം. എങ്കിലും യാതൊരു പരിഭവവുമില്ലാതെയായിരുന്നു നബി(സ) യും സ്വഹാബത്തും ഇതിനെ കണ്ടത്. കാരണം, അവര്‍ ഈമാനിന്റെ പടയങ്കിയിട്ട് ഇഖിലാസിന്റെ ഇരു തല മൂര്‍ച്ചയുള്ള പടവാളുമായാണ് ബദ്‌റിലേക്കെത്തിയത്. ഇതിനാല്‍ ശത്രുക്കളുടെ പെരുപ്പവും വലിപ്പവും അവരില്‍ ആകുലത ഉണ്ടാക്കിയില്ല. മറിച്ച് അള്ളാഹു മുസ്‌ലിം സൈന്യത്തെ പെരുപ്പിച്ച് കാട്ടിയും വാന ലോകത്തു നിന്ന് സഹായവുമായി മാലാഖമാരെ അയക്കുകയും ചെയ്ത് ശത്രുക്കളുടെ അഹന്ദകള്‍ക്കും ആയുധങ്ങള്‍ക്കും മേലെ ഈമാനിനെ ഉയര്‍ത്തിക്കാട്ടി.
ഒരു യുദ്ധം കൊടുമ്പിരികൊണ്ടു. ഒരു ഭാഗത്ത് പ്രവാചകന്‍(സ)യും മറുഭാഗത്ത് ഇബ്‌ലീസും മുന്നില്‍ നിന്ന് നയിച്ച അവിടെ ഈമാനും കുഫ്‌റും പടവെട്ടി. അനന്ധരം ഇമാനിന്റെ പ്രഭാകിരണങ്ങള്‍ മുന്നില്‍ കുഫ്‌റിന്റെ കൂരിരുട്ടുകള്‍ തകര്‍ന്ന് വീണു

സൂര്യോദയത്തില്‍ (കവിത)

സൂര്യോദയത്തില്‍
അകലെ
അത്ഭുത ദ്വീപില്‍  നിന്ന്
എത്തിച്ച
കസ്തൂരി ഗന്ധമുള്ള,
കുങ്കുമ വര്‍ണ്ണമുള്ള,
പൊട്ട് ചൂടി, അണിഞ്ഞൊരുങ്ങി
ചിരി തൂകുന്നു ആകാശം....
വര്‍ണ്ണിക്കാന്‍ വെമ്പുന്ന
എന്‍ മനസ്സിനെ തളര്‍ത്തിക്കൊണ്ട്
അഴിഞ്ഞാടുന്നു- അവ ള്‍
കനകക്കട്ടി പോ ല്‍
സ്വര്‍ഗ്ഗത്തോപ്പു പോല്‍
ആരു പണിതിതിനെ,
ഏതു ശില്പിയാണ്
ഏതു കലാകാരനാണ്.......?
കൊതിക്കുന്നു ഞാന്‍
അവനെ ഒരു നോക്കെങ്കിലും കാണുവാന്‍
ഏകുമോ സൗഭാഗ്യമതിന്.........!!
കാണ്മാനില്ല,
കുങ്കുമപ്പൊട്ടിനെ – ഇപ്പോ ള്‍
മുടിയിഴകള്‍  ചിതറിയതാവാം
പറവകളതു മൂടിയതാവാം
ഇല്ല, മുടിയിഴകള്  
ഒതുക്കിവെച്ച് ഉയര്‍ന്നു ആ പൂമ്പൊട്ട്
വെണ്മയും നന്മയും നൂറിരട്ടിയാക്കി
വ്യക്തമായി കാണാന്‍ പോലും
പറ്റുന്നില്ലെനിക്കിപ്പോള്
ഭൂമിക്ക് വഴികാട്ടിയായ് സൂര്യനുദിച്ചു
നാഥന്‍ ഉദിപ്പിച്ചു.........

സിദ്ദീഖ് കെ.കെ

ഹൃദയം

ഹൃദയം

ശരീരത്തില്‍  ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ സര്‍വ്വവും നന്നായി, അത് മോശമായാല്‍ സര്‍വ്വവും മോശമായി. അതാണ് ഹൃദയം.

മാലാഖമാരേക്കാള്‍ ഉന്നതിപ്പെടാനും മൃഗങ്ങളേക്കാ ള്‍  അധപതിക്കുവാനും സാധിക്കുന്ന വിധത്തിലാണു മനുഷ്യന്‍റെ സൃഷ്ടിപ്പ്.
രാഗം, ദേഷ്യം, കാമം, ക്രോധം, ലോഭം, മോഹം, മദം, വാത്സല്യം, ഈര്‍ഷ്യ, അസൂയ, ദംഭം, ദര്‍പ്പം, അഹങ്കാരം ഇവ ഹൃദയത്തിന്‍റെ വിവിധ വികാരങ്ങളാണ്. രാഗം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നു, കാമം നിരര്‍ത്ഥകമായ ഒരുപാട് ആര്‍ത്തികളേയും മോഹങ്ങളേയും പണിയുന്നു. ക്രോധം എടുത്തുചാട്ടത്തിന്‍റെ മൂലഹേതുവാണ്. എല്ലാം തനിക്കാകണമെന്ന ആര്‍ത്തി വിചാരമാണ് ലോഭം. ധര്‍മ്മാധര്‍മ്മത്തെ മാനിക്കാത്ത ധനപ്രമത്തത ബാധിച്ച ചിന്തകള്‍ക്ക്‌ തിമിരം ബാധിക്കലാണ് മോഹം. സമ്പത്ത് കൊണ്ട് എന്തും നടക്കുമെന്ന ധാരണയാണ് മദം. മറ്റുള്ളവര്‍ നന്നാവുന്നതിലുള്ള അസഹ്യതയാണ് മാത്സര്യം. തന്നെ ബാധിക്കുന്ന കഷ്ടപ്പാടുക ള്‍  എന്തേ മറ്റുള്ളവനെ ബാധിക്കാത്തത് എന്ന വിചാരമാണ് ഈര്‍ഷ്യ. അപരന് ഗുണം പിടിക്കുന്നത് അസഹ്യമായിക്കൊണ്ട് ദേഷ്യപ്പെടലാണ് അസൂയ. എല്ലാവരും തന്നെ പ്രകീര്‍ത്തിക്കണമെന്ന വിചാരമാണ് ദംഭം. എനിക്ക് തുല്യം മറ്റൊന്നില്ല എന്ന തോന്നലാണ് ദര്‍പ്പം. എന്തിനും ഞാ9 മതിയെന്നത് അഹങ്കാരവുമാണ്.
ഒരുപ്രാര്‍ത്ഥനാ വേളയില്‍ സ്വന്തം കാര്യങ്ങളൊന്നും അല്ലാഹുവിനോട് ചോദിക്കാതെ അന്യന്‍റെയും അയല്ക്കാരന്‍റെയും കാര്യങ്ങള്‍  മാത്രം ചോദിച്ച പ്രവാചക പുത്രി ഫാത്വിമാ (റ)യോട് പുത്രനായ ഹസന്‍ (റ) കാര്യം തിരക്കിയപ്പോ ള്‍  മകനേ........ആദ്യം അവരുടേത്, എന്നിട്ട് നമ്മുടേത് എന്നായിരുന്നു മറുപടി.....!!!!!
സമ്പാ സഅദ് വെള്ളിക്കീല്‍

