13/09/2013

അഭിലാഷങ്ങള്‍ - സുഹൈല്‍ സി.കെ കളരാന്തിരി

അഭിലാഷങ്ങള്‍
പ്രസവ വാര്‍ഡില്‍
ജനിച്ചു വീണപ്പോള്‍
അമ്മ പറഞ്ഞു നീ ഒരു ഡോക്ടറാണ്
ഒട്ടും പൊട്ടും തിരിയാതെ
ദിനങ്ങള്‍ ഞാന്‍
ഇഴഞ്ഞു നീക്കി
ശൈശവവും ബാല്യവും
അങ്ങനെ തന്നെ
കൗമാരത്തോടടുത്തപ്പോള്‍
മനദേവി പറയാന്‍ തുടങ്ങി
നീ ഒരു പൈലറ്റാവണം
പക്ഷേ നിര്‍ബന്ധത്തിന് വഴങ്ങി
ആശകളുടെ കൊലക്കയറായി മാറി
സ്‌തെസ്‌കോപ്പ് കഴുത്തില്‍ കുടു
ങ്ങി.
                                                       സുഹൈല്‍ സി.കെ 
                                                       കളരാന്തിരി



അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍-13": ക്യാമ്പസ് ഒരുങ്ങുന്നു.
കാപ്പാട്: ക്യമ്പസിന്റെ സര്‍ഗ്ഗാഘോഷങ്ങളിലൊന്നായ അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കലയുടെ നവ ചക്രവാളങ്ങള്‍ തീര്‍ത്ത് അല്‍-ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമായി സംഘടിപ്പിച്ചു വരുന്ന അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍" എന്ന നാമഥേയത്തില്‍ ഒക്ടോബര്‍ 7മുതല്‍ 13 വരെ നടക്കും. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിന് ഇതിനകംതന്നെ ടീമുകള്‍ രൂപീകരിച്ച് പരിശീലനങ്ങളാരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ സപ്തംബറില്‍ തന്നെ നടക്കും. കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പുതിയയിനം മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ഹൊറിസോണിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. 

.............ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന ക്ലാസിന് പ്രമുഖ വാഗ്മിയും പണ്ഢിതനുമായ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം നേതൃത്വം നല്‍കി. ശ്രോദ്ധാക്കള്‍ക്ക് മനസ്സിലാക്കും വിധം മനോഹരമായ രീതിയില്‍ ക്ലാസ് നയിക്കുന്നു. ഇന്നത്തെ പഠന ക്ലാസിന് പാണണക്കാട് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏകദേശം 250 ല്‍ പരം പേര്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ഐനുല്‍ ഹൂദാ സെക്രട്ടറി പി.കെ.കെ.ബാവ, കെ. മൂസ മാസ്റ്റര്‍, എ.പി.പി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

12/09/2013

മൂര്‍ത്തീ ഭാവം - സിയാദ് ചെറുവറ്റ

                മൂര്‍ത്തീ ഭാവം
                                                                                 സിയാദ് ചെറുവറ്റ
       

തുടക്കം,
 “ പെണ്ണ് ”
“ പേര്” പറഞ്ഞു.
പൊളിച്ചടക്കണം
തള്ളിയിറങ്ങി
മാതാവിന്റെ വയറും
നീട്ടിക്കരഞ്ഞു-
“ ശാക്തീകരണം..” “ ശാക്തീകരണം..”

ഒരുക്കം,
അസംബന്ധം പൂശി
മനസ്സിനെ വഞ്ചിച്ചു.
വാസ്തവം കൊന്നു
ഗാംഭീര്യമണിഞ്ഞു.
പ്രൊഫൈല്‍ സ്#ൃഷ്ടിച്ചു
പരസ്യം നല്‍കി-
“ രാജകുമാരി”
 പൊടുന്നനെ പുറകെയൊരു വിളി-
“നീയോ.... നിന്റെ നിലയോ....?!”
ചോദ്യം, നേര്‍ത്ത ശബ്ദം
മറുപടിമുഴക്കം...!
"ദുര്‍ബലത എന്‍ നെഞ്ചെ-
പിളര്‍ത്തിയാലും,
നിലാ പോലെ പെയ്യാതടക്കമില്ല"

എഴുന്നള്ളിപ്പ് ,
ചാഞ്ഞിറങ്ങുന്നു
ലോകം ചുറ്റാന്‍
ബോയ് ഫ്രണ്ടും കയ്യിലേന്തി-
നഗരമധ്യം ഓടിപ്പിടിച്ചു
ശ്രദ്ധ കീഴടക്കി-
ഒളികണ്ണ്

