05/11/2011

.

മാറ്റണം ശൈലികളും ശീലങ്ങളും
കാലം മാറുന്നതിനനുസരിച്ച് ധാര്‍മിക മൂല്യങ്ങള്‍ക്ക് ഒട്ടും മാറ്റം വരാറില്ല, അങ്ങനെ സംഭവിക്കാന്‍ പാടുമില്ല. പക്ഷേ ഇവ പകര്‍ന്നു കൊടുക്കുന്ന ശൈലികള്‍ക്കും അത് വഴി സമൂഹത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതത് കാലഘട്ടത്തിലെ പുരോഗമനത്തിന്‍റെ നിറമൂണ്ടാകുമെന്നത് സ്വാഭാവികം.

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്‍............
        1947ഓഗസ്ത് 14 അര്‍ദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. അതിനുശേഷമുണ്ടായ പ്രഥമമന്ത്രിസഭ മുതല്‍ ആരംഭിക്കുന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ അഴിമതിയുടെ ചരിത്രം. പ്രഥമ മന്ത്രിസഭയിലെ മന്ത്രിയായ വി.കെ കൃഷ്ണഅയ്യാര്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍സേനക്ക് വേണ്ടി ജീപ്പ് വാങ്ങിയതാണ് പ്രശസ്തമായ ആദ്യഅഴിമതി. (വൈവിധ്യവും സമ്പന്നവുമായ പാരമ്പര്യം) അതിനു ശേഷം എണ്ണമറ്റ അഴിമതികള്‍. ഇന്ത്യയുടെ അസംസ്‌കൃത വസ്തുക്കളും പ്രകൃതി വിഭവങ്ങളും ഊറ്റിക്കുടിച്ച് രാജ്യം വിട്ട  ബ്രിട്ടീഷുകാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള അഴിമതിക്കഥകളാണ് ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വാള്‍ സ്ട്രീറ്റും വീ ആര്‍ കൃഷ്ണയ്യരും: ചില വീണ്ടു വിചാരങ്ങള്‍
ഈയടുത്ത കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നവയാണ് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ എന്ന പേരില്‍ അമേരിക്കയിലെ സാധാരണക്കാര്‍ സെപ്തംബര്‍ 17 മുതല്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ തെരുവില്‍ നടത്തിയ പ്രക്ഷോഭവവും വീ. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ കമ്മീഷന്‍ കൊണ്ടു വന്ന വനിതാ ബില്ല് വിവാദവും.

രണ്ടു കവിതകള്‍..


കടലേഴും കടന്ന്...
എന്റെ വരയിലെ
ചെടികളൊക്കെയും
പെട്ടന്ന്  തളിരിട്ടു
ആഞ്ഞടിക്കുന്ന കാറ്റിലും
വീഴാതെ നോക്കി
രണ്ടിതളുള്ള ചെമ്പരത്തി.....!

കാലവര്‍ഷം
വല പാടത്തെറിഞ്ഞു ഞാന്‍
തിരിച്ചുപോന്നു,
കരക്കണിയാതൊരു
കൊതുമ്പിന്‍ വള്ളം
പറയാതെ വന്നതിഥിയെ
ശപിച്ചുകൊണ്ടിരുന്നു....ഹൃദയം
ശരീരത്തില്‍  ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ സര്‍വ്വവും നന്നായി, അത് മോശമായാല്‍ സര്‍വ്വവും മോശമായി. അതാണ് ഹൃദയം.
മാലാഖമാരേക്കാള്‍ ഉന്നതിപ്പെടാനും മൃഗങ്ങളേക്കാ ള്‍  അധപതിക്കുവാനും സാധിക്കുന്ന വിധത്തിലാണു മനുഷ്യന്റെന സൃഷ്ടിപ്പ്.

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്‍
ഗാന്ധിജി മടങ്ങി വരുമോ?
2009ല്‍ ലോകസഭാ തെരെഞ്ഞെടുപ്പ് നടന്നു. പതിവു പോലെ ഒരു പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു.സ്വാഭാവികമായും മറുഭാഗത്ത് പ്രതിപക്ഷവും. ഭരണ പക്ഷത്തെ നയിക്കാന്‍ ലോകബാങ്ക് വരെ ഭരിച്ച സാമ്പത്തിക വിദഗ്ധന്‍, മന്‍മോഹന്‍സിംഗ്. പക്ഷെ, സ്വന്തം രാജ്യത്തെ പണമിടപാടിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി വട്ടപ്പൂജ്യം. അല്ലെങ്കില്‍ മൗനം.
Read more...


ഒക്കുപൈ വാള്‍ സ്ട്രീറ്റ്‌
ആഗോളമുതലാളിത്തത്തിന്‍റെശ്രീകൊവിലെന്നറിയപ്പെടുന്ന
വാള് സ്ട്രീറ്റില്‍ നിന്നും വിപ്ലവത്തിന്‍റെ പടധ്വനി കുറച്ചുനാളായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. അതിസമ്പന്നരുടെയും കോ.ര്പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും ഏതാനും വമ്പന്മാരാണ് സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്.


കവിതകള്‍...
ചിത്രം
കൂര്‍പ്പിച്ച പെന്‍സി ല്‍ കൊണ്ടു ഞാ ന്‍
കടലാസിലൊരു ചിത്രം വരച്ചു
കണ്ണും കരളും കവരുന്ന കമനീയ ചിത്രം.....
ഒരു മെഴുകുതിരി
ചുറ്റിലെ ഇരുട്ടി ല്‍
ഒരു സൂര്യനായ് പ്രകാശിച്ചു.

പുഴ ജീവിതം
ജാലകത്തിലൂടെയെ  ന്‍
തലപുറത്തിട്ടു ഞാ ന്‍,
പെട്ടെന്നൊരു കാററ് വന്നു,
എനിക്കു  കുളിര്‍ത്തു
ദൂരെനോക്കുമ്പോള്‍
പുഴയുടെ ഓളം കണ്ടു,

സൂര്യോദയത്തി ല്‍‍
അകലെ
അത്ഭുത ദ്വീപില്‍  നിന്ന്
എത്തിച്ച
കസ്തൂരി ഗന്ധമുള്ള,
കുങ്കുമ വര്‍ണ്ണമുള്ള,
പൊട്ട് ചൂടി, അണിഞ്ഞൊരുങ്ങി
ചിരി തൂകുന്നു ആകാശം....

മൂന്നു കവിതകള്‍..
ഉള്ളി
എത്ര
ചികഞ്ഞാലും
കണ്ണീരു
മാത്രം.....

ദ്വാരം
അവിടം
കാണുവാന്‍
ഇത്തിരി,
ഇവിടം കാണുവാന്‍
ഒത്തിരി വേണം...

കണ്ണാടി
ഒരു പക്ഷെ
നീയെന്നെ
അറിഞ്ഞെന്നു വരാം
എങ്കിലും
നീയറിയില്ല
എന്നിലുള്ള മറ്റാരെയും
കാരണം
ഞാനൊരു
കണ്ണാടിയല്ലല്ലോ........?No comments:

Next previous home

Search This Blog