23/10/2011

കാലത്തിനൊപ്പം

മാറ്റണം ശൈലികളും ശീലങ്ങളും
കാലം മാറുന്നതിനനുസരിച്ച് ധാര്‍മിക മൂല്യങ്ങള്‍ക്ക് ഒട്ടും മാറ്റം വരാറില്ല, അങ്ങനെ സംഭവിക്കാന്‍ പാടുമില്ല. പക്ഷേ ഇവ പകര്‍ന്നു കൊടുക്കുന്ന ശൈലികള്‍ക്കും അത് വഴി സമൂഹത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതത് കാലഘട്ടത്തിലെ പുരോഗമനത്തിന്റെ നിറമൂണ്ടാകുമെന്നത് സ്വാഭാവികം.
വിദ്യാഭ്യാസം സംസ്‌കരണത്തിന് പകരം സമ്പാധനത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞ ഇക്കാലത്തില്‍ വിദ്യാഭ്യാസമെന്നാല്‍ കേവലം തൊഴില്‍ പരിശീലനം മാത്രമായി കഴിഞ്ഞിട്ടുണ്ട്, ഈ മനസ്ഥിതിയിലുള്ളവരോടാണ് വിദ്യയെന്നാല്‍ കേവല്‍ തൊഴില്‍ പരിശീലനമല്ല, അത് ജീവിതം രൂപപ്പെടുത്താന്‍ സഹായിക്കുന്ന ധാര്‍മിക ബോധനമാണെന്ന് ബോധ്യപ്പെടുത്തേണ്ടൂത്
എന്നാല്‍ ഭൗതികമായ വിദ്യഭ്യാസ രീതകള്‍ അനുദിനം ആധുനികവല്‍ക്കപ്പെട്ടുവെന്ന് മാത്രമല്ല മതവിദ്യാഭ്യാസ രംഗം സ്വല്‍പ്പം പരിവര്‍ത്തനത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണത പ്രാപിക്കാകത്തതും അതിന് അനുയോജ്യമായ സമൂഹം നിലവില്ലാത്തതും കാരണം ഇത്തരം ശ്രമങ്ങളുടെ കൂമ്പൊടിഞ്ഞ് കിടക്കുന്ന കാഴ്ച്ച വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസ്സില്‍ ഈ രംഗത്തെ കുറിച്ച് അവജ്ഞ ഉടലെടുക്കാന്‍ കാരണമാകുന്നു.
മതവിദ്യാഭ്യാസം വിജയകരമാകാന്‍:
സിലബസ് പരിഷ്‌കരണം: വിശ്വാസപരമായ കാര്യങ്ങള്‍ അതേ പടി നിലനിര്‍ത്തുന്നതോടൊപ്പം കാലികമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത്തരം മാറ്റങ്ങള്‍ സമൂഹത്തെ സ്വാധീനിക്കും കാരണം കര്‍മ്മശാസ്ത്രം വിജ്ഞനങ്ങള്‍ വഴി രാജകൊട്ടാരങ്ങളില്‍ സ്ഥാനമാനങ്ങളും സമ്പത്തും സ്വപ്നം കണ്ട സമൂഹത്തോട് അത്തരം വിജ്ഞാന ശീലത്തിന്റെ ആപത്ത് വിളിച്ചു പറയാന്‍ ഇമാം ഗസ്സാലി (റ) ഇഹ്‌യാഉ ഉലൂമിദ്ദീന്‍ രചിച്ചത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ അതേ ശൈലിയിലായിരുന്നു. അതു പോലെ ഭൗതിക പ്രമത്തരായ സമൂഹത്തോട് അതിന്റെ നിസ്സാരതയും നൈതിക മൂല്യങ്ങളുടെ അനിവാര്യതയും അവര്‍ക്ക് ഇമ്പം തോന്നുന്ന തരത്തില്‍ ആവിഷ്‌കരിക്കുന്നത് ഗുണകരമായേക്കാം.
സ്‌കൂള്‍ തലങ്ങളില്‍ വിജയകരമായി നടത്തപ്പെടുന്ന നല്ല വിദ്യാശൈലികള്‍ അനുയോജ്യമായ രീതിയല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. അവ ആധുനിക ശാസ്ത്രപുരോഗതിയുടെ ഗുണങ്ങള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതും നിരന്തര മൂല്യ നിര്‍ണ്ണയവും പ്രായോഗിക പരിശീലനവും വഴി വിദ്യാസമ്പ്രദായത്തിന്റെ പ്രയോജനം ഉറപ്പുവരുത്തുന്നതുമാകണം.
മതവിദ്യാഭ്യാസ രംഗത്തിന്റെ വിജയത്തിന് നന്മ നിറഞ്ഞ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം പുതിയ കാലത്തിലെ ഉപകാപരപ്രദമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം.
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡും ഇതര മതവിദ്യാഭ്യാസ സംഘങ്ങളും സമകാലിക സാഹചര്യത്തില്‍ ഏറെ ശ്രമകരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതിന്റെ ഗുണം ചിലപ്പോഴെങ്കിലും സമൂഹത്തില്‍ കാണാതിരിക്കുന്നത്. നമ്മുടെ പഠനരീതികളെ കുറിച്ച് പുനര്‍വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
മേല്‍ പറഞ്ഞവ നടപ്പിലാകാന്‍ സദാ സന്നദ്ധരായ അധ്യാപകരുടെയും കൃത്യമായ മേല്‍ നോട്ടം നിര്‍വ്വഹിക്കാനുതകുന്ന സംവിധാനവും അനിവാര്യമാണ്, അതിനാല്‍ തന്നെ അവരുടെ പ്രശനങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രീകൃത അധ്യാപക നിയമനവും ശമ്പള വിതരണവും ഒരു പക്ഷേ യോഗ്യരായവരെ നിയമിക്കാനും അവര്‍ക്ക് മാന്യമായ വേതനം നല്‍കാനുമുള്ള സാഹചര്യമൊരുക്കും. മാത്രമല്ല മഹല്ലുകളില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാധ്യമായ സംഖ്യ സ്വീകരിക്കുകയും അര്‍ഹമായ രീതിയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നത് മുഖേന സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മതപഠനം നിലച്ചു പോകുന്നതും പൊതു സമ്പത്തിന്റെ അമിത വിനയോഗം നിയന്ത്രിക്കാനും സാധിക്കും.
മതം ജീവിതത്തിലെ സഹയാത്രികനാണെന്നിരിക്കെ മതവിദ്യയും നിത്യസ്പന്ദനമായി നിലനില്‍ക്കണം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പുതിയ ലോകത്തിലേക്ക് എത്തിപ്പെടുന്ന കൗമാരത്തിന് സാഹചര്യങ്ങളില്‍ പതറാതെ നിലകൊള്ളുന്നതിന് തുടര്‍പഠനത്തിനും ധാര്‍മ്മിക സംഘാടനം വഴി നന്മയുടെ പരിസരത്തോട് ചേര്‍ന്ന് നില്‍ക്കാനും പ്രവര്‍ത്തിക്കാനും വഴിയൊരുക്കണം. എങ്കില്‍ ഒരു പരിധി വരെ മതവിദ്യാഭ്യാസം ലക്ഷ്യ പ്രാപ്തിയിലെത്തും, തീര്‍ച്ച.
                      -ഇജാസ് ഹസന് ‍കിണാശ്ശേരി                                          