നോട്ടപ്പകര്‍ച്ച - യഹ്‌യ കട്ടിപ്പാറ

നോട്ടപ്പകര്‍ച്ച
                               
                                യഹ്‌യ കട്ടിപ്പാറ


¨ചെങ്കണ്ണ്
കണ്ണാവണം
ഒരു ചെങ്കണ്ണ്...
ചുവപ്പുകെട്ടി വീര്‍ത്ത്
ഉടല്‍ മുഴുക്കെയൊരു
ചെങ്കണ്ണാവണം...
നോക്കി നോക്കി
ഉടല്‍ മുറിക്കുന്നവര്‍ക്ക്
ചെങ്കണ്ണായി
പകര്‍ന്നു നല്‍കണം...


¨പ്രണയം
നോക്കി നില്‍ക്കരുത്
അധികം ഒരു കണ്ണിലേക്കും...
ഒരു നോട്ടം

ഒരായിരം

22/08/2013

ഇസ്ലാമിക് ബാങ്കിംഗ്


  1.  ഇസ്ലാമിക് ബാങ്കിംഗ്

ഇസ്ലാമിക് ബാങ്കിംഗ്  സിസ്റ്റത്തിന്  ആഗോളാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. പത്തോളം ലോകരാഷ്ട്രങ്ങള്‍, ഐക്യരാഷ്ട്രസഭ, ആഫ്രിക്കന്‍ യൂണിയന്‍ തുടങ്ങിയ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ സംഘടനകള്‍ ഇതിനകം തന്നെ ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റത്തിലേക്ക് കടന്ന് വന്നിട്ടുണ്ട് . 1975ല്‍ സ്ഥാപിതമായ  പ്രസ്തുത ബാങ്കിങ്ങ് രീതിയുടെ സന്നദ്ധസേവനങ്ങളെ ലോകം വളരേയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

21/08/2013

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍
കാപ്പാട്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേവലം ചടങ്ങുകള്‍ക്കപ്പുറം പരിപൂര്‍ണ്ണ മനസാന്നിധ്യം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍ പറഞ്ഞു.

15/08/2013

ബൈറുഹാഅ് തോട്ട വികസനം ആരംഭിച്ചു

ഹരിത കാമ്പസ് എന്ന ലക്ഷ്യവുമായി കാമ്പസിന്റെ യൂ വണ്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ബൈറുഹാഅ തോട്ട വികസനം ആരംഭിച്ചു.ജനറല്‍ ക്യാപ്റ്റന്റെ കീഴില്‍ കൃഷി ഭൂമി പാട്ട വിതരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട പ്രസ്തുത പരിപാടി ഉസ്താദ് നജീബ് യമാനി ഉദ്ഘാടനം നിര്‍വഹിച്ചു.
കാമ്പസിലെ കൃഷി ഭൂമികള്‍ പാട്ടത്തിന്‍ നല്‍കി ക്ലാസുകള്‍ക്കിടയില്‍ നടത്തപ്പെടുന്ന മത്സരാത്മകമായ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാണ് ബൈറുഹാഅ തോട്ട വികസനം ആരംഭിച്ചത്.നിലവില്‍ വിത്തിറക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ബൈറുഹാഇല്‍ ശാസ്ത്രീയമായ രീതിയില്‍ വിളകളും പച്ചക്കറികളും വികസിപ്പിച്ചെടുക്കുമെന്ന് യൂ വണ്‍ കാര്‍ഷിക വിഭാഗം തലവന്‍ റാഷിദ് എം പി അറിയിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

ഹുസ്‌ന ഓഫീസ് ഉദ്ഘാടനവും ഹസനീസ് സംഗമവും

ഹുസ്‌ന സ്‌ക്വയര്‍ കെ.കെ.എം.ഐ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുസ്‌നയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഉച്ചക്ക് 2 മണിക്ക് അല്‍ഹുദാ കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടി അല്‍ ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദാ ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ് ഉദ്ഘാനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഹസനീസ് സംഗമത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ഹുസ്‌ന പ്രസിഡന്റ് ഷറഫുദ്ദീന്‍ ഹസനി എം.എം. പറമ്പും ജനറല്‍ സെക്രട്ടറി ശാക്കിര്‍ ഹസനി കോട്ടപ്പള്ളിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പി.ജി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