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്‍............

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്‍............
1947ഓഗസ്ത് 14 അര്‍ദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. അതിനുശേഷമുണ്ടായ പ്രഥമമന്ത്രിസഭമുതല്‍ ആരംഭിക്കുന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ അഴിമതിയുടെ ചരിത്രം. പ്രഥമമന്ത്രിസഭയിലെ മന്ത്രിയായ വി.കെ കൃഷ്ണഅയ്യാര്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍സേനക്ക് വേണ്ടി ജീപ്പ് വാങ്ങിയതാണ് പ്രശസ്തമായ ആദ്യഅഴിമതി. (വൈവിധ്യവും സമ്പന്നവുമായ പാരമ്പര്യം) അതിനു ശേഷം എണ്ണമറ്റ അഴിമതികള്‍. ഇന്ത്യയുടെ അസംസ്‌കൃത വസ്തുക്കളും പ്രകൃതി വിഭവങ്ങളും ഊറ്റിക്കുടിച്ച് രാജ്യം വിട്ട ബ്രിട്ടീഷുകാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള അഴിമതിക്കഥകളാണ് ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ ഖജനാവ് ചില സ്വാര്‍തതല്‍പര രാഷ്ട്രീയക്കാരുടെ കീശയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ. ലക്ഷങ്ങളും കോടികളും കടന്ന് ആയിരം കോടിയിലേക്കും പതിനായിരം കോടിയിലേക്കും അത്പരിണമിച്ചിരിക്കുകയാണ്.
ഇങ്ങനെ കലുഷിതമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് പൊതുജനം ബോധവാന്‍മാരാവുകയും അഴിമതിക്കെതിരെ പ്രക്ഷോപങ്ങള്‍ നടത്തുകയും ചെയ്തത്. ഈ അവസരം മുതലെടുത്താണ് അന്നാഹസാരയെപ്പോലുള്ള ഗാന്ധിയന്‍മാരും (സ്വയം വിശേഷിപ്പിക്കുന്ന) രാംദേവുമാരും പുറത്തുവന്നത്. ഇന്ത്യയിലെ അഴിമതിതടയാന്‍ ഒരു ബില്ല് പാര്‍ലമെന്റ് പാസാക്കണം എന്നതാണ് അവരുടെ പ്രധാന ആവശ്യം. ഈ ബില്ലിന് ലോക്പാല്‍ എന്ന് പേരിടുകയും ബില്ലിന്റെ കരട് രൂപീകരണത്തിനായി 11 അംഗങ്ങള്‍ ഉള്ള ഒരു സമിതിയെയും സര്‍ക്കാര്‍ നിയമിച്ചു. ലോക്പാല്‍ സമിതി അവതരിപ്പിച്ച ബില്ല് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും അന്വേഷിക്കാനുമുള്ള അവസരം ലോക്പാലിനുനല്‍കുന്നു. എന്നാല്‍ ലോക്പാല്‍ സമിതിയുടെ എല്ലാ ആവശ്യങ്ങളും പാര്‍ലമെന്റിന് സ്വീകാര്യമല്ലാത്തതാണ്. പ്രധാനമായും പാര്‍ലമെന്റ് വിയോജിക്കുന്നത് 6 കാര്യങ്ങളിലാണ്. പ്രധാനമന്ത്രിയെയും പരമോന്നത നീധിപീഠത്തെയും ലോക്പാലിന്റെ കീഴില്‍ കൊണ്ട് വരല്‍ പോലുള്ളവ അഴിമത് നിയന്ത്രിക്കാന്‍ സമിതി ആവശ്യമാണെന്ന കാര്യത്തില്‍ എതിരപിപ്രായമില്ല. എന്നാല്‍ ഇപ്പോഴത്തെ സമിതി നിര്‍ദേശിക്കുന്ന ലോക്പാല്‍ വന്നാല്‍ ജനാധിപത്യത്തില്‍ എന്ത് മൂല്യമാണുള്ളത്. പ്രധാന മന്ത്രിയാണ് ജനാധിപത്യത്തില്‍ ഏറ്റവും വലിയ സ്ഥാനമുള്ളയാള്‍. ജനങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത് വിടുന്ന അല്ലെങ്കില്‍ ജന പ്രധിനിധികല്‍ തിരഞ്ഞെടുക്കുന്ന ആളിനെ മറ്റൊരു സമിതിക്കോ സംഘടനക്കോ കീഴില്‍ കൊണ്ടുവരിക എന്നത് ഒരിക്കലും സാമാന്യ ഭുദ്ധിക്ക് യോജിച്ചതല്ല. സുപ്രിം കോടതി ലോക്പാലിന്റെ കീഴില്‍ വന്നാല്‍ പിന്നെ ലോക്പലിനെ നിയന്ത്രിക്കാന്‍ ആരുമുണ്ടാകില്ല. രസകരമായ ഒരുകാര്യം ലോക്പാലിനെ കുറിച്ചുള്ള പരാധികള്‍ സുപ്രിം കോടതിക്ക് അന്വേശിക്കാം അതേ സമയം തന്നെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ലോക്പാലിന് അധികാരമുണ്ട്. ഇങ്ങനെ പരസ്പര വൈരുദ്ധ്യങ്ങളുടെയും മണ്ടത്തരങ്ങളുടെയും ഒരു സമ്മേളനമാണ് ലോക്പാല്‍ ബില്ലിലൂടെ വ്യക്തമാകുന്നത്.
പ്രധാന മന്ത്രിമുതല്‍ ഏറ്റവും താഴെ കിടയുലുള്ള പ്യൂണ്‍ വരെയുള്ളവരായ അന്‍പത് ലക്ഷം ജീവനക്കാര്‍ക്കെതിരെയുള്ള പരാധികളാണ് ലോക്പാലിന് അന്വഷിക്കേണ്ടി വരിക. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ തന്നെ ധാരാളം കാലമെടുക്കും. ലോക്പലിന്റെ കീഴില്‍ അന്വേഷണ ഏജന്‍സി ഒരുക്കേണ്ടിവരും. പക്ഷെ അപ്പോഴും അക്രമങ്ങള്‍, ഭീരത, സാമ്പത്തിക തട്ടിപ്പുകള്‍, കള്ളപ്പണം തുടങ്ങിയ കുറ്റ കൃത്യങ്ങളെല്ലാം സര്‍ക്കാര്‍ തന്നെയാണ് അന്വേഷിക്കുക. ഇതിനുള്ള സംവിധാനം വേറെ തന്നെയുണ്ടക്കണം.
ലോക്പാല്‍ സമിതിയില്‍ അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും അഞ്ച് സാമൂഹ്യ പ്രതിനിധികളും ഒരു അദ്ധ്യക്ഷനും അടങ്ങുന്നതാണ്. സമിതിയെലെ അഞ്ച് സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ലമെന്റ് അംഗങ്ങളാണ്. ലോക്പാലിന് പാര്‍ലമെന്റിനോട് ഉത്തരവാദിത്വം വേണമെന്നാണ് സര്‍ക്കാര്‍ പ്രധിനിതികളുടെ പക്ഷം. രാഷ്ട്രീയക്കാരുടെയും ഉദ്യോകസ്തരുടെയും അഴിമതി കൊണ്ട് ജനങ്ങള്‍ മടുത്തുവെന്നും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സ്, സി.ബി.ഐ . തുടങ്ങയിവയിലൊന്നും ജനങ്ങള്‍കൊന്നും വിശ്വാസമില്ലെന്നുമാണ് ഹസാരെ സംഘം പറയുന്നത്. എന്നാല്‍ എല്ലാ അന്വേഷണ ഏജന്‍സികളും പ്രധാന മന്ത്രിയും പരമോന്നത നീതി പീഠവുമെല്ലാം ലോക്പാലിന് കീഴില്‍ വരുന്നതോടെ മറ്റൊരു സമാന്തര ഭരണകൂടം അവിടെ രൂപീകൃതമാവുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അപ്പോള്‍ ജനാധിപത്യത്തിനെന്ത് മൂല്യം12345. നാം ആറു പതിറ്റാണ്ടോളം ഒരു കോട്ടവുമില്ലാതെ സൂക്ഷിച്ച് പോന്ന ജനാധിപത്യത്തിന് നാം അറിഞ്ഞ് കൊണ്ട് തന്നെ കൊള്ളി വെക്കുകയാണ് ചെയ്യുന്നത്.
ലോക്പാല്‍ രൂപീകരിച്ച് സമാന്തര ഭരണകൂടമുണ്ടാക്കി ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കാനാണ് ഹുന്ദുത്വ വാദികളായ1322222്‌ന്റെയും വിശ്വ ഹുന്ദു പരിശത്തിന്റെയും ശ്രമം. കാരണം ഹസാരെ പ്രതിഷേധവുമായി പുറത്തുവന്ന ഉടനെ യോഗ ഗുരു ബാബാ രാംദേവിന്റെ സമരവും ശ്രദ്ധിക്കപ്പെട്ടു. തികഞ്ഞ ഹുന്ദുത്വ വാദിയും കാവി ഭീകരനുമായ കോടീഷ്വരനാണ് രാംദേവ്. രാംദേവും ഹസാരെയുമെല്ലാം ഒന്നിച്ച് ധാരാളം വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.യോഗ ചികിത്സയിലൂടെയും മെഡക്കല്‍ കോളേജ് നടത്തിപ്പിലൂടെയും കള്ളപ്പണ ഇടപാടിലൂടെയും കോടീശ്വരനായ രാംദേവിനെ പോലെയുള്ളവര്‍ അഴിമതിക്കെതിരെ സമരവുമായി വന്നതാണ് രസകരമായ മറ്റൊരു യാഥാര്‍ത്ഥ്യം. ജനങ്ങളുടെ പ്രതിനിധികള്‍ എന്നപേരില്‍ സമര മുഖത്തുള്ളവരെല്ലാം ഹിന്ദുത്വ ചായ്‌വുള്ളവരാണ്. ഇന്ത്യയിലെ ജനങ്ങളെയെല്ലാം മണ്ടരാക്കിക്കൊണ്ടാണ് ലോക്പാലിന്റെ തുടര്‍ നടപടികളുമായി ഹിന്ദുത്വ വാദികള്‍ മുന്നോട്ട് പോകുന്നത്. ബി.ജെ.പി ക്ക് ലോക്പാലിന്റെ കാര്യത്തിലുള്ള ശുഷ്‌കാന്തി രാഷ്ടീയ പ്രേരിതം മാത്രമല്ല, സാമുദായികമായിട്ടുകൂടിയുള്ളതാണ്. വര്‍ഷങ്ങള്‍ കൊണ്ട് തന്നെ 'ഇന്ത്യ ഹിന്ദുക്കള്‍ക്ക്' എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് അഴിമതി മറയാക്കി ഒരു ലോക്പാല്‍ സമിതിക്ക് വേണ്ടി ബി ജെ പി പോലുള്ള സാമുദായിക കക്ഷികള്‍ മുറവിളി കൂട്ടുന്നത്.
എന്നാല്‍ രാഷ്ടത്തിന്റെ ഖജനാവ് പകല്‍ വെളിച്ചത്ത് കൊള്ളയടിക്കുന്നവര്‍ക്ക് എതിരെ സര്‍ക്കാറിന്റെ കീഴിലുള്ള   ഏജന്‍സികള്‍ കൊണ്ട് അന്വേഷണങ്ങളും മറ്റും നടത്തലാണ് ഏറ്റവും ഉചിതം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ ജനതയുടെ പൊതു സ്വത്ത് സ്വിസ്സ് ബാങ്ക് പോലെയുള്ള വിദേശ ബാങ്കുകളില്‍ കുന്നുകൂടിക്കൊണ്ടേയിരിക്കും. ഇനിയും ധാരാളം രാജമാരും മാരന്‍മാരും പുറത്ത് വരാനിരിക്കുതേന്നേയുള്ളൂ. വന്‍ സ്രാവുകള്‍ ഇപ്പോഴും സൈ്വര്യ വിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. ചെറു പരലുകള്‍ ചൂണ്ടയില്‍ പിടയുന്നത് കണ്ട് മാറി നിന്ന് ചിരിക്കുന്നുണ്ടാവാമവര്‍. കോര്‍പറേറ്റു ഭീകരന്മാരുടെയും മാധ്യമ ഇട നിലക്കാരുടെയും കൈകളില്‍ ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ കിടക്കുന്ന കാലത്തോളം അഴിമതി തുടര്‍ന്നുകൊണ്ടേയിരിക്കും.
                                              -ഷാജഹാന്‍