യൂ വണ്‍ സര്‍ക്കിള്‍ :പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ നിര്‍വഹിച്ചു.അത്യാധുനിക പാഠ്യ രീതികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ അക്കാദമി ക്ലാസ് റൂമുകള്‍ ഇതര ഉന്നത പ്രൊഫഷണല്‍ സ്ഥാപനങ്ങളോട് കടപിടിക്കുന്ന രീതിയിലേക്ക് ഉയര്‍ന്ന് വരികയാണ്.
കേവലം കോണ്‍ക്രീറ്റിംഗ് മാത്രം പൂര്‍ത്തിയാക്കിയിരുന്ന കെട്ടിടത്തിന്റെ ബാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃക സ്ഷ്ടിച്ച പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ അല്‍ ഹുദാ മാനേജിംങ് കമ്മിറ്റിയും അക്കാദമിക്ക് സ്റ്റാഫ് കൗണ്‍സിലും പ്രത്യേക അനുമോദനം അറിയിച്ചു.

ഹസനികള്‍ ഉപരിപഠനത്തിന് ഉത്തരേന്ത്യയില്‍

എജു ഡസ്‌ക്: ഖാസി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക്ക് അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മൗലവി ഫാളില ഹസനി ബിരുദം നേടിയ മൂന്ന് ഹസനികള്‍ ബിരുദാനന്ത പഠനത്തിന് ഉത്തരേന്ത്യയിലേക്ക് .
കോളേജില്‍ നിന്നും അവസാന വര്‍ഷം പുറത്തിറങ്ങിയ റാഫി ഹസനി കട്ടിപ്പാറ, മുഹമ്മദലി ഹസനി നാദാപുരം, ഷറഫുദ്ധീന്‍ ഹസനി എം എം പറമ്പ്,എന്നിവരാണ് ബിരുദാനന്തര പഠനത്തിനായി ഹൈദറാബാദിലെ മാനു യൂണിവേഴ്‌സിറ്റിയിലേക്ക് പോയത്.ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ സ്ഥ്പനങ്ങളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റിയില്‍ പെട്ട ഒന്നാണ് ആന്ധ്രപ്രദേശിലെ ഹൈദറബാദില്‍ സ്ഥിതി ചെയ്യുന്ന മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റി.ഇവിടുത്തെ ബിരുദാനന്തര കോഴ്‌സുകളായ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലികേഷന്‍, മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, എന്നിവയാണ് യഥാക്രമം റാഫി ഹസനി, മുഹമ്മദലി ഹസനി, ശറഫുദ്ധീന്‍ ഹസനി എന്നവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

ഹജ്ജ് പഠന ക്ലാസ് ഇന്ന് സമാപിക്കും

      ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു.

04/08/2013

റമളാന്‍ കാമ്പയിന്‍




റമളാന്‍ കാമ്പയിന്‍
ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്്താര്‍ സംഗമവും നടത്തി






കാപ്പാട്: കെ.കെ.എം ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്്‌സാന്‍ റമളാന്‍ കാമ്പയിന്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സയ്യിദ് യൂസുഫ് ത്വാഹാ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ അനുസ്മരണത്തോടനുബന്ധിച്ച് തങ്ങളുടെ നാമധേയത്തില്‍ അല്‍ ഇഹ്്‌സാന്‍ തയ്യാറാക്കുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മേഴ്‌സി പദ്ധതി പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. സ്ഥാപനത്തിന്റെ സെക്രട്ടറി പി.കെ.കെ ബാവ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ നടുവണ്ണൂര്‍ കാമ്പയിന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മഷിക്കുപ്പി കുഞ്ഞുമാസിക അലി പള്ളിയത്ത് പി.കെ.കെ ബാവ സാഹിബിന് നല്‍കി പ്രകാശനം ചെയ്തു. ഷഹീര്‍ നടുവണ്ണൂര്‍, മുഹമ്മദ് സി.കെ, നിസാര്‍ മാസ്റ്റര്‍, ശാഹുല്‍ ഹമീദ് ദാരിമി, അഹമ്മദ് കോയ ഹാജി, എ.പി.പി തങ്ങള്‍, മുനമ്പത്ത്് അഹമ്മദ്് ഹാജി, പ്രിന്‍സിപ്പാള്‍ നിസാര്‍ ഹുദവി, പനായി അബ്ദുല്‍ ഖാദര്‍, കോയാലിക്കണ്ടി മുഹമ്മദ് കോയ, ഫാറൂഖ് മാളിയേക്കല്‍, നൗഷാദ് കാപ്പാട് എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ റഊഫ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. യഹിയ കട്ടിപ്പാറ സ്വാഗതം പറഞ്ഞു. 