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്


ഗാന്ധിജി മടങ്ങി വരുമോ?
2009ല്‍ ലോകസഭാ തെരെഞ്ഞെടുപ്പ് നടന്നു. പതിവു പോലെ ഒരു പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു.സ്വാഭാവികമായും മറുഭാഗത്ത് പ്രതിപക്ഷവും. ഭരണ പക്ഷത്തെ നയിക്കാന്‍ ലോകബാങ്ക് വരെ ഭരിച്ച സാമ്പത്തിക വിദഗ്ധന്‍, മന്‍മോഹന്‍സിംഗ്. പക്ഷെ, സ്വന്തം രാജ്യത്തെ പണമിടപാടിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി വട്ടപ്പൂജ്യം. അല്ലെങ്കില്‍ മൗനം. ഭരണം മുന്നോട്ട് പോകവെ അണികള്‍ക്കിടയില്‍ നിന്ന് പല പൊട്ടിത്തെറികള്‍. അവകള്‍ ഫ്‌ളാറ്റുകളായും കോമണ്‍ വെല്‍ത്തായും സ്‌പെക്ട്രമായും പുറത്തുവന്നു. പിന്നില്‍ നിന്നും പല കോര്‍പ്പറേറ്റ് ശക്തികളുടെ ടേപ്പുകളും പുറത്തുവന്നു. അന്വേഷിക്കുമ്പോള്‍ മന്ത്രി രാജ സ്വന്തമായി നടത്തിയത് രണ്ട് കോടിയുടെ അഴിമതി. ഭരണം മുന്നോട്ട് പോകുമോ? നിസ്സംശയം പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. സഭ സ്തംഭിപ്പിക്കാന്‍ തുടങ്ങി. ഇത് വഴി ഇന്ത്യക്ക് നഷ്ടമായത് കോടികള്‍. ജെ.പി.സി,പി.എ.സി എന്നീ പേരുകള്‍ കേള്‍ക്കുകയെന്നല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഒടുവില്‍ രാജ ഡെല്‍ഹിയില്‍ നിന്നും തിഹാറിലേക്ക് വണ്ടി കയറി.
ഏകദേശം ഈ അവസരത്തിലാണ് മുസ്‌ലിം രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയതും രാജാക്കന്മാര്‍ ഓടിപ്പോവേണ്ടി വന്നതും. സമരം ശക്തമായി തന്നെ അരങ്ങേറിയ രാഷ്ട്രമായിരുന്നു ഈജിപ്ത്. തഹ്‌രീര്‍ ചത്വരത്തില്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ഫെയ്‌സ് ബുക്ക്.മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ആ ദൗത്യം ഫെയ്‌സ് ബുക്ക് ഏറ്റെടുത്തു. ആ സമയത്ത് നമ്മുടെ മഹാ രാജ്യത്ത് ചില മുടിചൂടാമുന്നന്മാര്‍ ഇന്ത്യയിലെ മിക്ക ചാനലുകളെയും ഇന്റെര്‍ നെറ്റ് ശൃംഖലകളെയും വരുതിയിലാക്കി കൊണ്ട് ഇവിടെ മുല്ലപ്പൂവ് വിരിയിക്കാവാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗാന്ധിയന്‍ എന്നു പറഞ്ഞുകൊണ്ട് അന്നാ ഹസാരെ അഴിമതി വിരുദ്ധതയുടെ ചെങ്കോലേന്തി ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു ആജീവാനന്ത നിരാഹാരത്തിനു തയ്യാറാവുന്നു. അന്നാ കൊടുങ്കാറ്റെന്ന് പറഞ്ഞുകൊണ്ട് പത്ര മാധ്യമങ്ങള്‍ അതിന് നിറം പകര്‍ന്നു. എന്തോ പേടിച്ചതു പോലെ മന്‍മോഹന്‍ ഉടനെ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന് അറിയിക്കുന്നു. വെറും റണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് വിജയകരമായ നിരാഹാരവും കഴിഞ്ഞ് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹവും കഴിഞ്ഞ് മടങ്ങുന്നു! എന്തു നല്ല നാടകം.
ഇന്ത്യ എന്ന മഹാരാജ്യം, ജനാധിപത്യത്തിന്റെ പറുദീസ, കൂണുകള്‍ക്കു സമം രാഷ്ട്രീയ പാര്‍ട്ടികളുള്ള രാഷ്-  ട്രം, നരവംശങ്ങളുടെ നാട്, അമേരിക്കയുടെ സാമ്രാജ്യത്ത കണ്ണുകളുടെ പുതിയ ഇര, ലോക മുസ്ലിംകളുടെ നിര്‍ണായക ശക്തി, മാധ്യമങ്ങളുടെ തറവാട്, ഗാന്ധിയുടെ സ്വന്തം നാട് എന്നാല്‍ ചെക്ക്  പോസ്റ്റുകളില്‍ മാത്രം നടത്തിയ അഴിമതിയില്‍ 84 ാം സ്ഥാനം കരസ്ഥമാക്കി.ബാക്കിയുള്ളതുകൂടി പറഞ്ഞാല്‍ ഒരുപാട് മുകളിലേക്കെ
ത്താന്‍ മാത്രം അഴിമതി തന്നെ ഇന്ത്യയില്‍ നടന്നു.ഈയടുത്തുള്ള  ഒരുവാര്‍ത്ത അവസാന             ല്‍ ഇന്ത്യയില്‍ നടന്ന അഴിമതിയുടെ കണക്ക് 15ലക്ഷം കോടിയിലേറെയായി.ഇന്ത്യന്‍ വിദേശത്തേക്കാള്‍ എത്രയോ ഇരട്ടി.ഓഷോയുടെ ഒരു കഥയുണ്ട്. അതില്‍ പറയുന്നു രാജീവ് ഗാന്ധി ദൈവത്തോട് തന്റെ നാട്ടിലെ അഴിമതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ദൈവം പറഞ്ഞു. നിന്റെ നാട്ടിലെ അഴിമതി അവസാനിക്കുന്നതിന്ന് മുമ്പ് തന്നെ ഞാന്‍ മരിക്കും. കാരണം, നിങ്ങളുടേത് ജനാധിപത്യ രാജ്യമാണ്. ഇത്രയും ശക്തമാണ് ഇന്ത്യയിലെ അഴിമതി.
അത് മാത്രമല്ല അഴിമതി മുഴുവനായും നടത്തുന്നത് നമ്മുടെ നിയമപാലകര്‍ തന്നെ. നാം പൊതുവെ പറയാറു
ണ്ട് ഇന്ത്യന്‍ നിയമം ഒരു ചിലന്തിവല പോലെയാണ്. അതായത് വലിയ ഇരകള്‍ അതില്‍ വീണാല്‍ അത് പൂര്‍
ണ്ണമായും തകര്‍ന്നു പോകുന്നു. ചെറിയ ഇരകള്‍ വീണാല്‍ ജീവനോടെ തിരിച്ച്‌പോവുക എന്നത് അസാധ്യമാണ് ഈ അവസ്ഥയിലാണ് കൊടുങ്കാറ്റു പോലെ അന്നഹസാരെ എന്ന ഗാന്ധിയന്‍ അഴിമതിക്കെതിരെ രംഗ
ത്തു വന്നത്.ഇന്ത്യയിലെ ഉന്നത സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന എല്ലാ ഉദ്ദ്യോഗസ്ഥരുടെയും അഴിമതികള്‍ അന്വേഷിക്കാന്‍ ഒരു ബില്ല് പാസ്സാക്കണമെന്ന് അദ്ധേഹം ആവശ്യപ്പെടുകയും സമരം നടത്തുകയും ചെയ്തു. ആ ബില്ലാണ് ഈ ലോക്പാല്‍ ബില്ല്.
പക്ഷെ, ഇവിടെ നാം ചിന്തിക്കേണ്ടത് അഴിമതിക്കെതിരെ പോരാടാന്‍ വേണ്ടി വലിയ പന്തല്‍ കെട്ടിയ അന്നഹ
സാരയുടെ സമരത്തിലേക്ക് പുറത്ത് നിന്നും പല സംഭാവനകളും വന്നു. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പോരാടി
യ അന്നഹസാരെയുടെ പന്തലിലേക്ക് പല കോര്‍പ്പറേറ്റ് ശക്തികളും സംഭാവന നേരുകയും ഹസാരെ അവ സ്വീകരിക്കുകയും ചെയ്തു. ഗാന്ധിയന്‍ എന്ന് പറഞ്ഞ് സമരം നടത്തിയ ഹസാരെ ആരുടെ രീതിയാണ് സ്വീക
രിച്ചത്?  ഗാന്ധിജി ബഹിഷ്‌കരണത്തിലൂടെയും റാലികളിലൂടെയും പിക്കറ്റിങുകളിലൂടെയും സമരം നടത്തിയ
പ്പോള്‍ ഹസാരെ ലക്ഷങ്ങളുടെ പന്തല്‍ നിര്‍മിച്ചും ആധുനിക സജ്ജീകരണത്തോടെയുള്ള കുടിവെള്ള പ്രക്രിയ നിര്‍മിച്ചും ടോയലറ്റുകള്‍ നിര്‍മിച്ചുമാണ് സമരം നടത്തിയത്. ഇവക്കെല്ലാം പുറമെത്തെന്നെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഉന്നത പദവികളിലിരിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാത്ത സമര പന്തലിലേക്ക് കാവി ഭീകരതയുടെ യോഗ ഗുരു ബാബ  രാംദേവ് എന്ന ഭീകരനുമായി വേദി പങ്കിടുകയും ചെയ്തപ്പോള്‍ നമ്മെ പോലുള്ള സാക്ഷരരായ സമൂഹം കണ്ണടച്ചതായിരുന്നില്ലേ യാഥാര്‍ത്ഥ്യം. അതു പോലെത്തന്നെ അഹിംസ ഭക്തനായിരുന്ന ഗാന്ധിജിയുടെ സ്വന്തം നാട്ടില്‍ പാവപ്പെട്ട മുസ്ലിംകളുടെയും അവരുടെ കുടുംബക്കാരെയും അവരുടെ മക്കളെയും ശൂലത്തില്‍ കയറ്റിയും ചുട്ടു കരിച്ചിട്ടുമെക്കെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയും മോഡിയേയും അവന്റെ കൂട്ടാളികളെയും പ്രശംസിച്ചു സംസാരിച്ചതിലൂടെ ഹസാരെ തന്റെ ഗാന്ധിയന്‍ വിധേയത്വവും ഗാന്ധിയനിസവും നടു റോഡില്‍ വലിച്ചുചീന്തി നഗ്നമാക്കിയപ്പോഴും നാം കണ്ണും കെട്ടി നോക്കി നിന്നു ഇവനോ ഗാന്ധിയന്‍ ? എല്ലാത്തിനും നിരാഹാരമിരുന്ന് ഹസാരെയുടെ തന്ത്രം കുറിക്കു കൊണ്ടപ്പോള്‍ എന്തുകൊണ്ട് തനിക്കും ഒരു നിരാഹാരം നടത്തിക്കുടാ എന്ന ഭാവത്തില്‍ രാംദേവും ഒരു കൈ നോക്കി നിരാഹാര പന്തലിലിരുന്ന സ്വാമി പോലീസ് വന്നപ്പോള്‍ ദൈവത്തിന്റെ മറ്റൊരു രൂപമായ സ്ത്രീ രൂപത്തില്‍ രക്ഷപ്പെട്ടതോടു കൂടി മനസിലായി രാംദേവിന്റെയൊക്കെ ആത്മാര്‍ത്ഥതുയും ജന സേവനവുമൊക്കെ. സ്വന്തം സൈക്കിളിന്റെ പേച്ചടക്കാന്‍ കാശില്ലാതിരുന്ന രാംദേവ് ഇപ്പോള്‍ ഇന്ത്യയില്‍ കോടികളിടെ ബില്‍ഡിംഗ് സമൂച്ചയങ്ങളുടെയും ബിസിനസ് സമൂച്ചയങ്ങളുടെയും ഉടമയാണ്. വെറും വൈദ്യന്‍ മാത്രമായിരുന്ന രാംദേവ് ഇന്ന് കോടികളുടെ അധിപനായതിന്റെ കാരണം ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് അറിയില്ല. ഇന്ത്യയില്‍ നിന്ന് കിഡ്‌നി