08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല.

(മിനിക്കഥ)

  (മിനിക്കഥ)


  ശിക്ഷ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുക്കുന്ന അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിക്ക് ശിക്ഷയായി വൈറസുള്ള ഫയല്‍ സെന്റ് ചെയ്തുകൊടുക്കുന്നു.
 
  കാലം,കോലം ഭാര്യമരിച്ച പിതാവിന്ന,് മകന്‍ സഹോദരിയെ ഓര്‍ത്ത് മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തു.
   



ഹബീബ് വി.കെ

മൃതിമരം പൂക്കുന്നു... (കഥ)

മൃതിമരം  പൂക്കുന്നു...    (കഥ)   
                                                  


         

        ചുവപ്പ്, പച്ച, മഞ്ഞ, നീല ഏതെടുക്കും, ചുവപ്പിനോടാണയാള്‍ക്ക് കൂടുതല്‍ പ്രണയം. ഭയാനകതയുടെ, കരാളതയുടെ ചൂടുള്ള രക്തത്തിനും ചുവപ്പ് നിറമാണല്ലോ. എക്യുലിക് കളറിന്റെ മൂടി തുറന്ന് കറുത്ത ബ്രഷ് ചുവപ്പില്‍ മുക്കി കാന്‍വാസിലെ സുന്ദരിയുടെ കണ്ണില്‍ അയാള്‍ പതിയെ അമര്‍ത്തി. സുന്ദരിയുടെ തീക്ഷ്ണതയുടെ നോട്ടം അയാള്‍ക്കല്‍പം പേടിതോന്നി. വിറക്കുന്ന കൈയിലെ ബ്രഷ് വെള്ളത്തിലേക്കെറിഞ്ഞ് അയാള്‍ നിരത്തിലിറങ്ങി.
പ്രകാശന്‍ എന്നാണയാളുടെ പേര്. പേര് ചോദിച്ചാല്‍ വാചാലനായിക്കൊണ്ടിരിക്കുമെങ്കിലും പേരിട്ടവരെക്കുറിച്ച് ചോദിച്ചാല്‍ അയാള്‍ മൗനിയായിരിക്കും. കണ്ണുകളില്‍ തീപാറുന്ന ഭയാനകതയുടെ നോട്ടം അയാളുടെ കൂടപ്പിറപ്പായിരുന്നു. വായില്‍ സ്വര്‍ണ്ണക്കരണിയഫുമായി ജനിച്ചതു പോലെ പകുതി എരിഞ്ഞ സിഗരറ്റ് എപ്പോഴും ചുണ്ടില്‍ തന്നെ കാണും. അലസമായി നീണ്ടുപോയ മുടിയില്‍ ചീര്‍പ്പ് തട്ടിയതിന്റെ നേരിയ ലക്ഷണം പോലുമില്ല. നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഓരോ വാഹനവും അയാളെ പിന്നിലാക്കിക്കൊണ്ടിരുന്നു. പിന്നിട്ട വഴികളില്‍ ചവിട്ടിയ മുള്ളുകള്‍ തറച്ച രക്തപ്പാടുകള്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് മടിയായിരുന്നു. നിറങ്ങളോടായിരുന്നു അയാള്‍ക്ക് കൂടുതല്‍  ഇഷ്ടം. പ്രത്യേകിച്ചും, കടും ചുവപ്പിനോട്. വെളുപ്പിനോടയാള്‍ക്ക് ദേഷ്യമായിരുന്നു, അമ്പേ ദേഷ്യം.
കണ്ണാടിയില്‍ നോക്കുന്നത് അയാള്‍ക്കിഷ്ടമായിരുന്നില്ല.

07/04/2013

Stain to Indian judiciary



Stain to Indian judiciary

        It is shame to India to initiate an year putting a fine point on its judiciary; from the first Delhi-rape case to the last Afsal Guru’s execution India has illustrates itself as incapable of introducing cute actions. Even such a brutal harassment was witnessed by the capital city, judiciary couldn’t put even a temporary full-stop to it as it was later reported a rape series in Delhi itself. Now Afsal Guru case is firing the public talks.
       An execution after six years imprisonment along with unrevealing the commencement even to his family is totally an undignified and unadoptable to such a great judicial system. Is it necessary a six- year duration for Indian presidency to finalize a matter? Or whether the Indian constitution is great or the ever changing political powers?
     Adding fuel to fire, it is the truth that there are many other death row culprits till waiting the equal fate, being sentenced to unlimited bondage and are not spoken about yet now. As a result, being of a prominent constitution, Indians get lost their confidence in it.


               
Muhammad sha

ഖാഇദെമിأത്ത് രാഷ്ട്രീയ നൈതികതയുടെ പറുദീസ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ طാപകനും അഞ്ചര പതിنാണ്ടു കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിآ നിہണ്ണായക സ്വാധീനം  ചെലുത്തുകയും ചെയ്ത മുഹമ്മദ് ഇസ്മായിآ സാഹിബ് സ്മരണയായിട്ട് 2013 ഏപ്രിآ 5ന് 41വہഷങ്ങؤ തികയുന്നു.
ഖാഇദെമിأത്ത്
രാഷ്ട്രീയ നൈതികതയുടെ പറുദീസ

അഞ്ചര പതിنാണ്ടിലേറെ،ാലം ഇന്ത്യന്‍ രാم്രീയത്തിآ നിہണ്ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യന്‍ നൂനപക്ഷങ്ങളുടെ ധൈഷണിക സാന്നിധ്യമായി നിലനിآ،ുകയും ചെയ്ത ഖാഇദെമിأത്ത് മുഹമ്മദ് ഇസ്മാഈآ സാഹിബ് സ്മരണയായിട്ട് ഇന്നേ،് നാآപത്തിയൊന്ന് വہഷങ്ങؤ തികയുന്നു.
സہദാہ വأഭായി പട്ടേآ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരി،െ അദ്ദേഹത്തിന് ഒരു ചോദ്യം ലഭിച്ചു. മുസ്‌ലിം ലീഗിനെ  നിരോധി،ാന്‍ വأ മാہഗവുമുണ്ടോ എന്നതായിരുന്നു ചോദ്യകہത്താവിന്റെ ആശങ്ക. വിവിധ സമുദായങ്ങؤ،ി്ടയിآ സൗഹാہദ്ധം ഊട്ടിയുറപ്പി،ാനും സദ്മനോഭാവം വളہത്താനും സൗമനസ്യം സൃഷ്ടി،ാനുമാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിട്ടു പ്രവہത്തി،ുന്നതെന്നും അത് കൊണ്ട് അത്തരമൊരു ആലോചനയൊന്നും ഗവണ്‍മെന്റിനിأ എന്നുമാണ് അദ്ധേഹം മറുപടി നآകിയത്.
ആറര പതിنാണ്ടു കാലത്തെ അതിജീവന ബോധ്യമായി മുസ്‌ലിം ലീഗെന്ന ന്യുനപക്ഷ പ്രطാനത്തിന് എ،ാലവും സഹവہത്തിയായ ചരിത്രപരതയുടെ അടയാളപ്പെടുത്തലായിരുന്നു പട്ടേലിന്റെ വാ،ുകളിലൂടെ പ്രതിധ്വനിച്ചിരുന്നത്. കഠിന തപസ്യയിലൂടെ സാമുദായിക സൗഹാہദ്ധം വളہത്തിയെടു،ാനും പാہട്ടിയുടെ രാജ്യസ്‌നേഹവും രാم്രീയ പ്രതിബദ്ധതയും ചോദ്യം ചെയ്തവരെ ബോധ്യപ്പെടുത്താനും മുസ്‌ലിം ലീഗിന് ഇന്നേ വരെ സാധ്യമായതിലെ അന്തہബോധനമായി വہത്തിച്ച് പ്രതീകമായിരുന്നു ‘അഭിമാനകരമായ അസ്തിത്വ’മെന്ന സ്വത്വ ബോധത്തിന്റെ കാതآ. രാم്രവും രാم്രീയവും സാമുദായിക ബോധവും ആദہശബദ്ധതയും ജീവിതത്തിന്റെ ഇതളുകളായി രൂപപ്പെട്ടു വരണമെന്ന് ആഹ്വാനം ചെ؟ുകയും സ്വജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്ത ഒരു ത്യാഗിയുടെ ജീവിത ബോധ്യം തന്നെയായിരുന്നു അത്തരമൊരു സ്വത്വബോധത്തിന്റെ അസ്തിത്വമായി എ،ാലവും നിലനിന്നിരുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയും സാധ്യമായ സാഹചര്യങ്ങളിലൂടെ ഗുണാكകമായ പാതകؤ പണിത് സംരക്ഷി،ാനും മുന്നിട്ടിറങ്ങിയതിന്റെ പിന്‍കുറിയായി സമൂഹം അദ്ദേഹത്തിന് നآകിയ പ്രതീകമായിരുന്നു ഖാഇദെമിأത്തെന്നത്.