കടത്തുന്ന മാഫിയയുടെ ഒരു കണ്ണിയായ രാംദേവ് മനസിലാക്കേണ്ട കാര്യമുണ്ട് അവരെക്കാള്‍ കൂടുതല്‍ അഴിമതി ഇന്ത്യയില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ ഓരോ സാധാരണക്കാരനും. അതുകൊണ്ടാണ് അന്നയെയും രാംദേവിനെയും പോലുള്ള അഴിമതി വിരിദ്ധതയുടെ കപട മുഖംമൂടിയണിഞ്ഞവരെയും അവര്‍ അഴിമതിക്കെതിരെയും എന്നു പറഞ്ഞുമൊക്കെ കൊണ്ടു വരുന്ന ബില്ലുകളെയും കണ്ണമടച്ചു അംഗീകരിക്കുന്നതിതിനാലാണ്. എന്നാല്‍ അന്നാ ഹസാരെ കൊണ്ടുവരുന്ന ജന ലോക്പാല്‍ബില്ല് എതിര്‍ക്കപ്പെടുന്നതെന്തുകൊണ്ട്?
എന്ത് കൊണ്ട് ലോക്പാല്‍ എതിര്‍ക്കപ്പെടുന്നതെന്തു കൊണ്ട്?
അന്ന ഹസാരെ സമരവും ബില്ലിന്റെകരടിന്റെ അംഗീകാരവും ഒക്കെ നടന്നു എന്നതു ശരി തന്നെ. പക്ഷെ കരട് രേഖയുടെ നിലപാടുകള്‍ കുറച്ച് ശക്തമായി എന്നതാണ് യാഥാര്‍ത്ഥ്യം. ഉന്നത ഭരണാധികാരികളുടെയും മന്ത്രിയുടെയും അഴിമതി അന്വേഷിക്കാന്‍ വേണ്ടിയാണ് ലോക്പാല്‍ എന്ന ബില്ല് നിലവില്‍ വന്നത്. പക്ഷെ പ്രധാനന്ത്രിയും ഉന്നത നീതി പീഠങ്ങളും അത് പോലെത്തന്നെ പാര്‍ലമെന്റിനകത്തുള്ള എം പി മാകരുടെ പ്രവര്‍ത്തനങ്ങളും ഇതിന്റെ അന്വേഷണ പരിധിയില്‍ വരുന്നത് അനന്തര ഫലം എന്താണെന്ന് ചിന്തിക്കാവുന്നതേയുള്ളു. ഒരു രാജ്യത്തിന്റെ പരമോന്നത നീതിപീഠവും ആ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും ഒരു സമിതിയുടെ കീഴില്‍ വരിക എന്നുള്ളത് ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അതിന്റെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. അതു മാത്രമല്ല ഒരു പാട് യോഗ്യതകള്‍ ആവശ്യമായ ഈ തസ്ഥികകളിലേക്ക് വെറും ഒരു സമര നായകന്‍, നിയമം എന്താണെന്ന് പോലും അറിയാത്ത ഒരു വ്യക്തി അവിടെ ജനാധിപത്യം എന്ന സര്‍വാധിപത്യത്തിന് എന്ത് പ്രാധാന്യമാണ് ഇവിടെ ഉണ്ടാവുക?
ലോകത്തെവിടെയും ഒരു ഉദ്യോഗസ്ഥന്‍ ഒരു സ്ഥാനം വഹിക്കുമ്പോള്‍ അതിന് അതിന്റേതായ യോഗ്യതയും അറിവും ആവശ്യമാണ്. ഇന്ത്യയിലുള്ള നാനാ ഭാഗങ്ങളിലുള്ള ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട പാര്‍ലമെന്റ് പ്രതിനിധികളെ ഒഴിവാക്കി ജനപ്രധിനികളെന്ന് പറഞ്ഞ് സ്വന്തം നോമിനികളെ ബില്ലില്‍ കുത്തി നിറക്കാന്‍ ശ്രമിക്കുന്നതിലുള്ള അകത്തളരാഷ്ട്രീയങ്ങള്‍ എന്താണ്? അതുതന്നെ അഴിമതിയുടെ പേരില്‍ കളങ്കിതരായ ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍മാരെ തന്നെ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് ആര്‍ക്ക് വേണ്ടി? ചീഫ് ജസ്റ്റിസ്റ്റുമാര്‍ അഴിമതിയോ കുറ്റമോ നടത്തിയാല്‍ അവരെ ഇംപീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റിനും പാര്‍ലമെന്റിലാരെങ്കിലും അഴിമതി നടത്തിയാല്‍ അതിനെ അന്വേഷിക്കുവാന്‍ കോടതുക്കും അധികാരമുണ്ട്. ഇവ രണ്ടിനെയും അധികാര പരിധിയില്‍ വെച്ചതിനു ശേഷം ഇവര്‍ അഴിമതി നടത്തിയാല്‍ ഇവരെ ആര് തടയും
പ്രധാനമന്ത്രി മന്‍മോഹന്‍ അഴിമതിക്കെതിരെ പോരാടാന്‍ അതിയായി പോരാടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നു. ഞാന്‍ ലോകാപാലിനു കീഴില്‍ വരാന്‍ സമ്മതനാണ്, എന്നിരുന്നാലും ലോകാപാല്‍ അഴിമതിക്ക് ഒരു ഒറ്റമൂലിയല്ല. പക്ഷെ പ്രധാനമന്ത്രി സ്വന്തം തീരുമാനിച്ചാല്‍ നടക്കുന്നതല്ല ജനാധിപത്യം പാര്‍ലമെന്റംഗങ്ങള്‍ എല്ലാവരും തീരുമാനിക്കണം. മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ പറയുന്നത് ലോകാപാല്‍ ബില്ല് അംഗീകരിക്കാന്‍ തയ്യാറാണ് പക്ഷെ ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പിന്തുടരാതെ ചില ഭേതഗതികള്‍ നടത്തി പരിപൂര്‍ണ്ണ ലോക്പാല്‍ ബില്ല് കൊണ്ടുവരും എന്നതാണ്.