ലാളിത്യത്തിന്റെ പ്രതിരൂപം, ശുദ്ധമാനസന്‍, വിനയാന്വിതന്‍, ധീരമനസ്‌കന്‍, കുലീനതയുടെ ആؤരൂപം തുടങ്ങി അദ്ധേഹം ആہജിച്ചെടുത്ത വിശേഷണങ്ങളുടെ  സദ്ഗുണ പ്രതീകങ്ങؤ ദീہഘമാണ്. അചഞ്ചലമായ നിفയദാہഢ്യത്തിآ പാകപ്പെടുത്തിയ വിട്ടു വീഴ്ചയിأാത്ത ആദہശ രാഷ്ട്രീയം. സാഹചര്യത്തിന്റെ പോ،ുവരവിനനുസരിച്ച് കാലു മാറുന്ന അവസര വാദത്തിന്റെ രാഷ്ട്രീയം അദ്ധേഹത്തിന് അന്യമായിരുന്നു. ഖാഇദെമിأത്തിന്റെ പ്രതിബദ്ധത സہئതാ ആദہശാധിഷ്ഠിതമായിരുന്നു. സہئാكനാ സഹിഷ്ണുതയുടെ ജീവിതഉപകരണങ്ങؤ മാത്രം ശീലിച്ച അദ്ധേഹത്തിന്റെ ലക്ഷ്യാധിഷ്ഠിത ജീവിതത്തിന്റെ നിہവചനവും നിہئഹണവും സാക്ഷാത്കരി،ാന്‍ അദ്ധേഹത്തിന് അപരാധ ബോധത്തിന്റെ മനتിനെ ആശ്രയി،േണ്ടി വന്നിരുന്നിأ. നിരുപമമായ ഇرാശക്തിയും ബൗദ്ധികമായ നിശിതത്വവും ലക്ഷ്യബോധത്തിലുإ ആك വിശ്വാസവുമായിരുന്നു അദ്ധേഹത്തിന്റെ ജീവിത സഹചാരികؤ.
ഒരു ജനാധിപത്യ സംവിധാനത്തിآ രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുإ അഭേദ്യമായ ബشം തിരിച്ചറിയുകയും ന്യൂനപക്ഷ അവകാശങ്ങؤ ജനാധിപത്യ സംവിധാനത്തിآ അതിപ്രധാനമാണെന്നുമുإ ബോധ്യവുമായിരുന്നു അദ്ധേഹത്തിന്റെ ആദہശത്തിന്റെ അകപ്പൊരുؤ തന്നെ. പ്രായോഗിക രാഷ്ട്രീയ തലത്തിലും രാഷ്ട്ര തന്ത്രعതയിലും ഇസ്മായിآ സാഹിബ് നിہമ്മിച്ചു വെച്ച പ്രത്യയശാസ്ത്ര രൂപകങ്ങؤ അദ്ദേഹത്തിന്റെ ആദہശബദ്ധതയുടെ തനിപ്പകہപ്പുകؤ തന്നെയായിരുന്നു.  ഒരു രാഷ്ട്രീയപ്രطാനമെന്ന നില،് മുസ്‌ലിം ലീഗ് ഇന്ത്യയിآ സജീവമായി ഇടപെടലുകؤ നടത്തേണ്ട അനിവാര്യത ചൂണ്ടി،ാണി،ുകയും സ്വന്തമായി ഒരു സംഘടന ഉണ്ടാകുന്നത് മുസ്‌ലികളുടെ മൗലികാവകാശത്തിآ പെട്ടതാണെന്ന് സമہത്ഥി،ുകയും മുസ്‌ലിം ലീഗിനെ അവരുടെ പ്രാതിനിധ്യ പാہട്ടിയായി മുന്നോട്ട് കൊണ്ട് പോകാന്‍ മുസ്‌ലിംകؤ പ്രതിعാബദ്ധരാണെന്നും അദ്ധേഹം പ്രഖ്യാപിച്ചു.

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.
Next previous home

Search This Blog