മാര്‍ജിനിനപ്പുറംകടക്കാതെ നോക്കണം(കവിത)

മാര്‍ജിനിനപ്പുറംകടക്കാതെ നോക്കണം
മാര്‍ജിനപ്പുറം കടക്കാതെ നോക്കണം........
ആറാം പിരീഡ്
കണക്ക് പിരീഡ്.......!
മാര്‍ജിനിനപ്പുറം
കടക്കാതെ നോക്കണം......
നീളവും വീതിയും തുല്യമാക്കി
ജീവിതം സമചതുരമെന്നുറപ്പിക്കണം......!

ബാര്‍ഡയഗ്രം വരച്ച്
എക്‌സറ്റത്തു നിന്നു നോക്കിയാല്‍
വൈ അറ്റത്തു ലോകവസാനം
കാണണം

വൃത്തം വരച്ചാല്‍
കേന്ദ്ര ബിന്ദുവില്‍ കൈവെച്ച്
പ്രതിജ്ഞയെടുക്കണം
 ഇതാണെന്റെ ലോകം-
 ഞാന്‍ മാത്രമുള്ള ലോകം
പിരീഡ് കഴിയും മുമ്പേ
ജ്യാമിതി ലോകങ്ങളെല്ലാം
വെട്ടിപ്പിടിക്കണം.....!

ഒരു കാര്യം......!
മാര്‍ജിനിനപ്പുറം
കടക്കാതെ നോക്കണം......!


യഹ് യ കട്ടിപ്പാറ

22/10/2011

ചിത്രം(കവിത)

ചിത്രം
കൂര്‍പ്പിച്ച പെന്‍സില്‍  കൊണ്ടു ഞാന്‍
കടലാസിലൊരു ചിത്രം വരച്ചു
കണ്ണും കരളും കവരുന്ന കമനീയ ചിത്രം
ഒരു മെഴുകുതിരി
ചുറ്റിലെ ഇരുട്ടില്
ഒരു സൂര്യനായ് പ്രകാശിച്ചു.
കൂര്പ്പിച്ച പെന്സിലിന്
മുനയൊടിച്ചു  എന്‍റെ  അനിയന്‍
വെളിച്ചം മുഴുമിക്കാതെ
മെഴുകുതിരി ഉരുകിത്തീര്ന്നു.
ഒരു കട്ടറന്വഷിച്ച് ഞാന്‍
കവുങ്ങിന്‍ തലവരെ കേറി
അവിടെ ഞാന്‍ കണ്ടു,
ആകാശത്ത് മായാതൊരമ്പിളി
മെഴുകില്ലാതെ, തിരിയില്ലാതെ
ഗോള വലിപ്പത്തില്‍
ചിത്രം മുഴുമിക്കുന്നു .
അശിഖ് റഹ്മാന്‍

Next previous home

Search This Blog